ന്യുഡല്‍ഹി: കേരളത്തിന് പിറന്നാള്‍ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. 'കേരളം രൂപീകൃതമായി ഏഴു പതിറ്റാണ്ടു പിന്നിടുന്ന ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ക്കു പ്രത്യേക പ്രാധാന്യമുണ്ട്. മുഖ്യമന്ത്രിയെന്ന നിലയില്‍ താങ്കളുടെ ആദ്യ കേരളപ്പിറവിയാണിത്. സംസ്ഥാനത്തെ കൂടുതല്‍ പുരോഗതിയിലേക്കും സമ്യദ്ധിയിലേക്കും നയിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എന്റെ ആശംസകള്‍' മുഖ്യമന്ത്രിക്ക് അയച്ച സന്ദേശത്തില്‍ പറയുന്നു.
'അസാധാര കേരളത്തിന്റെ നേട്ടങ്ങളും അഭിലാഷങ്ങളും ജനങ്ങളുടെ അസാധാരണമായ മനോവീര്യവും ആഘോഷിക്കാനുള്ള അവസരമാണു കേരളപ്പിറവി. കേരളം എന്നു കേള്‍ക്കുമ്പോള്‍ ഗാംഭീര്യമാര്‍ന്ന പശ്ചിമഘട്ടവും മനോഹരമായ കായലുകളും നിര്‍മലമായ കടല്‍ത്തിരങ്ങളും സമ്പന്നമായ പ്രകൃതിപരിസ്ഥിതിയുമെല്ലാം മനസ്സില്‍ തെളിയുന്നു. നൂറ്റാണ്ടുകളായി വിവിധ നാഗരികതകളുടെ സംഗമഭൂമിയാണു കേരളം. പുരാതനമായ സമുദ്രവ്യാപാര ബന്ധങ്ങളിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വ്യാപാരികളുമായും സഞ്ചാരികളുമായും കേരളം സമ്പര്‍ക്കത്തിലേര്‍പ്പെട്ടു. സുഗന്ധവ്യഞ്ജനവ്യാപാരം ഈ നാടിന്റെ സുഗന്ധം വിവിധ ഭൂഖണ്ഡങ്ങളിലെത്തിച്ചപ്പോള്, അറിവുകളുടെയും ആശയങ്ങളുടെയും കൈമാറ്റം കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യത്തെ സമ്പന്നമാക്കി.
കേരളത്തിന്റെ ആത്മിയവും സാമൂഹ്യവുമായ നവോത്ഥാന പാരമ്പര്യങ്ങള്‍ ദേശീയബോധത്തിന് അനശ്വരസംഭാവനകളാണു നല്‍കിയത്. അദ്വൈത വേദാന്തത്തിന്റെ അഗാധമായ ദര്‍ശനം പ്രചരിപ്പിക്കുകയും രാജ്യത്തിന്റെ ആത്മീയ ശക്തിപ്പെടുത്തുകയും ചെയ്തത് ആദിശങ്കരാചാര്യരാണ്. സമത്വം, അന്തസ്സ്, സാമൂഹിക എന്നിവയെക്കുറിച്ചുള്ള സന്ദേശത്തിലൂടെ ശ്രീനാരായണഗുരു തലമുറകള്‍ക്കു പ്രചോദനമായി. ചട്ടമ്പിസ്വാമികള്‍, മഹാത്മാ അയ്യങ്കാളി, മന്നത്തു പത്മനാഭന്, ദാക്ഷായണി വേലായുധന്, കുര്യാക്കോസ് ഏലിയാസ് ചാവറ എന്നിവര്‍ വിദ്യാഭ്യാസം, സാമൂഹ്യപരിഷ്കരണം, മനുഷ്യന്റെ അന്തസ്സ് എന്നിവയുടെ പുരോഗതിക്കായി വ്യത്യസ്തരീതികളില്‍ പ്രവര്‍ത്തിച്ചു.
