മുരുകൻ 
Kerala

കാണാതായിട്ട് എട്ട് ദിവസം, റിസോർട്ട് ജീവനക്കാരൻ ആറ്റിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് മക്കൾ

മുരുകന്റേത് കൊലപാതകമാണെന്ന ആരോപണവുമായി മക്കൾ രം​ഗത്തെത്തി

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: കാണാതായ റിസോർട്ട് ജീവനക്കാരൻ ആറ്റിൽ മരിച്ചനിലയിൽ. കാന്തല്ലൂർ പുത്തൂർ മുരുകനെ(52) ആണ് മരിച്ച നിലയിൽ ക‌ണ്ടെത്തിയത്. എട്ട് ദിവസം മുൻപാണ് മുരുകനെ കാണാതാകുന്നത്. മുരുകന്റേത് കൊലപാതകമാണെന്ന ആരോപണവുമായി മക്കൾ രം​ഗത്തെത്തി. 

മറ‌യൂരിലെ പുത്തൂർ ഗ്രാമത്തിനു സമീപമുള്ള റിസോർട്ടിൽ ജോലി ചെയ്യുന്ന മുരുകനെ 22നാണ്  കാണാതായത്.  വിവരം റിസോർട്ട് ഉടമ മക്കളെ അറിയിച്ചിരുന്നു. അടുത്ത ദിവസം മുരുകനെ കണ്ടതായി ചിലർ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ 23നുശേഷം മുരുകന്റെ മൊബൈൽ സ്വിച്ച് ഓഫായി. തുടർന്ന് 26നാണ് മുരുകനെ കാണാതായതായി ഭാര്യയും മക്കളും മറയൂർ സ്റ്റേഷനിൽ പരാതി കൊടുത്തത്. 

ഇന്നലെ രാവിലെ അരുവിത്തല ആറ്റിൽ നാട്ടുകാർ ഉൾപ്പെടെയുള്ളവർ തിരച്ചിൽ നടത്തിയപ്പോഴാണു മൃതദേഹം പാറയിടുക്കിൽ കണ്ടത്. പിതാവിന്റെ മൃതദേഹത്തിൽ മുറിവേറ്റ പാടുകളുണ്ടെന്നും കൊലപാതകമാണെന്നു സംശയമുണ്ടെന്നും മക്കളായ സുകന്യയും ശരണ്യയും പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാജ്യങ്ങളുടെ പരമാധികാരം മാനിക്കണം'; പശ്ചിമേഷ്യയില്‍ സംഘര്‍ഷം ഒഴിവാക്കണമെന്ന് ഇന്ത്യ

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം: കേരളത്തില്‍ നിന്നും റദ്ദാക്കിയ വിമാന സര്‍വീസുകള്‍

ഇന്ധന സര്‍ചാര്‍ജ് തിരികെ നല്‍കാന്‍ കെഎസ്ഇബി; ചരിത്രത്തിലാദ്യം

സംഘര്‍ഷ ഭീതിയില്‍ പശ്ചിമേഷ്യ; ആശങ്ക പ്രകടിപ്പിച്ച് ലോകരാജ്യങ്ങള്‍, ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'യുദ്ധക്കെടുതിയിലേക്ക് തള്ളിവിടുന്നു'; ഇസ്രയേല്‍- യുഎസ് ആക്രമണത്തെ അപലപിച്ച് റഷ്യ, ആശങ്ക പ്രകടിപ്പിച്ച് ലോക രാഷ്ട്രങ്ങള്‍

SCROLL FOR NEXT