സംസ്ഥാനത്തെ 38.2% സ്ത്രീകള്‍ അമിതഭാരമോ അമിത വണ്ണമോ ഉള്ളവരാണ് AI pic
Kerala

തടികൂടുന്ന കേരളം! പകുതിയോളം സ്ത്രീകള്‍ക്കും അമിതവണ്ണം

സ്ത്രീകളില്‍ 28.9 % പേര്‍ക്കാണ് കേരളത്തില്‍ പ്രമേഹം ഉള്ളത്. ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണിത്. 17.8% മാത്രമാണ് ദേശീയ ശരാശരി

Author : ആതിര അഗസ്റ്റിന്‍
Edited By : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തിലെ പകുതിയോളം സ്ത്രീകള്‍ക്ക് അമിതവണ്ണമോ അമിതഭാരമോ ഉണ്ടെന്ന് ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ പുതിയ റിപ്പോര്‍ട്ട്. ഇതു പ്രകാരം സംസ്ഥാനത്തെ 38.2% സ്ത്രീകള്‍ അമിതഭാരമോ അമിത വണ്ണമോ ഉള്ളവരാണ്.

കേരളത്തിലെ സ്ത്രീകളില്‍ പ്രമേഹവും രക്തസമ്മര്‍ദവും കൂടുതലാണ്. സ്ത്രീകളില്‍ 28.9 % പേര്‍ക്കാണ് കേരളത്തില്‍ പ്രമേഹം ഉള്ളത്. ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണിത്. 17.8% മാത്രമാണ് ദേശീയ ശരാശരി. പ്രമേഹത്തിന്റെ കാര്യത്തില്‍ പുരുഷന്‍മാരും അത്ര പിന്നിലല്ല. 31.9 % ആണ് പുരഷന്‍മാരുടെ കണക്ക്. ദേശീയ ശരാശരി ആണെങ്കില്‍ 20.9 %ഉം. അമിത രക്തസമ്മര്‍ദ്ദം സ്ത്രീകളില്‍ 31.9% ആണെങ്കില്‍ പുരുഷന്‍മാരില്‍ 36.06 % ആണ്. രണ്ടും ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണ്. സ്ത്രീകളിലെ ദേശീയ ശരാശരി 17.08 % ആണെങ്കില്‍ പുരുഷന്‍മാരിലെ ദേശീയ ശരാശരി 22.1% ആണ്.

സര്‍വേ റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ 60 വയസിന് മുകളിലുള്ളവരുടെ അനുപാതം 20.7 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. ദേശീയ ശരാശരിയാകട്ടെ 12.09 ശതമാനവും. വലിയൊരു ശതമാനം ആളുകള്‍ വാര്‍ധക്യത്തിലേയ്ക്ക് പോകുന്നു. ഇത് ആരോഗ്യച്ചെലവ് കുത്തനെ കൂടാന്‍ ഇടയാക്കും.

Nearly half of women in Kerala are obese

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ സിബിഎസ്ഇ പോര്‍ട്ടല്‍ റെഡി, ആറുവരെ അപേക്ഷിക്കാം; മാര്‍ക്ക് പരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും സംവിധാനം

കാലിക്കറ്റ് എൻഐടിയിൽ അവസരം; 79 ഒഴിവുകൾ, ഗ്രാജുവേറ്റ്, ഡിപ്ലോമ ട്രെയിനി, അവസാന തീയതി ജൂൺ 12

'കുട്ടികള്‍ക്ക് മിഠായി തട്ടിയിട്ടു; വി മുരളീധരന്‍ കാണിച്ചത് തരംതാണ നടപടി', ലജ്ജാവഹമെന്ന് വി ശിവന്‍കുട്ടി

'ആ മണ്ടത്തരം ഞങ്ങള്‍ ചെയ്യണോ?, നിങ്ങള്‍ വരുത്തിവെച്ച കടം വീട്ടേണ്ടേ'യെന്ന് മുഖ്യമന്ത്രി; നിയമസഭയില്‍ ആദ്യ അടിയന്തര പ്രമേയ നോട്ടീസ്, അനുമതി നിഷേധിച്ചു

ചാലക്കുടിയിൽ ഇതര സംസ്ഥാനക്കാരായ ദമ്പതികൾ മരിച്ച നിലയിൽ, ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കിയെന്ന് സംശയം

SCROLL FOR NEXT