കാലാതീതസന്ദേശമായ എല്ലാറ്റിനുമുപരിയായി, കേരളത്തെ യഥാര്‍ഥത്തില്‍ സവിശേഷമാക്കുന്നത് ഇവിടത്തെ ജനങ്ങളുടെ സ്വഭാവഗുണങ്ങളാണ്. ശ്രീനാരായണ ഗുരുവിന്റെ 'വിദ്യകൊണ്ടു പ്രബുദ്ധരാകുക, സംഘടനകൊണ്ടു ശക്തരാകുക, വ്യവസായംകൊണ്ടു സമ്പന്നരാകുക' എന്നതു കേരളത്തിന്റെയും ഇവിടത്തെ ജനങ്ങളുടെയും ചൈതന്യത്തെ മനോഹരമായി പ്രതിഫലിപ്പിക്കുന്നു. കഠിനാധ്വാനം, സംരംഭകത്വം, നിശ്ചയദാര്‍ഢ്യം, വ്യത്യസ്ത സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള അസാധാരണമായ കഴിവ് എന്നിവയ്ക്കു മലയാളികള്‍ പ്രസിദ്ധരാണ്. ഇന്നു മലയാളികള്‍ ഊര്‍ജസ്വലമായ ആഗോള സമൂഹമായി വളര്‍ന്നിരിക്കുന്നു. ലോകമെമ്പാടുമുള്ള ആശുപത്രികളിലെ കേരളത്തില്‍നിന്നുള്ള അര്‍പ്പണബോധത്തിനും ഡോക്ടര്‍മാരും കാരുണ്യത്തിനും ആരോഗ്യപ്രവര്‍ത്തകരും പേരുകേട്ടവരാണ്. സര്‍വകലാശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലും മലയാളികളായ പണ്ഡിതരും ശാസ്ത്രജ്ഞരും വിജ്ഞാനത്തിന്റെ പുരോഗതിക്കായി സംഭാവനകള്‍ നല്കുന്നു. വ്യാപാര-വ്യവസായ മേഖലകളില്‍ കേരളത്തില്‍നിന്നുള്ള സംരംഭകരും പ്രൊഫഷണലുകളും വിശ്വാസ്യത, നൂതനാശയങ്ങള്‍, മികവ് എന്നിവയിലൂടെ പ്രശസ്തി നേടിയിട്ടുണ്ട്.
ആഗോള മലയാളി സമൂഹം ഇന്ത്യയുടെ മാനവശേഷിയുടെ ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നാണ്. ഇന്ത്യക്കും വിശാലമായ ലോകത്തിനുമിടയില്‍ സൗഹ്യദത്തിന്റെയും പരസ്പരധാരണയുടെയും പാലങ്ങള്‍ കെട്ടിപ്പടുക്കാന്‍ അവര്‍ക്കു കഴിഞ്ഞിട്ടുണ്ട്. തുടങ്ങിയ വിവിധ മേഖലകളില്‍ കേരളത്തിലെ ജനങ്ങള്‍ മുന്നിരക്കാരായിട്ടുണ്ട്. വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, സ്ത്രീശാക്തീകരണം മേഖലകളോടുള്ള അവരുടെ പ്രതിജ്ഞാബദ്ധത എടുത്തുപറയേണ്ടതാണ്.
വ്യക്തിപരമായി പറയുകയാണെങ്കില്‍, കേരളം എന്നും എന്റെ മനസ്സിലും ഹൃദയത്തിലും ആഴത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സംസ്ഥാനത്തേക്കുള്ള എന്റെ സന്ദര്‍ശനങ്ങളും ഇവിടത്തെ ജനങ്ങളുമായുള്ള ഇടപെടലുകളും അവരോടുള്ള എന്റെ ആദരം വര്‍ധിപ്പിച്ചിട്ടുണ്ട്.
കേരളത്തിന്റെ പുരോഗതി ഇന്ത്യയുടെ പുരോഗതിക്ക് അനിവാര്യമാണെന്നു ഞാന്‍ എക്കാലവും വിശ്വസിക്കുന്നു. കേരളം ഉള്‍പ്പെടെ ഓരോ സംസ്ഥാനവും അതിന്റെ പരമാവധി ശേഷി കൈവരിക്കുമ്പോള്‍ മാത്രമേ വികസിത ഇന്ത്യ എന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കാന്‍ കഴിയൂ.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സംസ്ഥാനത്തുടനീളം റോഡ് ഗതാഗതബന്ധം ശക്തിപ്പെടുത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നിരവധി സുപ്രധാന പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. ദേശീയപാത 66-ന്റെ വികസനം കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാനസൗകര്യ പദ്ധതികളിലൊന്നാണ്. ദേശീയപാതകളുടെ വിപുലീകരണം, ബൈപ്പാസുകളുടെ നിര്‍മാണം, ആധുനിക ഗതാഗത അടിസ്ഥാനസൗകര്യങ്ങളുടെ വികസനം എന്നിവ ലക്ഷക്കണക്കിനു യാത്രക്കാര്‍ക്കും വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍ക്കും പ്രയോജനകരമാകും. മെച്ചപ്പെട്ട യാത്രാസമയവും ചരക്കുനീക്കച്ചെലവും കുറയ്ക്കുകയും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുകയും സാധാരണ പൗരന്മാരുടെ ജീവിതം കൂടുതല്‍ സുഗമമാക്കുകയും ചെയ്യും.
റെയില്‍വേ വികസനത്തിനും വലിയ മുന്‍ഗണന നല്‍കിയിട്ടുണ്ട്. വന്ദേഭാരത് എക്സ്പ്രസ് സര്‍വീസുകള്‍ ആരംഭിച്ചതു കേരളത്തിലെ യാത്രക്കാരുടെ യാത്രാനുഭവം മെച്ചപ്പെടുത്തി. അമൃതഭാരത സ്റ്റേഷന് പദ്ധതിക്കു കീഴിലുള്ള റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍വികസനം, റെയില്‍വേ അടിസ്ഥാനസൗകര്യങ്ങളുടെ മെച്ചപ്പെടുത്തല്‍, യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ ആധുനികവല്‍ക്കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ എന്നിവയെല്ലാം റെയില്‍ യാത്ര കൂടുതല്‍ സുഖകരവും കാര്യക്ഷമവും ഏവര്‍ക്കും പ്രാപ്യവുമാക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ്.
പ്രധാനപ്പെട്ട അന്താരാഷ്ട്ര സമുദ്രവ്യാപാര പാതകളോടു ചേര്‍ന്നുള്ള കേരളത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനം തുറമുഖങ്ങള്‍, കപ്പല്‍ഗതാഗതം, ചരക്കുനീക്കം, അനുബന്ധ വ്യവസായങ്ങള്‍ എന്നിവയുടെ വികസനത്തിനു വലിയ അവസരങ്ങളാണൊരുക്കുന്നത്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ദിശയിലെ സുപ്രധാന നാഴികക്കല്ലാണ്. ആഴക്കടല്‍ കപ്പല്ച്ചരക്കുകൈമാറ്റത്തുറമുഖമായി ഇതിനെ വികസിപ്പിക്കുന്നത് ആഗോള സമുദ്രവ്യാപാരത്തില്‍ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും കേരളത്തിനു ഗണ്യമായ സാമ്പത്തിക അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സഹായകമാകും.
ഇന്ത്യയുടെ സമുദ്ര-വ്യാവസായിക ശക്തിയുടെ മറ്റൊരു പ്രധാന കേന്ദ്രമാണു കൊച്ചി. സ്വയംപര്യാപ്ത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചു പറയുമ്പോള്‍ കൊച്ചി കപ്പല്‍ശാലയുടെ പേര് എല്ലായ്പോഴും സുവര്‍ണലിപികളില്‍ രേഖപ്പെടുത്തപ്പെടും. കപ്പല്‍നിര്‍മാണം, കപ്പല്‍ അറ്റകുറ്റപ്പണി, സമുദ്രസംബന്ധമായ ശേഷികളുടെ വികസനം എന്നിവയില്‍ ഈ സ്ഥാപനം നല്കുന്ന സംഭാവന പ്രത്യേകം എടുത്തുപറയേണ്ടതാണ്.
നഗരഗതാഗതമേഖലയിലെ നൂതനാശയത്തിന്റെ മികച്ച ഉദാഹരണമാണു കൊച്ചി ജലമെട്രോ. ആധുനിക സാങ്കേതികവിദ്യയെ കേരളത്തിന്റെ സവിശേഷമായ ഭൂപ്രകൃതിയുമായി സമന്വയിപ്പിച്ച്, പരിസ്ഥിതിസൗഹൃദവും സൗകര്യപ്രദവുമായ യാത്രാമാര്‍ഗം ഇതു പ്രദാനംചെയ്യുന്നു. പൗരന്മാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം പ്രാദേശിക ആവശ്യങ്ങള്‍ക്കനുസൃതമായി വികസനം എങ്ങനെ രൂപപ്പെടുത്താമെന്നും ഇത്തരം പദ്ധതികള്‍ വ്യക്തമാക്കുന്നു.
ഒരു തീരദേശ മുഖ്യമന്ത്രിയായി സംസ്ഥാനത്തിന്റെ പ്രവര്‍ത്തിച്ചിട്ടുള്ളതിനാല്‍, ഒരു സംസ്ഥാനത്തിന്റെ വികസനത്തില്‍ ദീര്‍ഘമായ കടല്‍ത്തീരത്തിന് എത്രത്തോളം സംഭാവന നല്‍കാനാകുമെന്ന് എനിക്കു നന്നായി അറിയാം. കേരളത്തിന്റെ മത്സ്യബന്ധനത്തെ വിശാലമായ കടല്‍ത്തീരവും സമ്പന്നമായ സമുദ്രപാരമ്പര്യവും സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയുടെയും സംസ്കാരത്തിന്റെയും ഉപജീവനമാര്‍ഗങ്ങളുടെയും അവിഭാജ്യഘടകമാക്കി മാറ്റിയിട്ടുണ്ട്. തലമുറകളായി കഠിനാധ്വാനം ചെയ്യുന്ന മത്സ്യത്തൊഴിലാളികള്‍ കടലിലെ വെല്ലുവിളികളെ ധീരമായി നേരിട്ടു നമ്മുടെ ഭക്ഷ്യസുരക്ഷയ്ക്കും കയറ്റുമതിക്കും സാമ്പത്തിക സമ്യദ്ധിക്കും വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി മത്സ്യസമ്പദ യോജന പോലുള്ള പദ്ധതികളിലൂടെ ഈ സുപ്രധാന മേഖലയെ ശക്തിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ആധുനിക മത്സ്യബന്ധന അടിസ്ഥാനസൗകര്യങ്ങള്‍, മെച്ചപ്പെട്ട മത്സ്യബന്ധന തുറമുഖങ്ങള്‍, ശീതീകരണ ശൃംഖലകള്‍, മൂല്യവര്‍ധന, വിപണികളിലേക്കുള്ള മെച്ചപ്പെട്ട പ്രവേശനം എന്നിവയ്ക്കാണ് ഈ പദ്ധതികള്‍ ഊന്നല്‍ നല്‍കുന്നത്. മത്സ്യത്തൊഴിലാളി സമൂഹങ്ങള്‍ക്കു കൂടുതല്‍ സമൃദ്ധി ഉറപ്പാക്കി, ഇന്ത്യയുടെ നീല സമ്പദ്വ്യവസ്ഥയുടെ കൂടുതല്‍ കരുത്തുറ്റ കേന്ദ്രമായി ഉയരാന്‍ കേരളത്തിനു കഴിയും.
കേരളത്തിനു പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചുവരുന്ന മറ്റൊരു മേഖലയാണു വ്യാവസായിക വികസനം. വ്യവസായം, ഗതാഗതബന്ധം, സംശുദ്ധോര്ജം തുടങ്ങിയ പ്രധാന മേഖലകളിലായി ഏകദേശം 11,000 കോടി രൂപയുടെ വികസനപദ്ധതികള്‍ ഉള്‍പ്പെട്ട പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ഈ വര്‍ഷം ആദ്യം എറണാകുളത്തു നടത്തിയ സന്ദര്‍ശനം ഞാന്‍ സ്നേഹപൂര്‍വം ഓര്‍ക്കുന്നു. കൊച്ചി എണ്ണശുദ്ധീകരണശാലയില്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള പോളിപ്രൊപ്പിലീന്‍ ഉല്പ്പാദനയൂണിറ്റിന് ഇന്ത്യയുടെ പെട്രോകെമിക്കല്‍ ഉല്‍പ്പാദനശേഷി ശക്തിപ്പെടുത്തുന്നതിനൊപ്പം അനുബന്ധ വ്യവസായങ്ങള്‍ക്കു പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാനും കഴിയും.
വരാനിരിക്കുന്ന വര്‍ഷങ്ങള്‍ കേരളത്തിന് അസാധാരണമായ അവസരങ്ങളുടെ കാലഘട്ടമായി മാറുമെന്നു ഞാന്‍ വിശ്വസിക്കുന്നു.
