പ്രതീകാത്മക ചിത്രം
Kerala

രാത്രിയിൽ ശബ്ദംകൂട്ടി പാട്ടുവച്ചു; അയൽക്കാരനെ വീട്ടിൽ കയറി വെട്ടി

കലഞ്ഞൂർ ഇളമണ്ണൂർ പൂതങ്കരയിലാണ് സംഭവമുണ്ടായത്

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: രാത്രിയിൽ ശബ്ദംകൂട്ടിവച്ച് പാട്ടുവെച്ചതിന് അയൽവാസിയെ വെട്ടപ്പരിക്കേൽപ്പിച്ചു. കലഞ്ഞൂർ ഇളമണ്ണൂർ പൂതങ്കരയിലാണ് സംഭവമുണ്ടായത്. പൂതങ്കര കാവിൽ പടിഞ്ഞാറ്റേതിൽ അനീഷി (32)നാണ് വെട്ടേറ്റത്. സംഭവത്തിൽ അയൽവാസിയായ പൂതങ്കര സന്ദീപ് ഭവനിൽ സന്ദീപിനെ (34) അടൂർ പൊലീസ് അറസ്റ്റുചെയ്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വെള്ളിയാഴ്ച രാത്രി 9.30 നാണ് സംഭവം. പാട്ട് വച്ചിരിക്കുന്നതു കേട്ട് അനീഷിന്റെ വീട്ടിലേക്ക് സന്ദീപ് എത്തി. ഇരുവരും തമ്മില്‍ വാക്കുതർക്കമാവുകയും തുടര്‍ന്ന് വെട്ടുകയും ആയിരുന്നു. തലയ്ക്കും ചെവിയിലും വെട്ടുകത്തിവെച്ചാണ് വെട്ടിയത്.

ബോധംകെട്ട അനീഷിന്റെ തലയിലേക്ക് സന്ദീപ് തന്നെ വെള്ളം കോരി ഒഴിച്ചു. അനീഷിന്റെ അമ്മ അറിയിച്ചതനുസരിച്ച് എത്തിയ പോലീസുകാരാണ് ഇദ്ദേഹത്തെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വെടിക്കെട്ട് ഒഴിവാക്കി ആചാരപരമായി പൂരം നടത്തണമെന്ന് ദേവസ്വങ്ങള്‍; അന്തിമ തീരുമാനം നാളെ

അമേരിക്കയുടെ നാവിക ഉപരോധം പാളി?, 34 കപ്പലുകൾ തീരം കടന്നു, ഇറാന് 910 മില്യൺ ഡോളർ ലാഭം

ജെന്‍ സി സര്‍ക്കാരില്‍ ആദ്യവിക്കറ്റ് വീണു: അഴിമതി ആരോപണം; നേപ്പാള്‍ ആഭ്യന്തര മന്ത്രി സുധന്‍ ഗുരുങ് രാജിവച്ചു

തകർന്നടിഞ്ഞ് രാജസ്ഥാൻ ബാറ്റിങ് നിര, എറിഞ്ഞൊതുക്കി ഷമിയും കൂട്ടരും; ലഖ്നൗവിന് വിജയലക്ഷ്യം 160 റൺസ്

മോദി 'ഭീകരവാദി'; ബിജെപിയുടെ പരാതിക്ക് പിന്നാലെ നടപടി; ഖാര്‍ഗെയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

SCROLL FOR NEXT