M T Ramesh facebook
Kerala

ഗോവിന്ദചാമിയുടെ ജയില്‍ ചാട്ടത്തിന് പിന്നില്‍ വലിയ ഗൂഢാലോചന: എം ടി രമേശ്

കണ്ണൂരിലെ കൊടും ക്രിമിനലുകള്‍ക്കെല്ലാം വഴിവിട്ട സഹായമാണ് ജയില്‍ ഉപദേശക സമിതിയുടെ മൗനാനുവദത്തോടെ നടക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഗോവിന്ദച്ചാമി ജയില്‍ ചാടിയതിനു പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. ഈ കൊടും കുറ്റവാളിക്ക് ഒറ്റയ്ക്ക് ജയില്‍ ചാടാന്‍ സാധിക്കില്ല ആരെങ്കിലും സഹായിക്കാതെ ഇത്തരത്തിലൊരു കാര്യം ചെയ്യാന്‍ ഒരു കൈയില്ലാത്ത പ്രതിക്ക് സാധിക്കില്ല നാട്ടുകാരാണ് പ്രതിയെ പിടിച്ചത് ഇത് പൊലീസിന്റെയും ഭരണകൂടത്തിന്റെയും വീഴ്ചയാണ്. ജയില്‍ ഉപദേശക സമിതി 11മണി വരെയും അതിനെതിരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

കണ്ണൂരിലെ കൊടും ക്രിമിനലുകള്‍ക്കെല്ലാം വഴിവിട്ട സഹായമാണ് ജയില്‍ ഉപദേശക സമിതിയുടെ മൗനാനുവദത്തോടെ നടക്കുന്നത്. ഇതിന് ആഭ്യന്തരവകുപ്പും മറുപടി പറയണം. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയും ഇതിനു മറുപടി പറയണം. സംഭവത്തെ പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ബിജെപി ആവശ്യപ്പെടുന്നതായും തൃശൂരില്‍ നടന്ന പത്രസമ്മേളനത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് പറഞ്ഞു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന രീതിയിലാണ് കരട് വോട്ടര്‍ പട്ടിക വന്നിരിക്കുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടതുപക്ഷത്തിനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ഓള്‍ പാര്‍ട്ടി മീറ്റിങ്ങില്‍ ഫിസിക്കല്‍ വെരിഫിക്കേഷന്‍ വേണ്ട എന്ന് ആവശ്യപ്പെട്ടതാണ്. എന്നാല്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നിലപാടാണ് കമ്മീഷന്‍ എടുത്തത്. ഫിസിക്കല്‍ വെരിഫിക്കേഷന്‍ നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് എന്ത് അട്ടിമറിയും ചെയ്യാവുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. ഒരു ഡിവിഷനിലെ 60 ഉം70 ഉം വോട്ടുകളാണ് മറ്റു പല ഡിവിഷനുകളിലേക്ക് മാറിപ്പോയിരിക്കുന്നു.

മതേതര സര്‍ക്കാര്‍ എന്നു പറഞ്ഞു മതസംഘടനയ്ക്ക് കീഴടങ്ങുന്ന നിലപാടാണ് സ്‌കൂള്‍ സമയത്തിന്റെ കാര്യത്തില്‍ എല്‍ഡിഎഫ് സ്വീകരിക്കുന്നത്. വിദ്യാഭ്യാസ രംഗത്ത് പരിചയമുള്ള ആരെയും ചര്‍ച്ചയ്ക്ക് വിളിക്കാതെ സമസ്തയെ പോലുള്ള മത സംഘടനകളുടെ അഭിപ്രായമാണ് സര്‍ക്കാര്‍ തേടുന്നത്. ഇത് വോട്ട് ബാങ്ക് ലക്ഷ്യമാക്കിയുള്ളതാണ് എന്നും എം ടി രമേശ് പറഞ്ഞു. പത്രസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോപകുമാര്‍, സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ്, സിറ്റി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി കെ ബാബു, അഡ്വ. കെ ആര്‍ ഹരി, അജി ഗോഷ് എന്നിവര്‍ പങ്കെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വൈദേകം വിവാദത്തില്‍ വ്യക്തത വരുത്തിയില്ല'; ഇപിയുടെ ആത്മകഥയില്‍ പാര്‍ട്ടി നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT