തിരുവനന്തപുരം: ജി സുധാകരന്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കാതെ പുറത്തുപോയ ആളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അതേപ്പറ്റി പാര്‍ട്ടി ഇനി ആലോചിക്കേണ്ട കാര്യമില്ല. അദ്ദേഹം ഒന്നര മണിക്കൂര്‍ വാര്‍ത്താസമ്മേളനം നടത്തി ലോകത്തോട് പറഞ്ഞതല്ലേ. ഇനി എന്തിന് അനുനയിപ്പിക്കാനാണ്?. സുധാകരന്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പില്‍ ഉള്ള ആളല്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
പാര്‍ട്ടി മെമ്പര്‍ഷിപ്പില്‍ ഇല്ലാത്ത സുധാകരന് ജനാധിപത്യപരമായി എങ്ങനെ തീരുമാനിക്കാനുള്ള അവകാശവുമുണ്ട്. ആ നിലപാട് സ്വീകരിച്ചു എന്നു മാത്രമേ കാണേണ്ടതുള്ളൂ. സുധാകരന് ആവശ്യമായ പരിഗണന നല്‍കിയോ എന്നതെല്ലാം ജനങ്ങള്‍ക്ക് അറിയാവുന്ന കാര്യമാണ്. അതില്‍ ആവശ്യമില്ലാതെ അലക്കേണ്ട കാര്യമുണ്ടോയെന്നും ഗോവിന്ദന്‍ ചോദിച്ചു.
അയാള്‍ക്ക് ബോധ്യമില്ലാത്തതുകൊണ്ടാണ് പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കാതെ പോയത്. അതിന് ഞങ്ങളെന്തു ചെയ്യാനാണ്?. ജി സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വത്തെ സിപിഎം ഗൗരവമായി കാണുന്നുണ്ടോയെന്ന ചോദ്യത്തോട്, അമ്പലപ്പുഴ ഞങ്ങളുടെ സിറ്റിങ്ങ് സീറ്റാണ്. ഇടതുമുന്നണി കര്‍ശനമായി അവിടെ ജയിക്കും എന്നായിരുന്നു എം വി ഗോവിന്ദന്റെ മറുപടി. വെറുതെ സാങ്കല്‍പ്പിക ചോദ്യം ചോദിക്കേണ്ടെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates