എംഎം മണി, എസ് രാജേന്ദ്രന്‍ 
Kerala

'എന്നെ പേടിച്ചാണ് പാര്‍ട്ടി സമ്മേളനത്തിന് വരാത്തതെന്ന് കേട്ടപ്പോള്‍ ചിരിവന്നു'; എസ് രാജേന്ദ്രന് എംഎം മണിയുടെ മറുപടി

ഇത്രനാളും രാജേന്ദ്രനെ ചുമന്നത് എംഎം മണിയാണ്. ഇപ്പോള്‍ പേടി എന്ന് പറയുമ്പോള്‍ ചിരിയാണ് വന്നത്‌ 

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: സിപിഎം ഇടുക്കി ജില്ലാ സമ്മേളനം പൂര്‍ത്തിയായതിന് പിന്നാലെ എസ് രാജേന്ദ്രന് മറുപടിയുമായി എംഎം മണി. പാര്‍ട്ടി നയം അംഗീകരിച്ചില്ലെങ്കില്‍ പുറത്തുപോകേണ്ടിവരും. തന്നെ പേടിച്ചാണ് രാജേന്ദ്രന്‍ പാര്‍ട്ടി സമ്മേളനത്തിന് വരാഞ്ഞതെന്ന് കേട്ടപ്പോള്‍ ചിരിയാണ് വന്നതെന്നും മണി പറഞ്ഞു.

പാര്‍ട്ടി സമ്മേളനവേദിയില്‍ വച്ചായിരുന്നു എംഎം മണിയുടെ പ്രതികരണം. ഇത്രനാളും രാജേന്ദ്രനെ ചുമന്നത് എംഎം മണിയാണ്. ഇപ്പോള്‍ പേടി എന്ന് പറയുമ്പോള്‍ ചിരിയാണ് വന്നതെന്ന് മണിയാശാന്‍ പരിഹസിച്ചു. മൂന്നാം തവണ സീറ്റ് വാങ്ങി നല്‍കിയത് താനാണ്. അതൊന്നും എസ് രാജേന്ദ്രന്‍ ഇപ്പോള്‍ പറയുന്നില്ലെന്ന് എംഎം മണി പറഞ്ഞു. 

പാര്‍ട്ടി അംഗമായി തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ കത്ത് നല്‍കിയിരുന്നു. എംഎം മണിയുള്‍പ്പെടെയുള്ള ഇടുക്കിയിലെ നേതാക്കള്‍ക്ക് എതിരെ കടുത്ത ആരോപണങ്ങളാണ് കത്തില്‍ ഉന്നയിച്ചത്. അച്ചടക്ക നടപടിയുടെ ഭാഗമായി രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയേക്കുമെന്ന സൂചന നിലനില്‍ക്കെയാണ് കത്ത് നല്‍കിയിരിക്കുന്നത്. 

പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ അറിയച്ചപ്പോള്‍ എംഎല്‍എ ഓഫീസില്‍വെച്ച് എംഎം മണി അപമാനിച്ചു. കുടുംബത്തെ നോക്കി വീട്ടിലിരിക്കാന്‍ പറഞ്ഞു. എംഎം മണി പരസ്യമായി അപമാനിക്കുമെന്ന് ഭയന്നാണ് സമ്മേളനങ്ങളില്‍ നിന്ന് വിട്ടുനിന്നതെന്നും രാജേന്ദ്രന്‍ കത്തില്‍ പറയുന്നു. 

മൂന്നു ടേം എംഎല്‍എ ആയതിന്റെ പെന്‍ഷനും വാങ്ങി അച്ഛനെയും അമ്മയെയും നോക്കി കഴിഞ്ഞോളാന്‍ എംഎം മണി പറഞ്ഞു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെവി ശശി തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചു. പള്ളന്‍ എന്ന ജാതിയുടെ പേരില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നും രാജേന്ദ്രന്‍ പറഞ്ഞു. 

എസ് രാജേന്ദ്രന് എതിരെ ഇടുക്കി ജില്ലാ സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ രാജേന്ദ്രന്‍ പാര്‍ട്ടി നല്‍കിയ നിര്‍ദേശം അനുസരിച്ചില്ല. തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ ദേവികുളത്തെ സ്ഥാനാര്‍ത്ഥിയായിരുന്ന എ രാജയുടെ പേര് പറയണമെന്ന് ജില്ലാ നേതാക്കള്‍ നിര്‍ദേശിച്ചിട്ട് അനുസരിച്ചില്ല. തുടര്‍ന്നാണ് പാര്‍ട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രാജേന്ദ്രനെ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ ജില്ലാ കമ്മിറ്റി ശുപാര്‍ശ ചെയ്തത് എന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT