പിഎ മുഹമ്മദ് റിയാസ് File
Kerala

വൈദ്യുതി പ്രതിസന്ധി സര്‍ക്കാരിന്റെ 'വിസ്മയം'; വകുപ്പ് മന്ത്രി കോണ്‍ഗ്രസിലെ തമ്മിലടി തീര്‍ക്കുന്ന തിരക്കിലെന്നും മുഹമ്മദ് റിയാസ്

'വഖഫ് വിഷയത്തില്‍ ലീഗിന്റെ ഇരട്ടത്താപ്പ് പുറത്തുവന്നു'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സര്‍ക്കാരിന്റെ 'വിസ്മയ'മാണെന്ന് പിഎ മുഹമ്മദ് റിയാസ് എംഎല്‍എ. കര്‍ണാടകയില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ അവസരമുണ്ടായിട്ടും സര്‍ക്കാര്‍ അത് ഉപയോഗപ്പെടുത്തുന്നില്ല. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതില്‍ പൂര്‍ണ്ണമായി പരാജയപ്പെട്ട വൈദ്യുതി മന്ത്രി കോണ്‍ഗ്രസിലെ തമ്മിലടി തീര്‍ക്കുന്ന തിരക്കിലാണെന്നും മുഹമ്മദ് റിയാസ് വിമര്‍ശിച്ചു.

'കേവലം ഒന്നര രൂപയില്‍ താഴെ നിരക്കില്‍ കര്‍ണാടകയില്‍ നിന്ന് വൈദ്യുതി ലഭ്യമാക്കാന്‍ സാധ്യതയുണ്ടായിട്ടും അത് ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. കെപിസിസി പ്രസിഡന്റിന്റെ ജോലിയാണ് വൈദ്യുതി മന്ത്രി നിലവില്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് വഴക്കുകളും കെഎസ്‌യു സംസ്ഥാന പ്രസിഡന്റും മുഖ്യമന്ത്രിയും തമ്മിലുള്ള പ്രശ്‌നങ്ങളും പരിഹരിക്കാനാണ് മന്ത്രി സമയം മുഴുവന്‍ ചെലവഴിക്കുന്നത്. ഈ പണി അവസാനിപ്പിച്ച് സംസ്ഥാനത്തെ പവര്‍കട്ടില്‍ നിന്ന് രക്ഷിക്കാന്‍ മന്ത്രി അടിയന്തരമായി ഇടപെടണം'

യുഡിഎഫ് സര്‍ക്കാരിനെയും മുസ്ലിം ലീഗിനെയും രൂക്ഷമായ ഭാഷയിലാണ് മുഹമ്മദ് റിയാസ് വിമര്‍ശിച്ചത്. കേരളത്തില്‍ ബിജെപി ഭരിച്ചാല്‍ ഉണ്ടാകുന്ന തരത്തിലുള്ള നടപടികളാണ് കഴിഞ്ഞ രണ്ടു മാസമായി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. വഖഫ് വിഷയത്തില്‍ മുസ്ലിം ലീഗിന്റെ ഇരട്ടത്താപ്പ് പൂര്‍ണമായും പുറത്തുവന്നു. മുന്‍പ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമസഭയില്‍ കൊണ്ടുവന്ന പ്രമേയത്തെ പിന്തുണച്ച ലീഗ്, ഇപ്പോള്‍ തികച്ചും വിരുദ്ധമായ നിലപാടാണ് സ്വീകരിക്കുന്നത്.

വന്ദേമാതരം ആലാപന വിഷയത്തിലും, എംജി സര്‍വ്വകലാശാല സെനറ്റ് നിയമനത്തിലും, പിഎം ശ്രീ പദ്ധതിയിലുമെല്ലാം ലീഗ് പുലര്‍ത്തുന്ന മൗനം അവരുടെ ഇരട്ടത്താപ്പിന് തെളിവാണ്. രാജിവെച്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ലീഗ് നേതാവ് കൂടിയായ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പങ്കെടുത്ത് ഒരു പ്രതിഷേധവും അറിയിക്കാതിരുന്നത്, അധികാരം മാത്രമാണ് വലുത് എന്ന് തെളിയിക്കുന്നതാണെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.

Muhammed Riyas Criticises Govt on Electricity Crisis

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചരിത്രം കുറിച്ച് മീരാഭായ് ചാനു; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തുടര്‍ച്ചയായ മൂന്നാം സ്വര്‍ണം

റിസ്‌ക് എടുക്കാന്‍ ധൈര്യമില്ലേ?, ഇതാ സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള 11 സ്‌കീമുകള്‍, ഉയര്‍ന്ന റിട്ടേണ്‍

'എല്ലാവര്‍ക്കും നീതി ലഭിക്കണം, ഇനി ഒരു കുട്ടിക്കും ഈ ഒരു ദുരവസ്ഥ ഉണ്ടാകരുത്'

ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം കൂട്ടി; ആഴ്ചയില്‍ അഞ്ചുദിവസവും ടെസ്റ്റ്, ക്രമീകരണം ഇങ്ങനെ

കൊലപാതകത്തിന് കാരണം അതിര്‍ത്തി തര്‍ക്കം?, വിശാഖിന് കൈയ്ക്കും കാലിനും വയറിനും വെട്ടേറ്റു; പ്രതികള്‍ പിടിയില്‍