നിതിൻ ​ഗഡ്കരി, വിഡി സതീശൻ  ഫയൽ
Kerala

ദേശീയപാതയുടെ സുരക്ഷ പരിശോധിക്കണം, അശാസ്ത്രീയ പാര്‍ക്കിംഗ് തടയാന്‍ കര്‍ശന നിയന്ത്രണം വേണം; ഗഡ്കരിക്ക് മുഖ്യമന്ത്രിയുടെ കത്ത്

അടിയന്തരമായി പരിശോധനകള്‍ നടത്തി ഇടപെടണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: ദേശീയപാതയുടെ സുരക്ഷ പരിശോധിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിക്ക് മുഖ്യമന്ത്രി കത്തയച്ചു. തൃശൂര്‍ കൈപ്പമംഗലം വാഹനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി കത്തയച്ചിരിക്കുന്നത്.

ദേശീയ പാതയില്‍ വാഹനങ്ങളുടെ അശാസ്ത്രീയവും നിയമവിരുദ്ധവുമായ പാര്‍ക്കിംഗ് തടയുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണം. മുന്നറിയിപ്പ് സംവിധാനങ്ങള്‍ വേണമെന്നും കേന്ദ്രമന്ത്രിയ്ക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അടിയന്തരമായി പരിശോധനകള്‍ നടത്തി ഇടപെടണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ദേശീയപാത നിര്‍മ്മാണ മേഖലയില്‍ എത്തുന്ന വാഹനങ്ങളുടെയും മറ്റ് ഭാരവാഹനങ്ങളുടെയും അശാസ്ത്രീയവും നിയമവിരുദ്ധവുമായ പാര്‍ക്കിംഗ് തടയുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. തൃശൂരിലെ കൈപ്പമംഗലത്ത് കാര്‍ ലോറിയില്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഏഴു വിദ്യാര്‍ഥികള്‍ അടക്കം എട്ടുപേരാണ് മരിച്ചത്.

National Highway safety must be inspected; Chief Minister VD Satheesan writes to Gadkari

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സസ്പെൻഷനിലായ പാളയം പ്രദീപിനെ അഡീഷണൽ പിഎയാക്കണം; മുൻകാല പ്രാബല്യത്തോടെ നിയമനത്തിനായി രമ്യ ഹരിദാസിന്റെ കത്ത്

ചരിത്രം കുറിച്ച് ഇഷാന്‍ കിഷന്‍; ദുലീപ് ട്രോഫി ഫൈനലില്‍ ഈസ്റ്റ് സോണിന് കൂറ്റന്‍ സ്‌കോര്‍, 708ന് പുറത്ത്

മാസ് ആക്ഷനിൽ മമ്മൂട്ടിക്കാലം; കത്തിക്കേറാൻ മമ്മൂട്ടിപ്പടങ്ങൾ

കരുവാറ്റ കൊലക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളെ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടു; ജുവനൈൽ കോടതിയുടെ അസാധാരണ ഉത്തരവ്

എനിക്ക് ഇനി ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ കഴിയില്ല; കിങ് ഓഫ് കൊത്ത ട്രോളുകള്‍ കരിയറിനെ ബാധിച്ചു: ഐശ്വര്യ ലക്ഷ്മി