പിണറായി വിജയന് ജന്മദിനാശംസകളുമായി മുഹമ്മദ് റിയാസ്‌ 
Kerala

'പ്രായമായെന്ന് ആക്ഷേപിക്കുന്നവരേ...,അവഗണിക്കപ്പെട്ടവരുടെ ശബ്ദമായി ഈ മനുഷ്യന്‍ ഇനിയുമുണ്ടാകും'

കോരന്റെ മകനെ അംഗീകരിക്കാനാവാത്ത ഫ്യൂഡൽ വരേണ്യതയും കോർപ്പറേറ്റ് മാധ്യമങ്ങളും നിരന്തരമായി സഖാവിനെ ആക്രമിച്ചുകൊണ്ടേയിരിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള്‍ നേര്‍ന്ന് മുന്‍ മന്ത്രിയും മരുമകനുമായ പിഎ മുഹമ്മദ് റിയാസ്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് പിണറായി വിജയന് റിയാസ് ജന്മദിനാശംസകള്‍ നേര്‍ന്നത്. തളരാത്ത മനസ്സിനും പതറാത്ത നിലപാടുകള്‍ക്കും ജന്മദിനാശംസകള്‍ എന്നായിരുന്നു റിയാസിന്റെ ആശംസ.

കോരന്റെ മകനെ അംഗീകരിക്കാനാവാത്ത ഫ്യൂഡല്‍ വരേണ്യതയും കോര്‍പ്പറേറ്റ് മാധ്യമങ്ങളും നിരന്തരമായി സഖാവിനെ ആക്രമിച്ചുകൊണ്ടേയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രസ്ഥാനത്തിനുമപ്പുറം ഈ മനുഷ്യന് മറ്റ് നിലപാടുകളില്ലാത്തതിനാലാണ് ആക്രമണങ്ങള്‍ക്ക് ഇളവ് നല്‍കാത്തതെന്നും സകല മര്യാദകളും ലംഘിച്ചുകൊണ്ട് വ്യക്തിപരമായി അധിക്ഷേപിച്ച് തകര്‍ക്കാന്‍ എല്ലാ അടവുകളും പയറ്റുകയാണെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.

റിയാസിന്റെ കുറിപ്പ്

തളരാത്ത മനസ്സിനുംപതറാത്ത നിലപാടുകൾക്കുംജന്മദിനാശംസകൾ .

കോരന്റെ മകനെ അംഗീകരിക്കാനാവാത്തഫ്യൂഡൽ വരേണ്യതയും കോർപ്പറേറ്റ് മാധ്യമങ്ങളുംനിരന്തരമായി സഖാവിനെ ആക്രമിച്ചുകൊണ്ടേയിരിക്കുന്നു.

പ്രസ്ഥാനത്തിനുമപ്പുറം ഈ മനുഷ്യന് നിലപാടില്ല എന്നത് കൊണ്ടാണ് ആക്രമത്തിന് ഇളവ് നൽകാത്തതെന്നറിയാം.

സകല മര്യാദകളും ലംഘിച്ച് അപവാദ പ്രചരണങ്ങൾ തുടർന്നു കൊണ്ടേയിരിക്കുന്നു.

വ്യക്തിപരമായി അധിക്ഷേപിച്ച്തകർത്തുകളയാൻ എല്ലാ അടവുകളും പയറ്റിക്കൊണ്ടേയിരിക്കുന്നു.

മുഖ്യമന്ത്രി പദത്തിൽ ഇരുന്നയാൾ ഉടനെ പ്രതിപക്ഷ നേതാവായത് എന്തോ പുതിയ സംഭവമായാണ് ഇപ്പോഴുള്ള പ്രചരണം.

സഖാക്കൾ ഇഎംഎസ്സും ഇകെ നായനാരും വിഎസ്സും ഇങ്ങനെ ആയത് അറിയാത്തവരല്ലല്ലോ ഈ പ്രചാരകർ. ഞങ്ങളെ സംബന്ധിച്ചിടത്തോളം ആര് എന്ത് ചുമതല നിർവ്വഹിക്കണമെന്ന് തീരുമാനിക്കുന്നത് പാർട്ടിയാണ്.

ഇനി ഒന്ന് ഓർമ്മിപ്പിച്ചോട്ടെ,UDFൽ കെ കരുണാകരനും എ. കെ. ആൻ്റണിയും ഉമ്മൻചാണ്ടിയും ഇങ്ങനെ ആയതല്ലേ ?

എങ്ങിനെ വേണമെങ്കിലും നിങ്ങൾ വളഞ്ഞിട്ടടിച്ചോളൂ പക്ഷേ,ജനമനസിൽ സഖാവ്‌ അന്നും ഇന്നും എന്നും പോരാട്ടത്തിന്റെ പ്രതീകമാണ്.

എക്കാലവും പ്രസ്ഥാനത്തിനുവേണ്ടി മാത്രം നിലകൊണ്ടതിനാണ്, വിട്ടുവീഴ്ചയില്ലാതെ നിലപാടു പറഞ്ഞതിനാണ് ഈ ആക്രമണമെന്ന് അറിയാം.

പ്രായമായെന്ന് പറഞ്ഞ് ആക്ഷേപിക്കുന്നവരേ...അവഗണിക്കപ്പെട്ടവരുടെ ശബ്ദമായി ഈ മനുഷ്യൻ ഇനിയുമുണ്ടാകും,കൂടെ പോരാടാൻ ഞങ്ങളും..

Muhammad Riyas Wishes Pinarayi Vijayan on His Birthday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

' വിഡി സതീശൻ അത്ഭുതം; രാജാവെന്ന് കരുതരുത്, അങ്ങനെ വിചാരിച്ചാൽ ദുഃഖിക്കേണ്ടി വരും'

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ചൊവ്വാഴ്ച; ഫലമറിയാൻ വഴികളിതാ...

വീണ്ടും കാട്ടാന ആക്രമണം; കോതമംഗലത്ത് വനവിഭവം ശേഖരിക്കാന്‍ പോയ ആള്‍ കൊല്ലപ്പെട്ടു

വിദ്യാർഥികൾക്ക് ആശ്വാസം; ഉത്തരപേപ്പറിന്റെ പകർക്ക് ലഭിക്കാൻ സമയം നീട്ടി സി ബി എസ് ഇ

'പാര്‍ട്ടിയെ വിറ്റ് കാശാക്കിയ ഇവനല്ലേ ശരിക്കും പരനാറി?'; തിരൂരില്‍ എ വിജയരാഘവനെതിരെ ഫ്‌ലെക്‌സ് ബോര്‍ഡ്

SCROLL FOR NEXT