സംസ്ഥാനത്തിനു സമാനതകളില്ലാത്ത നേട്ടങ്ങളുള്ള മേഖലയാണു വിനോദസഞ്ചാരം. പരിസ്ഥിതിസൗഹൃദ വിനോദസഞ്ചാരം, പൈതൃക വിനോദസഞ്ചാരം, ആത്മീയ വിനോദസഞ്ചാരം, ഉയര്‍ന്ന നിലവാരമുള്ള സാംസ്കാരിക അനുഭവങ്ങള്‍ എന്നിവയുടെ മുന്‍നിര കേന്ദ്രമെന്ന നിലയില്‍ കേരളത്തിന്റെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനു വലിയ സാധ്യതകളുണ്ട്. ആയുര്‍വേദത്തിന്റെയും ആരോഗ്യ-ക്ഷേമ വിനോദസഞ്ചാരത്തിന്റെയും മേഖലകളിലും വലിയ സാധ്യതകളുണ്ടെന്നു ഞാന്‍ കാണുന്നു. ലോകം 'ഇന്ത്യയില്‍വന്നു രോഗമുക്തി നേടുന്ന' മേഖലയാണിത്.
വിവരസാങ്കേതികവിദ്യയിലും സംസ്ഥാനത്തിനുള്ള വിദ്യാഭ്യാസമുള്ള പ്രയോജനപ്പെടുത്തി വളര്‍ന്നുവരുന്ന വ്യവസായങ്ങളിലും സാധ്യതകളും ഒരുപോലെ വലുതാണ്. ഉയര്‍ന്ന തൊഴില്‍ശക്തിയും അന്താരാഷ്ട്ര ബന്ധങ്ങളും നിര്‍മിതബുദ്ധി, ഡിജിറ്റല്‍ സേവനങ്ങള്‍, സാങ്കേതികവിദ്യകള്‍ എന്നിവയുടെ പ്രധാന കേന്ദ്രമായി മാറാന്‍ കേരളത്തിനു കഴിയും.
കേരളത്തിനു കൂടുതല്‍ വലിയ സംഭാവനകള്‍ നല്കാന് കഴിയുന്ന മറ്റൊരു മേഖലയാണു കായികരംഗം. പരമ്പരാഗത കായികയിനങ്ങളിലെ സമ്പന്നമായ പാരമ്പര്യം, മികവു തെളിയിച്ച കായികതാരങ്ങള്‍, മത്സരാധിഷ്ഠിത കായികരംഗത്തോടുള്ള ആവേശം എന്നിവ ആധുനിക പരിശീലന സൗകര്യങ്ങള്‍, കായിക സ്ഥാപനങ്ങള്‍, താഴെത്തട്ടിലുള്ള കായികപ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതിനുള്ള പദ്ധതികള്‍ എന്നിവ വികസിപ്പിക്കുന്നതിനു മികച്ച അടിത്തറയാണ് ഒരുക്കുന്നത്.
സഹകരണാത്മകവും മത്സരാധിഷ്ഠിതവുമായ ഫെഡറലിസത്തില്‍ കേന്ദ്രസര്‍ക്കാരിന് ഉറച്ച വിശ്വാസമുണ്ട്. ഓരോ യുവാവിനും യുവതിക്കും സ്വന്തം കഴിവുകള്‍ തിരിച്ചറിഞ്ഞ് അവ പരമാവധി പ്രയോജനപ്പെടുത്താനും രാജ്യത്തിന്റെ പുരോഗതിയില്‍ പങ്കാളികളാകാനും കഴിയുന്ന ഭാവി സൃഷ്ടിക്കുക എന്നതായിരിക്കണം നമ്മുടെ പൊതുലക്ഷ്യം. അതേസമയം, ഓരോ സംസ്ഥാനങ്ങള്‍ക്കിടയിലെ ആരോഗ്യകരമായ മത്സരമനോഭാവം സംസ്ഥാനത്തിന്റെയും മികച്ച കഴിവുകള്‍ പുറത്തുകൊണ്ടുവരുകയും വികസിത ഇന്ത്യയിലേക്കുള്ള നമ്മുടെ കൂട്ടായ യാത്രയ്ക്കു കൂടുതല്‍ കരുത്തുപകരുകയും ചെയ്യും.
അടിസ്ഥാനസൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും അവസരങ്ങള്‍ വിപുലീകരിക്കുന്നതിനും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമായി കേരള സര്‍ക്കാരുമായി ചേര്‍ന്നു കേന്ദ്രസര്‍ക്കാര്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും.
കേരളത്തിലെ ജനങ്ങള്‍ അര്‍പ്പണബോധത്തിലൂടെയും നേട്ടങ്ങളിലൂടെയും മികവിനോടുള്ള പ്രചോദനമേകട്ടെ. പ്രതിജ്ഞാബദ്ധതയിലൂടെയും തുടര്‍ന്നും രാജ്യത്തിനു പ്രചോദനമാകട്ടെ'- മോദി സന്ദേശത്തില്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates