വൃദ്ധയെ കൊന്ന് മൃതദേഹം കത്തിച്ചതായി സംശയം 
Kerala

മൂക്കുത്തി മോഷ്ടിക്കാനെത്തി, പാലക്കാട് അരുംകൊല?; വയോധികയെ ഡ്രമ്മിലിട്ട് കത്തിച്ചതായി മൊഴി, അന്വേഷണം

കൊഴിഞ്ഞാമ്പാറയില്‍ കവര്‍ച്ചയ്ക്കിടെ വൃദ്ധയെ കൊന്ന് മൃതദേഹം കത്തിച്ചതായി സംശയം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ കവര്‍ച്ചയ്ക്കിടെ വൃദ്ധയെ കൊന്ന് മൃതദേഹം കത്തിച്ചതായി സംശയം. മൃതദേഹം കിട്ടാതെ കൊലപാതകം ഉറപ്പിക്കാനാകില്ലെന്നാണ് പൊലീസ് പറയുന്നത്.

ജൂണ്‍ 10 മുതല്‍ വടകരപ്പതി ആട്ടയമ്പതി സ്വദേശിനിയായ സരസാള്‍ (66) എന്ന വയോധികയെ കാണാനില്ലെന്ന് കാട്ടി മകള്‍ ജൂണ്‍ 12ന് കൊഴിഞ്ഞാമ്പാറ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് പ്രദേശത്തെ ചില യുവാക്കളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്. കസ്റ്റഡിയിലെടുത്തവരില്‍ പ്രായപൂര്‍ത്തിയാകാത്ത ആളുമുണ്ട്. ചോദ്യം ചെയ്യലിനിടെ വയോധികയെ കൊലപ്പെടുത്തിയശേഷം മൃതദേഹം ശുചിമുറിയിലെ ഡ്രമ്മില്‍ ഇട്ടു കത്തിക്കുകയും പകുതി കത്തിയ നിലയില്‍ ചാക്കില്‍ കെട്ടി കുഴിച്ചുമൂടിയതായും പ്രതികള്‍ സമ്മതിച്ചതായാണ് സൂചന. സരസാളിന്റെ മൂക്കുത്തി അടക്കമുള്ള ആഭരണങ്ങള്‍ മോഷ്ടിക്കുന്നതിനിടെയാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്നാണ് വിവരം.

സംഭവസ്ഥലത്ത് പൊലീസ് പരിശോധന തുടരുകയാണ്. മൃതദേഹം പുറത്തെടുത്തു ശാസ്ത്രീയ പരിശോധനയും തുടര്‍നടപടികളും പൂര്‍ത്തിയാക്കിയശേഷമേ സംഭവത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിക്കുകയുള്ളൂ. കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Murder case in Palakkad, attempted to steal ornaments?; Elderly woman burned in a drum, investigation underway

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണം, മകനെ നിയമിക്കണം'; ദേവസ്വം ബോര്‍ഡിന് കണ്ഠരര് രാജീവരുടെ കത്ത്

ഫ്രാൻസിന് ആരെയാണ് പേടി? 'സംശയമെന്താ ഞങ്ങളെ; യൂറോ കപ്പ് മറക്കണ്ട!'

'നിങ്ങള്‍ ഒതുക്കിത്തീര്‍ത്ത ബുള്ളിയിങ്, ആ ഇര ഞാന്‍'; ഇപ്പോള്‍ അനുഭവിക്കുന്നത് കര്‍മ; അഹാനയ്ക്കും സിന്ധുവിനുമെതിരെ കമന്റ്

'മുൻപ് എന്റെ കരിയറിൽ നടക്കുന്നതെല്ലാം ജീവിതത്തെ ബാധിക്കുമായിരുന്നു; ഇപ്പോൾ എല്ലാം വരുന്നതുപോലെ വരട്ടെ എന്നാണ്'

ചില്ലിക്കാശ് പെട്രോളിന് കൊടുക്കാതെ സമ്പാദ്യം വളര്‍ത്താം; ഇതാ ഒരു ലക്ഷം രൂപയില്‍ താഴെയുള്ള അഞ്ചു ഇലക്ട്രിക് സ്‌കൂട്ടറുകള്‍