സദാചാര ആക്രമണവുമായി ബന്ധപ്പെട്ട പോസ്റ്ററുകള്‍ 
Kerala

എടവണ്ണയിലെ സദാചാര ആക്രമണം; സിപിഎം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പടെ അഞ്ച് പേര്‍ അറസ്റ്റില്‍

പ്രതികളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഒതായി സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: എടവണ്ണയിലെ സദാചാര ആക്രമണത്തില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയടക്കം അഞ്ച് പേര്‍  അറസ്റ്റില്‍. പഞ്ചായത്തംഗവും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. പ്രതികളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഒതായി സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. 

ജൂലായ് പതിമൂന്നിനാണ് എടവണ്ണ ഓതായി സ്വദേശിനി, സഹോദരന്‍ എന്നിവര്‍ക്ക് നേരെ ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് സദാചാരആക്രമണം ഉണ്ടായത്. സിപിഎം എടവണ്ണ ലോക്കല്‍ സെക്രട്ടറി ജാഫര്‍ മൂലങ്ങോടന്‍, പഞ്ചായത്ത് അംഹം ജസീല്‍, ഗഫൂര്‍ തൂവക്കാട്, കരീം മുണ്ടേങ്ങര, മുഹമ്മദലി തൃക്കലങ്ങോട് എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ എടവണ്ണ പൊലീസ് കേസെടുത്തിരുന്നു. 

വണ്ടൂര്‍ കോ-ഓപ്പറേറ്റിവ് കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് പരാതിക്കാരി. സഹോദരന്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്. വീട്ടിലേക്ക് പോകുന്നതിന് വേണ്ടി ഇരുവരും എടവണ്ണ ബസ് സ്റ്റാന്റില്‍ എത്തി. ഇതിനിടെ ഒരാള്‍ വഴിവിട്ട ബന്ധമെന്ന് ആരോപിച്ച് ഇരുവരുടെയും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തുടങ്ങി. തുടര്‍ന്ന് സഹോദരനും കൂട്ടുകാരും ഇത് ചോദ്യം ചെയ്തതോടെ കുറച്ച് ആളുകള്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT