രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ സ്‌ക്രീന്‍ഷോട്ട് 
Kerala

മുനമ്പത്ത് കാണാതായ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കൂടി കിട്ടി; ഒരാള്‍ക്കായി തിരച്ചില്‍

മാലിപ്പുറം സ്വദേശി പടിഞ്ഞാറേപുരക്കല്‍ ഷാജിയുടെ മൃതദേഹമാണ് ലഭിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മുനമ്പത്ത് മത്സ്യബന്ധനത്തിനിടെ ഫൈബര്‍ വള്ളം മുങ്ങി കടലില്‍ കാണാതായ നാലു മത്സ്യത്തൊഴിലാളികളില്‍ മൂന്നാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. മാലിപ്പുറം സ്വദേശി പടിഞ്ഞാറേപുരക്കല്‍ ഷാജിയുടെ മൃതദേഹമാണ് ലഭിച്ചത്. ഇന്നലെ മാലിപ്പുറം ചാപ്പ കടപ്പുറം സ്വദേശി കൊല്ലംപറമ്പില്‍ ശരത്, മാലിപ്പുറം സ്വദേശി ചേപ്പളത്ത് മോഹനന്‍ (55) എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.

ആലപ്പുഴ പള്ളിപ്പാട് തച്ചേടത്ത് യേശുദാസിനായി 56) തിരച്ചില്‍ തുടരുകയാണ്. നാവിക, തീരസംരക്ഷണ സേനകള്‍, ഫിഷറീസ് വകുപ്പ്, മറൈന്‍ എന്‍ഫോഴ്സ്‌മെന്റ്, കോസ്റ്റല്‍ പൊലീസ്, മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ സംയുക്തമായാണ് പരിശോധന നടത്തുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 5നു നടന്ന അപകടത്തിന്റെ വിവരം രാത്രി ഒന്‍പതോടെയാണു പുറത്തറിഞ്ഞത്. വള്ളത്തില്‍നിന്ന് മീന്‍ കൊണ്ടുവരാനായി മാലിപ്പുറത്തുനിന്നു പോയ 'നന്മ' എന്ന ഫൈബര്‍ വള്ളമാണ് അപകടത്തില്‍പ്പെട്ടത്. ബോട്ടില്‍ ഏഴ് പേര്‍ ഉണ്ടായിരുന്നു. 3 പേര്‍ നീന്തി രക്ഷപ്പെട്ടു.രാത്രി 8 മണിയോടെ അപകടസ്ഥലത്തുകൂടി കടന്നുപോയ മറ്റൊരു മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികളാണു അപകടത്തില്‍പ്പെട്ട 3 പേരെ രക്ഷപ്പെടുത്തിയത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT