്അപകടത്തില്‍പ്പെട്ട യുവാവിന്റെ വീഡിയോ ദൃശ്യം 
Kerala

നെല്ലിയാമ്പതി വെള്ളച്ചാട്ടം കാണുന്നതിനിടെ കാല്‍തെറ്റി 36കാരന്‍ മരിച്ചു

നെല്ലിയാമ്പതി വെള്ളച്ചാട്ടത്തില്‍ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടത്തി

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: നെല്ലിയാമ്പതി വെള്ളച്ചാട്ടത്തില്‍ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടത്തി. എറണാകുളം പുത്തന്‍കുരിശ് സ്വദേശി ജയ്‌രാജ്ആണ് മരിച്ചത്. 36 വയസായിരുന്നു. കുണ്ടറ ചോല വെള്ളച്ചാട്ടത്തില്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടമുണ്ടായത്

എറണാകുളം സ്വദേശികളായി മൂന്ന് പേരാണ് ഇവിടം സന്ദര്‍ശിക്കാനെത്തിയത്. നെല്ലിയാമ്പതിയില്‍ പോയി തിരിച്ചവരുന്നതിനിടെ വെള്ളച്ചാട്ടം കാണാനെത്തിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. 

വെള്ളച്ചാട്ടം കണ്ട് വണ്ടി നിര്‍ത്തുകയായിരുന്നു. ജയ് മോന്‍ വണ്ടിയില്‍നിന്നിറങ്ങി വെള്ളച്ചാട്ടത്തിന് സമീപത്തേക്ക് പോകുകയും പാറയില്‍ പിടിച്ച് കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍തെന്നി താഴോട്ട് വീഴുകയുമായിരുന്നു. 

നെന്മാറയില്‍നിന്നും നെല്ലിയാമ്പതിയില്‍നിന്നും പോലീസ് സംഘങ്ങളും ആലത്തൂരില്‍നിന്ന് ഫയര്‍ഫോഴ്‌സും എത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിലങ്ങാട് മേഖലയിൽ ജനങ്ങളെ ഉടൻ മാറ്റി താമസിപ്പിക്കണം; മലയോര റോഡിൽ രാത്രി യാത്രയ്ക്കും വിലക്ക്

ആരോ​ഗ്യ വകുപ്പിൽ അടിമുടി അഴിച്ചുപണി; 25 മെഡിക്കൽ കോളജ് സൂപ്രണ്ടുമാരെ സ്ഥലം മാറ്റി

ബസിൽ നിന്ന് യാത്രക്കാർ ഇറങ്ങുമ്പോൾ ബാ​ഗ് മോഷ്ടിച്ചു; പെരുമ്പാവൂരിൽ യുവതി പിടിയിൽ

കേരളത്തില്‍ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന്

'അല്‍ തുറയ്യ' നക്ഷത്രസമൂഹം ജൂണ്‍ 7 ന് ദൃശ്യമാകും; യുഎയില്‍ വരാനിരിക്കുന്നത് കടുത്ത വേനല്‍ച്ചൂട്, മുന്നറിയിപ്പ്

SCROLL FOR NEXT