പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മാതാവിനും ആണ്‍സുഹൃത്തിനും 180 വര്‍ഷം കഠിനതടവ് പ്രതീകാത്മക ചിത്രം
Kerala

മദ്യം നല്‍കി പെണ്‍കുട്ടിയെ തുടര്‍ച്ചയായി രണ്ടുവര്‍ഷം പീഡിപ്പിച്ചു; അമ്മയ്ക്കും ആണ്‍സുഹൃത്തിനും 180 വര്‍ഷം കഠിന തടവ്

മഞ്ചേരി അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. 11.75 ലക്ഷം രൂപ പിഴയായി നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ 20 വര്‍ഷം കൂടി തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മാതാവിനും ആണ്‍സുഹൃത്തിനും 180 വര്‍ഷം കഠിനതടവ്. മഞ്ചേരി അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. 11.75 ലക്ഷം രൂപ പിഴയായി നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ 20 വര്‍ഷം കൂടി തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. പെണ്‍കുട്ടിയെ 2 വര്‍ഷത്തോളം പീഡിപ്പിച്ചെന്നാണു കേസ്.

മദ്യം നല്‍കി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. 2019 മുതല്‍ 2021 വരെയുള്ള കാലയളവിലാണ് കുട്ടി പീഡനത്തിനിരയായത്. തിരുവനന്തപുരം സ്വദേശിയാണ് മാതാവ്. സുഹൃത്ത് പാലക്കാട് സ്വദേശിയും. വീട്ടിലെത്തിയ ബന്ധുക്കളാണ് കുട്ടി അതിക്രമത്തിനിരയായതായി മനസ്സിലാക്കിയത്. ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോള്‍ കുട്ടിയെ മുറിയില്‍ പൂട്ടിയിട്ടനിലയിലാണ് കണ്ടെത്തിയത്. ബന്ധുക്കള്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചു.

തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയതോടെയാണ് രണ്ടുവര്‍ഷത്തെ പീഡനം പുറത്തറിഞ്ഞത്. മലപ്പുറം വനിതാ പൊലീസാണ് കേസ് അന്വേഷിച്ചത്.

Mother and her male friend sentenced to 180 years of rigorous imprisonment in case of sexual abuse of a girl

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീയില്‍ കേന്ദ്രത്തിനുള്ള കത്ത് വൈകിപ്പിച്ചിട്ടില്ല; എസ്എസ്എ ഫണ്ടില്‍ കിട്ടാനുള്ളത് 1158 കോടി: വി ശിവന്‍കുട്ടി

ഈ പച്ചക്കറികൾ വേവിക്കാതെ കഴിച്ചാൽ പണികിട്ടും

'മയക്കുമരുന്നിന് അടിമ'; ഷോണ്‍ വില്യംസിനെ ഇനി രാജ്യത്തിനായി കളിപ്പിക്കില്ല: സിംബാബ്‌വെ ക്രിക്കറ്റ് ഫെഡറേഷന്‍

'മമ്മൂക്കയ്ക്ക് അതിനുള്ള പ്രിവിലേജുണ്ട്; സുഹൃത്താണെന്ന് കരുതി നമുക്ക് ചാൻസ് തരുമോ എന്ന് ചോദിക്കാൻ പറ്റില്ലല്ലോ'

വേടന്റെ പുരസ്‌കാരം അന്യായം; ജൂറി പെണ്‍കേരളത്തോട് മാപ്പ് പറയാന്‍ ബാധ്യസ്ഥരാണ്: ദീദി ദാമോദരന്‍

SCROLL FOR NEXT