അധിക്ഷേപ പരാമര്‍ശവുമായി ഖാര്‍ഗെ 
Kerala

'മോദിയല്ല, മോദിയുടെ അച്ഛന്‍ വരെ പോകും'; അധിക്ഷേപ പരാമര്‍ശവുമായി ഖാര്‍ഗെ; സമനില തെറ്റിയെന്ന്‌ ബിജെപി

മോദി അനുകൂലമായി സംസാരിച്ചയാളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യുകയും സദസില്‍ നിന്ന് പുറത്താക്കുകയും ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

പട്‌ന: ബിഹാറിലെ പട്‌നയില്‍ നടന്ന പൊതുപരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പരിപാടിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രസംഗിക്കുന്നതിനിടെ സദസില്‍ നിന്ന് ഒരാള്‍ രംഗത്തുവന്നപ്പോഴായിരുന്നു വിവാദ പരാമര്‍ശം. വോട്ടുകൊള്ള നടത്തിയ മോദിക്കെതിരെ കേസ് എടുത്ത് ജയിലില്‍ അടയ്ക്കുമെന്ന് ഖാര്‍ഗെ പറഞ്ഞപ്പോള്‍ സദസില്‍ നിന്ന് ഒരാള്‍ എഴുന്നേറ്റ് മോദി എവിടെയും പോകില്ല. ഇരിക്കുന്നിടത്ത് തന്നെ ഇരിക്കുമെന്ന് പറഞ്ഞപ്പോഴാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രകോപിതനായത്. മോദിയല്ല, മോദിയുടെ അച്ഛന്‍ പോലും പോകുമെന്നായിരുന്നു ഖാര്‍ഗെയുടെ മറുപടി. യാഥാര്‍ഥ്യം മനസിലാക്കാത്തവരാണ് ഇത്തരത്തില്‍ പറയുകയെന്ന് ഖാര്‍ഗെ പറഞ്ഞു.

മോദി അനുകൂലമായി സംസാരിച്ചയാളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യുകയും സദസില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ശ്രീകൃഷ്ണസിങിന്റെ ജയന്തി ആഘോഷത്തില്‍ പങ്കെടുക്കാനാണ് ഖാര്‍ഗെ എത്തിയത്. പരിപാടിയുലടനീളം ഖാര്‍ഗെ മോദിക്കെതിരെയും കേന്ദ്രസര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശമനമാണ് നടത്തിയത്. വോട്ടുകൊള്ള നടത്തിയ മോദിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ജയിലില്‍ അടയ്ക്കണം. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ അത് ചെയ്യും. ഇപ്പോള്‍ നടക്കുന്ന പോരാട്ടം രണ്ടാം സ്വാതതന്ത്ര്യസമരമാണെന്നും ഖാര്‍ഗെ പറഞ്ഞു.

ഇതിനിടയിലാണ് സദസില്‍ നിന്ന് ഒരാള്‍ എഴുന്നേറ്റ് മോദി എവിടെയും പോകില്ല. ഇരിക്കുന്നിടത്ത് തന്നെ ഇരിക്കുമെന്ന് പറഞ്ഞത്. തുടര്‍ന്ന് ഖാര്‍ഗെ പ്രകോപിതനാകുകയും മോദിയല്ല, മോദിയുടെ അച്ഛന്‍ വരെ പോകുമെന്നും പറഞ്ഞത്. സംഭവത്തിന് പിന്നാലെ ഖാര്‍ഗെയ്‌ക്കെതിരെ ബിജെപി നേതാക്കള്‍ രംഗത്തെത്തി. ഖാര്‍ഗെയുടെത് മ്ലേച്ചമായ ഭാഷയാണെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. ഖാര്‍ഗെയുടെ സമനില തെറ്റിയെന്നും ഒരിക്കല്‍കൂടി കോണ്‍ഗ്രസ് നേതാക്കളുടെ മോശം നിലവാരം ജനങ്ങള്‍ക്ക് വ്യക്തമായെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.

“Modi ka baap bhi jayega”: Kharge’s remark triggers ruckus at Patna event

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേഹ സക്സേന നായികയാകുന്ന മലയാളം ഫാന്റസി ലവ് സ്റ്റോറി സീരീസ്; 'സുദേവനും സുബലക്ഷ്മിയും' ഫസ്റ്റ് ലുക്ക്

'രവി വർമയുടെ പെയിന്റിങ് പോലെ ആയിരിക്കണമെന്ന് സന്തോഷ് പറഞ്ഞു, സ്കിൻ കളർ അല്ല ഉപയോ​ഗിച്ചത്'; കാവ്യയുടെ മേക്കപ്പിന് പിന്നിൽ

'എന്റെ കല്യാണത്തെ വലിച്ചിട്ടത് വിചിത്രം; ഒരാളുടെ വാക്കിന് കുടുംബത്തിലുള്ളവരെല്ലാം ഉത്തരവാദികളല്ല'; വിവാദത്തില്‍ അഹാന

'28കാരിയെ ഗര്‍ഭിണിയാക്കിയ ശേഷം ബന്ധം അവസാനിപ്പിച്ചു'; സിഐക്ക് സസ്‌പെന്‍ഷന്‍

'വെളുപ്പിന് അഞ്ച് മണിക്ക് മേക്കപ്പ് തുടങ്ങും, എട്ട് മണിക്ക് മുൻപ് തീർക്കണം; എന്റെ ജീവിതത്തിൽ വലിയ സംഭാവന നൽകിയ സിനിമയാണ് ​'ഗുരു"