എംവി ഗോവിന്ദന്‍ 
Kerala

'തുടര്‍ഭരണം വന്നാല്‍ പാവപ്പെട്ട എന്ന പ്രയോഗം തന്നെ ഉണ്ടാകില്ല, സതീശന് നുണരോഗം; സച്ചിദാനന്ദന്‍ പറഞ്ഞതിനര്‍ഥം ഇടത് സര്‍ക്കാര്‍ വരേണ്ട എന്നല്ല'

ജമാ അത്തെ ഇസ്ലാമിയുമായി ഭൂതകാലത്തിലും വര്‍ത്തമാനകാലത്തിലും സിപിഎമ്മിന് ബന്ധമില്ല. കള്ളം പറയലാണ് പ്രതിപക്ഷ നേതാവിന്റെ പണി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: എല്‍ഡിഎഫിന് തുടര്‍ഭരണം ഉണ്ടായാല്‍ മലയാളത്തിലെ 'പാവപ്പെട്ട' എന്ന പ്രയോഗം ഉണ്ടാകില്ലെന്ന് എംവി ഗോവിന്ദന്‍. വികസിത അര്‍ധവികസിത രാജ്യങ്ങളെക്കാള്‍ മേലെയായിരിക്കും കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. പാവങ്ങള്‍ എന്ന പ്രയോഗം ഇനി മലയാള ഭാഷയില്‍ ജനങ്ങളെ മുന്‍നിര്‍ത്തി പറയാനുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വെള്ളാപ്പള്ളിയുടെ വര്‍ഗീയ പ്രസ്താവനകളെ സിപിഎം അതത് സമയങ്ങളില്‍ പരസ്യമായി തള്ളിപ്പറഞ്ഞതാണ്. വര്‍ഗീയ പരാമര്‍ശത്തിന്റെതായ ഒരുപ്രയോഗത്തിനും ഞങ്ങളുടെ പിന്തുണയുണ്ടാവില്ല. വര്‍ഗീയത ആര് പറഞ്ഞാലും അതിനെതിരെ എന്നും ശക്തമായ നിലപാടാണ് സിപിഎം സ്വീകരിച്ചിട്ടുള്ളത്. ഭരണത്തുടര്‍ച്ചയ്ക്ക് സിപിഎമ്മിലെ കമ്യൂണിസ്റ്റുകാര്‍ എതിരാണെന്ന് വിഡി സതീശനും വേണുഗോപാലും പറയുന്നത് ശുദ്ധ തോന്ന്യാസമാണ്. നുണരോഗമാണ് ഇവര്‍ക്ക് ബാധിച്ചിട്ടുള്ളത്. കമ്യൂണിസ്റ്റുകാര്‍ തുടര്‍ ഭരണത്തിനെതിരാണെന്ന് സര്‍വേ റിപ്പോര്‍ട്ടുകള്‍ എന്നപോലെ കോണ്‍ഗ്രസ് നേതാക്കള്‍ വ്യാപകമായി കള്ളപ്രചാരണം നടത്തുകയാണെന്നും ഗോവിന്ദന്‍ പറഞ്ഞു. ജമാ അത്തെ ഇസ്ലാമിയുമായി ഭൂതകാലത്തിലും വര്‍ത്തമാനകാലത്തിലും സിപിഎമ്മിന് ബന്ധമില്ല. കള്ളം പറയലാണ് പ്രതിപക്ഷ നേതാവിന്റെ പണിയെന്നും കോ-ലി-ബി ജമാ അത്തെ സഖ്യത്തിന്റെ കോര്‍ഡിനേറ്ററാണ് വിഡി സതീശനെന്നും ഗോവിന്ദന്‍ പറഞ്ഞു.

സച്ചിദാനന്റെയല്ല, ഈ പ്രപഞ്ചത്തിലെ ഏത് വിമര്‍ശനങ്ങളെയും ഉള്‍ക്കൊള്ളും. ഉള്‍ക്കൊള്ളുക എന്ന് പറഞ്ഞാല്‍ ആവശ്യമായ നിലപാട് സ്വീകരിക്കുമെന്നാണ്. അദ്ദേഹം വിമര്‍ശിച്ച ലേഖനം അവസാനം വരെ വായിച്ചാല്‍ പാര്‍ലമെന്ററി സംവിധാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നാണ് വ്യക്തമാകുക.

അദ്ദേഹത്തിന്റെതായ അഭിപ്രായം അദ്ദേഹം പ്രകടിപ്പിച്ചു. അതിനര്‍ഥം ഇടത് സര്‍ക്കാര്‍ വരേണ്ട എന്നല്ല. സിപിഎമ്മിനെ സംബന്ധിച്ച് തോല്‍വി എന്നത് അവസാനത്തെ തോല്‍വിയോ ജയം എന്നത് ആത്യന്തിക വിജയമോ അല്ല. കേരളത്തില്‍ എല്‍ഡിഎഫിന് തുടര്‍ഭരണം ഉണ്ടാകേണ്ടതിന്റെ കാരണം ജനങ്ങളെ കൃത്യമായി ബോധ്യപ്പെടുത്തുത്തുന്നുണ്ടെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

Kerala News: MV Govindan against VD Satheesan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജനഹിതം പ്രകടിപ്പിക്കുന്നത് പ്രതിപക്ഷം, അയാള്‍ ഗുരുവിനെക്കാള്‍ മഹാനെന്ന് പറയുന്നത് കമ്യൂണിസ്റ്റ് നേതാവിന് ഭൂഷണമല്ല; ഭരണം മാറണമെന്ന് സച്ചിദാന്ദന്‍

കുതിക്കുന്ന സ്വര്‍ണവിലയില്‍ ജാഗ്രതൈ!, മോഷ്ടാക്കളെ കരുതിയിരിക്കണം, അയല്‍പക്കക്കാരുമായി നല്ല ബന്ധം പുലര്‍ത്തുക; 18 നിര്‍ദേശങ്ങളുമായി പൊലീസ്

അമേരിക്കയുടെ സൈനിക വിന്യാസത്തെ ഭയക്കുന്നില്ല, യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കില്ലെന്ന് ഇറാന്‍

ഭസ്മവും കുങ്കുമവും കലര്‍ന്ന നോട്ടുകള്‍, പ്രതിദിനം അയച്ചത് 6000 രൂപ; ശബരിമലയിലെ ദിവസവേതനക്കാര്‍ക്കെതിരെ അന്വേഷണം

പേട്രിയറ്റില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും വില്ലന്‍ ഞാന്‍; ആവേശം 2 അടുത്ത വര്‍ഷം; വെളിപ്പെടുത്തി താരം

SCROLL FOR NEXT