പ്രതീകാത്മക ചിത്രം 
Kerala

ഒന്നര വയസുകാരിയെ ഷാളില്‍ കെട്ടിത്തൂക്കിയ ശേഷം ആത്മഹത്യ; അമ്മയും മകളും മരിച്ച നിലയില്‍

മകളെ ഷാളിൽ കെട്ടിത്തൂക്കിയ ശേഷം ജിഷ ആത്മഹത്യ ചെയ്തിരിക്കാം എന്നാണ് പൊലീസ് കരുതുന്നത്

സമകാലിക മലയാളം ഡെസ്ക്


തൃശ്ശൂർ: ചാവക്കാട് ബ്ലാങ്ങാട്ട് അമ്മയും ഒന്നര വയസുകാരിയായ മകളും തൂങ്ങി മരിച്ച നിലയിൽ. ബ്ലാങ്ങാട് സ്വദേശി ജിഷയേയും മകൾ ദേവാംഗനയേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. 

മകളെ ഷാളിൽ കെട്ടിത്തൂക്കിയ ശേഷം ജിഷ ആത്മഹത്യ ചെയ്തിരിക്കാം എന്നാണ് പൊലീസ് കരുതുന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ജിഷയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറയുന്നു. 

സ്വന്തം വീട്ടിലേക്ക് കഴിഞ്ഞ ആഴ്ചയാണ് ജിഷ കുഞ്ഞുമായി എത്തിയത്. ഭർത്താവ് പേരകം സ്വദേശി അരുൺലാൽ ഒന്നര മാസം മുൻപ് ഗൾഫിലേക്ക് തിരിച്ചുപോയിരുന്നു. രണ്ടു വർഷം മുൻപായിരുന്നു ഇരുവരുടേയും വിവാഹം. അടുത്ത ദിവസം ഭർതൃ വീട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു ജിഷ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവല്ല സ്പായിലെ കൂട്ടബലാത്സംഗം: നാലാം പ്രതി 'വൊക്കൻ' പ്രശോഭ് പിടിയിൽ, മറ്റ് പ്രതികൾ സംസ്ഥാനം വിട്ടു ?

പരീക്ഷാ സമ്മര്‍ദ്ദമോ?, വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വീ ഹെല്‍പ്പില്‍ വിളിക്കാം; അറിയേണ്ടതെല്ലാം

വൈദ്യുതി പോയോ?, സെക്ഷന്‍ ഓഫീസില്‍ വിളിക്കേണ്ടതില്ല, ചെയ്യേണ്ടത് ഇത്രമാത്രം

150 രൂപ മാത്രം, 25 ലക്ഷത്തോളം തൊഴിലാളികൾക്ക് അഞ്ചു ലക്ഷം രൂപയുടെ അടിയന്തര ധനസഹായം; അറിയാം 'രക്ഷാകവചം' പദ്ധതി

ജോലിയിൽ ഉയർച്ച, സാമ്പത്തിക നേട്ടം

SCROLL FOR NEXT