Mohanlal With CM Pinarayi Vijayan Exclusive Interview  
Kerala

'അതിനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്', പിണറായി വിജയന്റെ ആത്മകഥ ഒരുങ്ങുന്നു

ടോള്‍ സ്‌റ്റോയിയുടെ അന്നാ കരീന മനസിനെ സ്വാധീനിച്ച കഥ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ആത്മകഥ ഒരുങ്ങുന്നു. നടന്‍ മോഹല്‍ലാലുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് പിണറായി വിജയന്‍ ജീവിതാനുഭവങ്ങള്‍ പുസ്തകമാകുന്നതുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്.

എഴുത്തുകാരന്‍ ആകണമെന്ന് തോന്നിയിട്ടുണ്ടോ എന്ന മോഹന്‍ലാലിന്റെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. വിശദമായി എഴുതിയിട്ടില്ല, രാഷ്ട്രീയമായ കാര്യങ്ങള്‍ എഴുതിയിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങള്‍ക്കിടയില്‍ അത്തരം കാര്യങ്ങളെ കുറിച്ച് ഒരു ആലോചനയും ഉണ്ടായിട്ടില്ല. എന്നാല്‍ ചിലര്‍ അതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. പക്ഷേ ഒന്നും പൂര്‍ണതയില്‍ എത്തിയിട്ടില്ലെന്നും പിണറായി വിജയന്‍ വെളിപ്പെടുത്തി.

തിരക്കുകള്‍ക്കിടയില്‍ വായനയ്ക്കുള്ള സമയം കുറഞ്ഞു. നേരത്തെ നന്നായി വായിക്കുമായിരുന്നു. ടോള്‍ സ്‌റ്റോയിയുടെ അന്നാ കരീന മനസിനെ സ്വാധീനിച്ച കഥയാണ്. വിക്ടര്‍ ഹ്യൂഗോയുടെ പാവങ്ങള്‍ എന്ന കൃതി ജീവിതത്തെ തന്നെ രൂപപ്പെടുത്തുന്നത്. തകഴിയുടെ കയര്‍ മലയാളത്തില്‍ തന്നെ സ്വാധീനിച്ച പുസ്തകങ്ങളില്‍ ഒന്ന് തകഴിയുടെ കയര്‍ ആണ്. കാലഘട്ടത്തിന്റെ പുസ്തമാണെന്നും പിണറായി പറയുന്നു.

Mohanlal With CM Pinarayi Vijayan Exclusive Interview

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വയനാട്ടില്‍ കോണ്‍ഗ്രസിന്റെ ഭവന പദ്ധതിക്ക് തറക്കല്ലിട്ടു; വൈകിയത് അനുമതികള്‍ ലഭിക്കാത്തത് മൂലമെന്ന് പ്രിയങ്ക

'കേരള സ്റ്റോറി 2' റിലീസിന് സ്റ്റേ; സെൻസർ ബോർഡ് വീണ്ടും സിനിമ കാണണമെന്ന് ഹൈക്കോടതി

സഞ്ജു ഇലവനില്‍, അഭിഷേകും തിലകും തുടരും; ഇന്ത്യക്ക് ബാറ്റിങ്

കിടക്കുന്നതിന് മുൻപ് പെർഫ്യൂം അടിക്കുന്ന ശീലമുണ്ടോ? പരീക്ഷിച്ചു നോക്കൂ..കുട്ടിയെ പോലെ ഉറങ്ങാം

വേനൽച്ചൂടിൽ ഫ്രഷ് ആകാൻ കരിമ്പ് നല്ലതാണ്, പക്ഷെ ഇക്കൂട്ടർ ഒഴിവാക്കണം

SCROLL FOR NEXT