mundathikode fireworks explosion 
Kerala

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തം; ചികിത്സയിലുള്ള ഒരാൾ കൂടി മരിച്ചു

എടപ്പാൾ സ്വദേശിയാണ് ഉണ്ണികൃഷ്ണനാണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തില്‍ ചികിത്സയില്‍ ആയിരുന്ന മറ്റൊരാൾ കൂടി മരണത്തിനു കീഴടങ്ങി. ചികിത്സയിലുണ്ടായിരുന്ന ഉണ്ണികൃഷ്ണൻ ആണ് മരിച്ചത്. എടപ്പാൾ സ്വദേശിയാണ് ഉണ്ണികൃഷ്ണൻ.

തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി.

കഴിഞ്ഞ ദിവസം തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസന്‍സി സതീശന്‍ മുണ്ടത്തിക്കോടും മരണപ്പെട്ടിരുന്നു. ദുരന്തത്തില്‍ പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ ഇനി രണ്ട് പേരാണ് ചികിത്സയിലുള്ളത്.

അപകടത്തിനിടെ നാലു പേരെ കാണാതായിട്ടുണ്ട്. ഇവരെ തിരിച്ചറിയാനായി കുടുംബാംഗങ്ങളുടെ ഡിഎന്‍എ സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

mundathikode fireworks explosion

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിപ രോഗിയെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി, കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കര്‍ശന നിയന്ത്രണം; സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നു

പശ്ചിമേഷ്യ വീണ്ടും അശാന്തിയിലേക്ക്, ആക്രമണം കടുപ്പിച്ച് അമേരിക്ക; ഹോര്‍മുസ് കടലിടുക്ക് അടച്ച് ഇറാന്‍

സംസ്ഥാനത്ത് ഇന്നും നാളെയും തീവ്രമഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർ‌ട്ട്

അട്ടപ്പാടിയില്‍ രണ്ടിടത്ത് കാട്ടാന ആക്രമണം: മൂന്നുപേര്‍ക്ക് പരിക്ക്

ആഗ്രഹിച്ച കാര്യങ്ങളിൽ പുരോഗതി; പുതിയ വാഹനം സ്വന്തമാക്കും

SCROLL FOR NEXT