വെടിക്കെട്ട് പുരയില്‍ ഉണ്ടായ തീപിടിത്തം 
Kerala

മുണ്ടത്തിക്കോട് അപകടം: പാറമേക്കാവിന്റെ വെടിക്കെട്ട് നിര്‍മ്മാണത്തിന് സ്റ്റോപ്പ് മെമ്മോ

പാലക്കാട് മുതലമട വെള്ളാരംകടവിലുള്ള വെടിമരുന്ന് നിര്‍മ്മാണശാലയ്ക്കാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് ശാലയിലെ വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് നിര്‍മ്മാണത്തിന് സ്റ്റോപ്പ് മെമ്മോ. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ചിറ്റൂര്‍ തഹസില്‍ദാര്‍ ആര്‍ രാമചന്ദ്രനാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. പാലക്കാട് മുതലമട വെള്ളാരംകടവിലുള്ള വെടിമരുന്ന് നിര്‍മ്മാണശാലയ്ക്കാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്.

പാറമേക്കാവ് ദേവസ്വത്തിനുവേണ്ടി വെടിക്കെട്ട് സാമഗ്രികള്‍ നിര്‍മ്മിച്ചിരുന്ന പടക്കനിര്‍മ്മാണശാലയാണ് മുതലമട വെള്ളാരംകടവില്‍ പ്രവര്‍ത്തിച്ചിരുന്നു.

തൃശ്ശൂര്‍ പൂരം നടത്തിപ്പില്‍ ജനവികാരം പരിഗണിക്കുമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് ഒഴിവാക്കുന്നതിനെക്കുറിച്ച് ജില്ലാഭരണകൂടവുമായി കൂടിയാലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ തീരുമാനം അനുസരിക്കുമെന്നും വിശദമായ അന്വേഷണം നടക്കട്ടെയെന്നും ജി രാജേഷ് പറഞ്ഞു.

Mundathikode accident Stop memo for Paramekkavu fireworks manufacturing.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൂന്ന് റെഡ് കാര്‍ഡുകള്‍; ലോകകപ്പില്‍ പതിവ് തെറ്റിച്ച് മെക്‌സിക്കോ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മിന്നും ജയം

'അതൊക്കെ കാമറ ആം​ഗിളിനെ ആശ്രയിച്ചിരിക്കും, നടിമാർക്ക് അക്കാര്യത്തിൽ അറിവുണ്ടാകില്ല'; ജാൻവിയെ പിന്തുണച്ച് മധുബാല

17കാരന്‍ ഗില്‍ബെര്‍ട്ടോ മോറ മൈതാനത്തിറങ്ങി, ലോകകപ്പിലെ 96 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് പഴങ്കഥ

സ്‌കൂള്‍ കിണറില്‍ ബാക്ടീരിയ സാന്നിധ്യം രൂക്ഷം; വയനാട് ഷിഗെല്ലാ ബാധയില്‍ കൂടുതല്‍ പരിശോധനാഫലം ഇന്ന്

'മതിയായി ഇതൊക്കെ, വേടനെപ്പോലുള്ളവർക്ക് ഇനിയും വേദിയൊരുക്കണോ ?'; വിജയ് സർക്കാരിനെതിരെ ചിന്മയി ശ്രീപദ

SCROLL FOR NEXT