മലയാളികള്‍ ഫുട്‌ബോള്‍ ലോകകപ്പ് ആഘോഷമാക്കിയതിനെ പ്രശംസിച്ച് മുരളി തുമ്മാരുകുടി. ജാതി, മതം, തെക്ക്, വടക്ക്, രാഷ്ട്രീയം, ലിംഗം, പ്രായം, സമ്പത്ത്, വിദ്യാഭ്യാസ ഭേദമില്ലാതെ എല്ലാവരും ഒന്നുപോലെയായാണ് ലോകകപ്പ് ആഘോഷിച്ചതെന്ന് മുരളി തുമ്മാരുകുടി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ആണും പെണ്ണും വ്യത്യാസമില്ലാതെ, ചെറുപ്പക്കാരും പ്രായമുള്ളവരും വ്യത്യാസമില്ലാതെ സൗഹൃദങ്ങളുടെ ആഘോഷം ആയിരുന്നു രാജ്യാന്തര ചലച്ചിത്രോത്സവത്തിലും കണ്ടത്. ഇതു രണ്ടും കൂട്ടിവച്ചുകൊണ്ടാണ് കുറിപ്പ്:
കുറിപ്പ് വായിക്കാം:
നമുക്ക് ഇതൊരു ശീലമാക്കിയാലോ?
ഡിസംബറില്‍ സന്തോഷം ഉണ്ടാക്കുന്ന രണ്ട് കാര്യങ്ങള്‍ കേരളത്തില്‍ നടന്നു.
ഒന്ന് തിരുവനന്തപുരത്തെ ഫിലിം ഫെസ്റ്റിവല്‍. അവിടെ പ്രദര്‍ശിപ്പിച്ച സിനിമകള്‍ക്കും ഉണ്ടായ സംഭവങ്ങള്‍ക്കും അപ്പുറം എന്നെ ആകര്‍ഷിച്ചത് ഒരാഴ്ചത്തേക്ക് തിരുവാനാനന്തപുരത്ത് രാത്രിയും പകലും വ്യത്യാസമില്ലാതെ, ആണും പെണ്ണും വ്യത്യാസമില്ലാതെ, ചെറുപ്പക്കാരും പ്രായമുള്ളവരും വ്യത്യാസമില്ലാതെ സൗഹൃദങ്ങളുടെ ആഘോഷം ആയിരുന്നു എന്നതാണ്. തിരുവനന്തപുരത്തായതു കൊണ്ടും സര്‍ക്കാര്‍ പരിപാടി ആയതു കൊണ്ടും ആകണം ഒരു സദാചാര കമന്റും കണ്ടില്ല. ഒരു മയക്കു മരുന്ന് ആരോപണവും ഉണ്ടായില്ല.
രണ്ടാമത്തേത് ലോക കപ്പ് തന്നെ. നമ്മള്‍ സാധാരണ നമ്മളെ വിഭജിക്കാന്‍ ഉപയോഗിക്കുന്ന ഒരു മാനദണ്ഡവും (ജാതി, മതം, തെക്ക്, വടക്ക്, രാഷ്ട്രീയം, ലിംഗം, പ്രായം, സമ്പത്ത്, വിദ്യാഭ്യാസം) ഒന്നും വിഷയമാക്കാതെ 'മാനുഷരെല്ലാരും ഒന്നുപോലെ' ഈ സീസണ്‍ ആഘോഷിച്ചു. ഗ്രാമത്തിലും നഗരങ്ങളിലും രാവുകള്‍ പകലുകളായി. ഒറ്റപ്പെട്ട അക്രമ സംഭവങ്ങള്‍ ഒഴിച്ചാല്‍ അക്രമവും സദാചാര പോലീസിങ്ങും മയക്കുമരുന്ന് ആരോപണങ്ങളും ഒന്നും ഉണ്ടായില്ല.
ഇങ്ങനെയൊക്കെയാണ് നമ്മള്‍ ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ ജീവിക്കേണ്ടത്. രണ്ടായിരത്തി ഇരുപത്തി മൂന്നു മുതല്‍ ഫെസ്റ്റിവലും ഫുട്!ബോളും വരാന്‍ നോക്കിയിരിക്കാതെ നമുക്ക് ഇതൊരു ശീലമാക്കാന്‍ പറ്റണം.
പറ്റും എന്നാണ് ഡിസംബര്‍ കാണിക്കുന്നത്
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates