നവകേരള ബസ് വൈക്കം ബോട്ട് ജെട്ടിയില്‍ നിന്ന് ജങ്കാറില്‍ പോകുന്നു/ വീഡിയോ ദൃശ്യം 
Kerala

'നവകേരള ജങ്കാറി'ലൂടെ നവകേരള സദസ് ആലപ്പുഴയില്‍; കേരള രാഷ്ട്രീയത്തില്‍ ചില്ലറക്കാരനല്ല ഈ 'ഉരുക്കു ജങ്കാര്‍'

കാലങ്ങളായി രാഷ്ട്രീയസാംസ്‌കാരിക യാത്രകള്‍ കായല്‍ കടക്കാന്‍ ജങ്കാര്‍ സര്‍വിസാണ് ആശ്രയിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: 'നവകേരള ജങ്കാറി'ലൂടെ നവകേരള സദസിന്റെ ആലപ്പുഴ പര്യടനത്തിനു തുടക്കം. കോട്ടയം ജില്ലയിലെ അവസാനകേന്ദ്രമായ വൈക്കം മണ്ഡലത്തിലെ സദസ്സിനു ശേഷം നവകേരള ബസ്, വൈക്കം- തവണക്കടവ് ജങ്കാര്‍ വഴിയാണ് ആലപ്പുഴ ജില്ലയിലേക്കു പോയത്. കാലങ്ങളായി രാഷ്ട്രീയസാംസ്‌കാരിക യാത്രകള്‍ കായല്‍ കടക്കാന്‍ ജങ്കാര്‍ സര്‍വിസാണ് ആശ്രയിക്കുന്നത്

മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും സോളര്‍ ബോട്ടില്‍ ഇതിനെ അനുഗമിച്ചു. റെസ്‌ക്യൂ ബോട്ടും ആദിത്യ ബോട്ടും ഇതിനൊപ്പമുണ്ടായിരുന്നു. നവകേരള ബസ് ജങ്കാറില്‍ കയറ്റുന്നതിന്റെ ട്രയല്‍ റണ്‍ 2 തവണ തവണക്കടവില്‍ നടത്തിയിരുന്നു. കെഎസ്ആര്‍ടിസി ലോ ഫ്‌ലോര്‍ ബസ് കയറ്റിയായിരുന്നു ട്രയല്‍ റണ്‍. ബസില്‍ യാത്രക്കാര്‍ ഇല്ലാതെയും യാത്രക്കാരെ കയറ്റിയും പരീക്ഷിച്ചു.

പരീക്ഷണങ്ങള്‍ വിജയമായിരുന്നു. അതു കൊണ്ടാണ് മുഖ്യമന്ത്രിയുടെ വാഹനം കയറ്റാന്‍ തീരുമാനിച്ചത്. റൂട്ട് തീരുമാനിച്ചതോടെ ജങ്കാറിന്റെ നിയന്ത്രണം അധികൃതര്‍ ഏറ്റെടുത്തു. റവന്യു, മോട്ടര്‍വാഹനം, പൊലീസ് തുടങ്ങിയ വകുപ്പുകളുടെ നേതൃത്വത്തിലായിരുന്നു ട്രയല്‍ റണ്‍.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT