പ്രതീകാത്മക ചിത്രം amoebic encephalitis
Kerala

കൊച്ചിയില്‍ സ്ഥിരീകരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ പുതിയ വകഭേദം; യുവതി അപകട നില തരണം ചെയ്തു

നിലവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്ന് സ്വകാര്യ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം ജില്ലയില്‍ ചികിത്സയിലുള്ള ലക്ഷദ്വീപ് സ്വദേശിനിയെ ബാധിച്ചത് അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ പുതിയ വകഭേദം. ഇടപ്പള്ളിയില്‍ ജോലി ചെയ്യുന്ന യുവതി അപകടനില തരണം ചെയ്തിട്ടുണ്ട്. നിലവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്ന് സ്വകാര്യ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. അമീബിക് മസ്തിഷ്‌കജ്വര രോഗികളില്‍ സാധാരണയായി കാണുന്ന നെഗ്ലീരിയയില്‍ നിന്ന് വ്യത്യസ്തമായി അകന്തമീബ എന്ന പുതിയ വകഭേദമാണ് കണ്ടെത്തിയതെന്നാണ് ആശുപത്രി വ്യക്തമാക്കിയിട്ടുള്ളത്. ആദ്യമായാണ് ഈ വകഭേദം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഠിനമായ തലവേദന, ഛര്‍ദ്ദി, കണ്ണിന്റെ ചലന വൈകല്യം എന്നിവയെത്തുടര്‍ന്ന് മൂന്നാഴ്ച മുമ്പാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തലച്ചോറിന്റെ ഇടതുവശത്ത് പഴുപ്പ് കണ്ടെത്തി. മസ്തിഷ്‌ക രോഗമാണോ എന്നു കണ്ടെത്താനുള്ള പ്രാഥമിക പരിശോധനകള്‍ തൃപ്തികരമല്ലായിരുന്നു. പിന്നീട് നടത്തിയ സെറിബ്രോസ്‌പൈനല്‍ ഫ്‌ലൂയിഡ് വിശകലനത്തിലാണ് അകന്തമീബ വകഭേദം മൂലമുള്ള അണുബാധയാണെന്ന് സ്ഥിരീകരിച്ചത്. ചികിത്സയുടെ ആദ്യ ഘട്ടം മുതല്‍ പുരോഗതി കാണിച്ച രോഗിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് ആശുപത്രി വ്യക്തമാക്കി.

സാധാരണ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന നെഗ്ലീരിയയെ അപേക്ഷിച്ച് അപകടം കുറഞ്ഞ ഉപവിഭാഗമാണ് അകന്തമീബയെന്ന് രോഗിയെ ചികിത്സിച്ച ഡോ. സന്ദീപ് പത്മനാഭന്‍ പറഞ്ഞു. തുടക്കത്തില്‍ തന്നെ രോഗനിര്‍ണയം നടത്താനായത് ചികിത്സയ്ക്ക് ഏറെ സഹായകമായി. രോഗിയുടെ ആരോഗ്യം പൂര്‍ണമായും വീണ്ടെടുക്കുന്നതിനുള്ള പരിചരണവും നിരീക്ഷണവും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

New variant of amoebic encephalitis confirmed in Kochi; danger level lifted

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു ലോകകപ്പ് ടീമിൽ; ഗില്ലിനെ ഒഴിവാക്കി; ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ബലാത്സംഗ കേസ്: രണ്ടാം പ്രതി ജോബി ജോസഫിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റി, പൊലീസ് റിപ്പോര്‍ട്ട് ഹാജരാക്കിയില്ല

സഹോദരിയോടൊപ്പം വിറക് ശേഖരിക്കാന്‍ പോയി; വയനാട് കടുവ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു | Karunya KR 735 lottery result

ലൈംഗികാതിക്രമക്കേസ്, പി ടി കുഞ്ഞുമുഹമ്മദിന് മുന്‍കൂര്‍ ജാമ്യം

SCROLL FOR NEXT