Mullaperiyar Dam Safety Inspection Expert Committee 
Kerala

മുല്ലപ്പെരിയാർ സുരക്ഷാ പരിശോധനയ്ക്ക് ആധുനിക സംവിധാനങ്ങൾ പരിഗണിക്കാമെന്ന് വിദഗ്ദ്ധ സമിതി

തേക്കടിയിലെ യോഗത്തിൽ ആശങ്കകൾ ശക്തമായി ഉന്നയിച്ച് കേരളം. ഭൂകമ്പ-പ്രളയ സുരക്ഷ പരിശോധിക്കാൻ സാങ്കേതിക സംവിധാനങ്ങൾ വേണമെന്ന് ആവശ്യം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തേക്കടി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ പരിശോധനയ്ക്ക് ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കുന്നത് പരിഗണിക്കാമെന്ന് സുപ്രീം കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി വ്യക്തമാക്കി. അണക്കെട്ടിന്റെ സുരക്ഷാ പരിശോധനയിൽ കാലാനുസൃതമായ അത്യാധുനിക സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന കേരളത്തിന്റെ കർശന നിലപാടിനെ തുടർന്നാണ് സമിതിയുടെ തീരുമാനം.

സുപ്രീം കോടതിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് മുല്ലപ്പെരിയാർ സമഗ്ര സുരക്ഷാ പരിശോധനാ സമിതി കഴിഞ്ഞ ദിവസം അണക്കെട്ടിൽ നേരിട്ടെത്തി പരിശോധന നടത്തിയത്. തുടർന്ന് തേക്കടിയിൽ വെച്ച് കേരളത്തിലെയും തമിഴ്നാട്ടിലെയും ഉന്നത ഉദ്യോഗസ്ഥരുമായി സമിതി വിശദമായ ചർച്ചകൾ നടത്തി.

തേക്കടിയിൽ നടന്ന യോഗത്തിൽ കേരളത്തിന്റെ ഭാഗത്തുനിന്നുള്ള പ്രതിനിധികൾ നിലവിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള ആശങ്കകൾ രേഖപ്പെടുത്തി. ഭൂകമ്പ സാധ്യതകൾ, അതിതീവ്ര മഴയെത്തുടർന്നുണ്ടാകുന്ന പ്രളയ ഭീഷണി, അണക്കെട്ടിന്റെ ആന്തരികവും ബാഹ്യവുമായ ഘടനാപരമായ സ്ഥിരത, അനിയന്ത്രിതമായ നീരൊഴുക്ക് എന്നിവ ആധുനിക ശാസ്ത്രീയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് തന്നെ വിലയിരുത്തണമെന്ന് കേരളം ആവശ്യപ്പെട്ടു.

മുൻകാലങ്ങളിൽ നടത്തിയ പഠനങ്ങളിലെ ഗുരുതരമായ പോരായ്മകളും വീഴ്ചകളും യോഗത്തിൽ കേരളം അക്കമിട്ട് നിരത്തി. ഈ ഘട്ടത്തിലും ആധുനിക സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിച്ചുള്ള ശാസ്ത്രീയ പരിശോധനയ്ക്ക് തയ്യാറായില്ലെങ്കിൽ അടിയന്തരമായി വീണ്ടും സുപ്രീം കോടതിയെ സമീപിക്കുമെന്ന് കേരളത്തിന്റെ പ്രതിനിധികൾ മുന്നറിയിപ്പ് നൽകി. ഇതോടെയാണ് ആധുനിക സംവിധാനങ്ങൾ പരിശോധനയിൽ ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കാമെന്ന് വിദഗ്ദ്ധ സമിതി യോഗത്തിൽ ഉറപ്പുനൽകിയത്. അണക്കെട്ടിന്റെ ബലക്ഷയവും ജനങ്ങളുടെ സുരക്ഷയും സംബന്ധിച്ച നിരീക്ഷണങ്ങൾ രേഖപ്പെടുത്തി പതിനഞ്ച് ദിവസത്തിനകം ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാണ് വിദഗ്ദ്ധ സമിതിയുടെ തീരുമാനം.

Following an on-site inspection mandated by the Supreme Court, the Mullaperiyar Comprehensive Dam Safety Expert Committee has agreed to consider deploying advanced technological tools to evaluate the dam's structural integrity

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചികിത്സ തേടിയെത്തിയ രോഗിയോട് കയര്‍ത്ത് സംസാരിച്ച സംഭവം: ഡോക്ടര്‍ക്കെതിരെ നടപടി, സ്ഥലംമാറ്റി

ഭാര്യ കേസ് കൊടുത്തതിന്റെ വൈരാഗ്യം; അമ്മായിയമ്മയുടെ കാറിന്റെ ടയറുകള്‍ കുത്തിക്കീറി, മരുമകനെതിരെ കേസ്

മരിച്ചവരുടെ അക്കൗണ്ടിലേക്ക് ക്ഷേമപെന്‍ഷന്‍ കൈമാറി, അടിമാലി പഞ്ചായത്തില്‍ ഗുരുതര വീഴ്ച കണ്ടെത്തി

പ്രേമലുവിന് ശേഷം രണ്ട് വര്‍ഷം അതിഭീകര ഗ്യാപ്പ് വന്നു; കാരണം പലതാണ്; തുറന്നു പറഞ്ഞ് അഖില ഭാര്‍ഗവന്‍

10 രൂപയ്ക്ക് പ്രഭാത ഭക്ഷണം, 20 രൂപയ്ക്ക് ഊണ്; കൊച്ചി മോഡല്‍ ഇന്ദിര ക്യാന്റീന്‍ ഇനി കൊല്ലത്തും