mother daughter suicide case family reacts Facebook
Kerala

'ഉണ്ണികൃഷ്ണന്‍ തെറ്റ് ചെയ്തിട്ടില്ല; ദാമ്പത്യ പ്രശ്‌നങ്ങള്‍ക്ക് കാരണം ഗ്രീമയുടെ അമ്മയുടെ അമിത വാത്സല്യം'

വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മുംബൈയില്‍ നിന്ന് കസറ്റഡയിലെടുത്ത ഉണ്ണിക്കൃഷ്ണനെ ഇന്ന് രാത്രി കൊച്ചിയിലെത്തിക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം കമലേശ്വരത്ത് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ഉണ്ണിക്കൃഷ്ണനെ ന്യായീകരിച്ച് കുടുംബം രംഗത്ത്. ഉണ്ണിക്കൃഷ്ണന്റെ ഭാഗത്ത് നിന്ന് ഒരു തെറ്റും സംഭവിച്ചിട്ടില്ലെന്നും അമ്മ സജിതയ്ക്ക് ഗ്രീമയോടുള്ള അമിത വാത്സല്യവും സ്വാര്‍ത്ഥതയുമാണ് ദാമ്പത്യ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും സഹോദരന്‍ ബി എം ചന്തു പറയുന്നു. വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മുംബൈയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഉണ്ണിക്കൃഷ്ണനെ ഇന്ന് രാത്രി കൊച്ചിയിലെത്തിക്കും.

ബുധനാഴ്ച്ച വൈകിട്ടാണ് കമലേശ്വരം സ്വദേശികളായ എസ് എല്‍ സജിതയെയും മകള്‍ ഗ്രീമ എസ് രാജിനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്തിയത്. മരണത്തിന് കാരണം മകളുടെ ഭര്‍ത്താവായ ബി എം ഉണ്ണികൃഷ്ണനാണെന്ന് പറയുന്ന വാട്‌സ് ആപ് സന്ദേശം പുറത്തുവന്നിരുന്നു. ഉണ്ണിക്കൃഷ്ണന്റെ നിരന്തര മാനസിക പീഡനമാണ് ഇരുവരുടെയും മരണത്തിന് പ്രധാന കാരണം എന്നായിരുന്നു ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. ഇതെല്ലാം പാടെ നിഷേധിക്കുകയാണ് ഉണ്ണിക്കൃഷ്ണന്റെ കുടുംബം. ഉണ്ണിക്കൃഷ്ണന്റെ ഭാഗത്ത് നിന്ന് ഒരു തെറ്റും സംഭവിച്ചിട്ടില്ലെന്നും അമ്മ സജിതയുടെ ഗ്രീമയോടുള്ള അമിത വാത്സല്യവും സ്വാര്‍ത്ഥതയുമാണ് ദാമ്പത്യ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും സഹോദരന്‍ ബി എം ചന്തു പറഞ്ഞു. ഉണ്ണിക്കൃഷ്ണനും ഗ്രീമക്കും ഒരു സ്വകാര്യതയും സജിത നല്‍കിയിരുന്നില്ലെന്നും സജിതയുടെ നിയന്ത്രണത്തിലാണ് ഗ്രീമ ജീവിച്ചിരുന്നതെന്നും ചന്തു പറയുന്നു.

കല്യാണത്തിന് പിന്നാലെ തന്നെ ഈ സ്വാര്‍ത്ഥ പ്രകടമായിരുന്നു. ഹണിമൂണ്‍ ട്രിപ്പിനിടെ പോലും നിരന്തരം ഫോണ്‍ ചെയ്ത് ശല്യപ്പെടുത്തി. ഗ്രീമയെ അയര്‍ലന്റിലേക്ക് പോകാന്‍ സമ്മതിച്ചില്ല. ബന്ധുവിന്റെ മരണ വീട്ടില്‍ വെച്ച് ഗ്രീമയെയും അമ്മയേയും ഉണ്ണിക്കൃഷ്ണന്‍ അപമാനിച്ചിട്ടില്ലെന്നും ചന്തു പറയുന്നു. ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീവകുപ്പുകളാണ് ഉണ്ണികൃഷ്ണനെതിരെ ചുമത്തിയിരിക്കുന്നത്.

Mother and daughter suicide case family reacts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഡോക്ടര്‍ വിശേഷണം മെഡിക്കല്‍ ബിരുദമുള്ളവര്‍ക്ക് മാത്രമുള്ളതല്ല; ഫിസിയോതെറാപ്പിസ്റ്റുകൾക്കും ഉപയോഗിക്കാം'

'ഒന്നും നടക്കാത്ത നാട്' എന്ന പരിഹാസത്തിനുള്ള മറുപടി; ആഗോള കപ്പല്‍ ചാലില്‍ വിഴിഞ്ഞം കേരളത്തിന്റെ പേര് സുവര്‍ണ്ണ ലിപികളാല്‍ രേഖപ്പെടുത്തി

രണ്ട് വയസുകാരനെ ട്രെയിനില്‍ ഉപേക്ഷിച്ച നിലയില്‍; മാതാപിതാക്കളെ തെരഞ്ഞ് പൊലീസ്

ശാരീരിക ആക്രമണം, രണ്ട് പ്രതികൾ 60,000 ദിർഹം പിഴ അടയ്ക്കണം; ശിക്ഷ വിധിച്ച് അബുദാബി കോടതി

ഭാര്യയുടെ പ്രവൃത്തികള്‍ ഭര്‍ത്താവിന്റെ വരുമാന നഷ്ടത്തിന് കാരണമായി; ജീവനാംശ അപേക്ഷ തള്ളി അലഹബാദ് ഹൈക്കോടതി

SCROLL FOR NEXT