cat file
Kerala

അമ്മപ്പൂച്ചയും കുഞ്ഞുങ്ങളും ചേര്‍ന്ന് കടിച്ചുകൊണ്ടുവന്നത് എട്ടു പാമ്പുകളെ; ഞെട്ടി കുടുംബം

ആറ്റിങ്ങല്‍ തച്ചൂര്‍ക്കുന്ന് തുമ്പിക്കോട്ട് കോണത്ത് കഴിഞ്ഞ ദിവസമാണു സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വളര്‍ത്തുപൂച്ച പാമ്പിനെ കടിച്ച് കൊന്ന് വീടിന്റെ പരിസരത്ത് കൊണ്ടുവന്നിട്ട നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ അമ്മപ്പൂച്ചയും കുഞ്ഞുങ്ങളും ചേര്‍ന്ന് ഒന്നിലധികം പാമ്പുകളുമായി വരുന്നത് കണ്ട് ഞെട്ടിയിരിക്കുകയാണ് ഒരു കുടുംബം.

ആറ്റിങ്ങല്‍ തച്ചൂര്‍ക്കുന്ന് തുമ്പിക്കോട്ട് കോണത്ത് കഴിഞ്ഞ ദിവസമാണു സംഭവം. തുമ്പിക്കോട്ട് കോണം ചെല്ലം വീട്ടില്‍ നിഷയുടെ വളര്‍ത്തു പൂച്ചകളാണ് പാമ്പുകളെ പിടികൂടിയത്. ഒരു മണിക്കൂറിനുള്ളില്‍ അമ്മപ്പൂച്ചയും രണ്ട് കുഞ്ഞുങ്ങളും ചേര്‍ന്ന് എട്ടു പാമ്പുകളെയാണ് പിടികൂടിയത്.

പാമ്പുപിടിത്തക്കാരന്‍ രാജേഷ് തിരുവാമന സ്ഥലത്തെത്തി 3 പാമ്പുകളെ കൂടി പിടികൂടി. ഒരു പാമ്പ് രക്ഷപ്പെട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. നിഷയുടെ വീടിനോട് ചേര്‍ന്ന് കാടുവളര്‍ന്ന് കിടക്കുന്ന പുരയിടത്തില്‍ നിന്നാണ് പാമ്പുകളെ പിടികൂടിയത്.

അമ്മപ്പൂച്ച പാമ്പിനെ പിടികൂടി കൊണ്ടുവരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നിഷ പരിസരം മുഴുവന്‍ പരിശോധന നടത്തി. അതിനിടെ രണ്ട് പൂച്ച കുഞ്ഞുങ്ങളും പാമ്പിനെ പിടികൂടി കൊണ്ടുവരുന്നത് കണ്ടു. അര മണിക്കൂറിനുള്ളില്‍ നാല് പാമ്പുകളെ പിടികൂടിയതോടെയാണ് രാജേഷിനെ വിളിച്ചു വരുത്തിയത്. പാമ്പുകള്‍ ചത്ത നിലയിലായിരുന്നുവെന്നു നിഷ പറഞ്ഞു. അണലി ഇനത്തില്‍പ്പെട്ട പാമ്പുകളെയാണ് പിടികൂടിയത്. പാമ്പുകളുടെ ശല്യം നാട്ടുകാരെ ആശങ്കയിലാക്കിയിട്ടുണ്ട്.

Mother cat and cubs bring home eight snakes; family shocked

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബന്ധുനിയമന വിവാദത്തില്‍ രാജി; സണ്ണി ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് രാജിവെച്ച് സഹോദരീഭര്‍ത്താവ്

മണ്ണിടിച്ചില്‍ ഭീഷണി; പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു, സഞ്ചാരികള്‍ക്ക് പ്രവേശനമില്ല

മാസംതോറും 20,000 രൂപ നിക്ഷേപിക്കാമോ?, കോടികള്‍ സമ്പാദിക്കാം; പെന്‍ഷന്‍ ഓപ്ഷന്‍, അറിയേണ്ടതെല്ലാം

കുറഞ്ഞ നിരക്കില്‍ ലക്ഷ്വറി വില്ലകള്‍; ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പില്‍ ദുബൈ പൊലീസിന്റെ മുന്നറിയിപ്പ്

മദ്യക്കുപ്പി ഇടാന്‍ സ്ഥലം നല്‍കിയില്ല, ബ്ലോക്ക് പഞ്ചായത്ത് അംഗത്തെ കമ്പിവടിക്ക് അടിച്ച് പരിക്കേല്‍പ്പിച്ചു

SCROLL FOR NEXT