എന്‍ വാസു 
Kerala

'ഗൂഢാലോചനയില്‍ പങ്കില്ല, അന്വേഷണത്തോട് സഹകരിച്ചു'; ജാമ്യം തേടി എന്‍ വാസു സുപ്രീംകോടതിയില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ ജാമ്യം തേടി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും കമ്മീഷണറുമായ എന്‍. വാസു സുപ്രിംകോടതിയില്‍. ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് അപ്പീല്‍. സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിച്ചെന്നും, ഗൂഢാലോചനയില്‍ പങ്കില്ലെന്നും സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ എന്‍ വാസു ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ശൈത്യകാല അവധിയിലുള്ള സുപ്രിംകോടതി തിങ്കളാഴ്ചയോടെ ജാമ്യാപേക്ഷ പരിഗണിക്കും.

'ദേവസ്വം കമ്മിഷണര്‍ ആയിരുന്നപ്പോള്‍ എക്സിക്യുട്ടീവ് ഓഫീസര്‍ക്ക് ലഭിച്ച കത്ത് ബോര്‍ഡിന് കൈമാറുകയും, ദേവസ്വം പ്രസിഡന്റ് ആയിരുന്നപ്പോള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ നിന്ന് ലഭിച്ച ഒരു ഇ മെയില്‍ വേണ്ടത്ര പരിശോധിച്ചില്ല എന്നതുമാണ് തനിക്ക് എതിരായ ആക്ഷേപം' വാസു കോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തോട് പൂര്‍ണ്ണമായി സഹകരിച്ചിട്ടുണ്ട്. അതിനാല്‍ ഇനി കസ്റ്റഡി ആവശ്യമില്ലെന്നും അഭിഭാഷക ആന്‍ മാത്യൂ മുഖേന ഫയല്‍ ചെയ്ത ജാമ്യ ഹര്‍ജിയില്‍ വാസു ചൂണ്ടിക്കാട്ടി.

ശബരിമലയിലെ കട്ടിളപ്പാളികള്‍ സ്വര്‍ണമാണെന്ന് രേഖപ്പെടുത്തിയ രേഖകളില്ലെന്നായിരുന്നു ഹൈക്കോടതിയില്‍ എന്‍. വാസുവിന്റെ വാദം. നേരത്തെ, കൊല്ലം വിജിലന്‍സ് കോടതിയും എന്‍. വാസുവിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിട്ടതില്‍ തനിക്ക് പങ്കില്ല. താന്‍ വിരമിച്ച ശേഷമാണ് പാളികള്‍ കൈമാറിയത്. ബോര്‍ഡിന്റെ ഉത്തരവ് ഇറങ്ങിയപ്പോഴും താന്‍ ചുമതലയില്‍ ഉണ്ടായിരുന്നില്ലെന്നും വാസു കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

Former Travancore Devaswom Board President N. Vasu approaches Supreme Court for bail in the Sabarimala gold smuggling case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പോറ്റിക്കൊപ്പം പടം എടുത്താല്‍ അടൂര്‍ പ്രകാശ് പ്രതിയാകുമോ? അങ്ങനെയെങ്കില്‍ പിണറായി വിജയനേയും ചോദ്യം ചെയ്യണം'

ക്യാംപസില്‍ ലൈംഗികാതിക്രമത്തിനിരയായ ഡിഗ്രി വിദ്യാര്‍ഥിനി മരിച്ചു; ഹിമാചലില്‍ പ്രൊഫസര്‍ക്കും മൂന്ന് വിദ്യാര്‍ഥികള്‍ക്കുമെതിരെ കേസ്

ദുബൈയിൽ ഇ-സ്‌കൂട്ടർ റൈഡിങ് പെർമിറ്റ് നേടാൻ ഇനി വളരെയെളുപ്പം

തുറപ്പുഗുലാനിലെ താരം ; ഉത്സവത്തിനെത്തിച്ച കൊമ്പന്‍ നെല്ലിക്കോട്ട് മഹാദേവന്‍ ലോറിയില്‍ കയറ്റുന്നതിനിടെ കുഴഞ്ഞുവീണ് ചരിഞ്ഞു

പുറത്തുനിന്ന് പൂട്ടിയ ശേഷം വീടിന് തീയിട്ടു; തമിഴ്‌നാട്ടില്‍ ഉറങ്ങിക്കിടന്ന ദമ്പതികളെ ചുട്ടുകൊന്നു; അന്വേഷണം

SCROLL FOR NEXT