തിരുവനന്തപുരം; മാതൃകയായി വാമനപുരം എംഎൽഎ ഡികെ മുരളിയുടെ മകന്റെ വിവാഹം. ആഡംബരങ്ങൾ ഒഴിവാക്കിക്കൊണ്ടായിരുന്നു മുരളിയുടെയും ആര്‍. മായയുടെയും മകന്‍ ബാലമുരളിയുടെ വിവാഹം. കിളിമാനൂര്‍ സ്വദേശിനി അനുപമ പ്രകാശാണ് വധു. സോഷ്യൽ മീഡിയയിലൂടെ എംഎൽഎ തന്നെയാണ് സന്തോഷവാർത്ത പങ്കുവച്ചത്.
ആചാരങ്ങളും ചടങ്ങുകളുമെല്ലാം ഒഴിവാക്കി സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരമാണ് വിവാഹം നടന്നത്. ഞങ്ങളുടെ കുട്ടികൾ ബാലമുരളിയും അനുപമയും വിവാഹിതരായി. മുൻപ് സൂചിപ്പിച്ചതുപോലെ ഇരുവരുടെയും കുടുംബാംഗങ്ങൾ ഒത്തുകൂടിയ സദസ്സിൽവച്ച് ലളിതമായി വിവാഹം നടന്നു. ഈ സന്ദർഭത്തിൽ ഞങ്ങളുടെ തീരുമാനത്തെ പിന്തുണച്ച് സ്നേഹം പകർന്നവർക്കും, നവമാധ്യമങ്ങൾ വഴിയും നേരിട്ടും മനസ്സുകൊണ്ടും ആശീർവാദവും ആശംസകളും നേർന്നവർക്കും, എല്ലാവർക്കും മനസ്സുനിറഞ്ഞ നന്ദി രേഖപെടുത്തുന്നു.- എന്ന കുറിപ്പിൽ മകന്റെ വിവാഹചിത്രം പങ്കുവച്ചു.
വിവാഹധൂര്‍ത്തുകള്‍ക്കും ആഡംബരങ്ങള്‍ക്കും ആഡംബരങ്ങള്‍ക്കും എതിരായുള്ള തങ്ങളുടെ ഒരു പ്രതികരണം കൂടിയാണ് ലളിതമായ വിവാഹമെന്ന് മുരളി പറഞ്ഞു. അടുത്ത കുടുംബാംഗങ്ങൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വിവാഹത്തോട് അനുബന്ധിച്ച് വാമനപുരം മണ്ഡലത്തിലും പരിസരത്തുമുള്ള അഗതികളെ സംരക്ഷിക്കുന്ന ആറ് സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്ക് വിവാഹ ദിവസത്തെ ഉച്ചഭക്ഷണത്തിനുള്ള സംഭാവനകള്‍ നല്‍കി. കൂടാതെ ഇ.കെ. നായനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിനും സഹായധനം നല്‍കിയിട്ടുണ്ടെന്നും മുരളി വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates