വെള്ളായണി അര്‍ജുനന്‍ 
Kerala

ബഹുഭാഷാപണ്ഡിതന്‍ വെള്ളായണി അര്‍ജുനന്‍ അന്തരിച്ചു

ബഹുഭാഷാപണ്ഡിതനും സര്‍വ്വവിജ്ഞാനകോശം മുന്‍ ഡയറക്ടറുമായ ഡോ. വെള്ളായണി അര്‍ജുനന്‍ (90) അന്തരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബഹുഭാഷാപണ്ഡിതനും സര്‍വ്വവിജ്ഞാനകോശം മുന്‍ ഡയറക്ടറുമായ ഡോ. വെള്ളായണി അര്‍ജുനന്‍ (90) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് വെള്ളായണിയിലെ കുടുംബവീട്ടിലായിരുന്നു അന്ത്യം.  

2008ല്‍ പദ്മശ്രീ നല്‍കി രാജ്യം ആദരിച്ചു. മൂന്നു ഡി ലിറ്റ് ബഹുമതികള്‍ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ്. 2015ല്‍ 
അലിഗഡ് സര്‍വ്വകലാശാല ശ്രീ നാരായണ ഗുരുവിന്റെ സ്വാധീനം, മലയാളസാഹിത്യത്തില്‍ എന്ന തീസീസിന് ഡി ലിറ്റ് നല്‍കിയതോടെയാണ് ഈ നേട്ടം അദ്ദേഹം സ്വന്തമാക്കിയത്. അലിഗഡ് യൂണിവേഴ്‌സിറ്റിയിലെ ആദ്യ മലയാളം അധ്യാപകനായിരുന്നു. 

സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍സൈക്ലോപീഡിക് പബ്ലിക്കേഷനില്‍ 1975 മുതല്‍ 1988 വരെ ചീഫ് എഡിറ്ററായും 2001 മുതല്‍ 2004 വരെ ഡയറക്ടറായും പ്രവര്‍ത്തിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആ 787 പേരുടെ ലിസ്റ്റ് മുഖ്യമന്ത്രി പ്രസിദ്ധീകരിക്കണം'; എല്‍ഡിഎഫിന്റെ പേഴ്സണല്‍ സ്റ്റാഫ് നിയമനം പെരുപ്പിച്ചു കാണിക്കുന്നുവെന്ന് പിണറായി

ചൂടില്‍ നിന്നും രക്ഷയുണ്ടാകുമോ?; സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam September 11| വിവാഹ ചർച്ചകൾക്ക് പുരോഗതി, ആഗ്രഹിച്ച കാര്യം സാധ്യമാകും

ഷഫാലിക്ക് ഫിഫ്റ്റി, ദീപ്തിക്ക് മൂന്നു വിക്കറ്റ്; ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ വനിത ഏഷ്യ കപ്പ് ഫൈനലില്‍

ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേട്: മൊഴിയെടുക്കലിന് ഹാജരാകണം, പിഎസ്‌സി ചെയര്‍മാന് എസ്‌ഐടി നോട്ടീസ്