പൊലീസ് സംഭവസ്ഥലത്ത് പരിശോധന നടത്തുന്നു 
Kerala

കോഴിക്കോട് കോണ്‍വെന്റ് റോഡിലെ പള്ളിവളപ്പില്‍ നവജാത ശിശുവിന്റെ മൃതദേഹം; അന്വേഷണം

പൊലീസും ഫോറന്‍സിക് വിഭാഗവും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് കോണ്‍വെന്റ് റോഡിലെ പള്ളിവളപ്പില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. ഇന്ന് സന്ധ്യയോടെയാണ് സംഭവം.

പള്ളിയുടെ കോമ്പൗണ്ടില്‍ ഉപേക്ഷിച്ച നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ ജീവനക്കാര്‍ പുരോഹിതരെ അറിയിച്ചു. തുടര്‍ന്ന് വിവരം കോഴിക്കോട് ടൗണ്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസും ഫോറന്‍സിക് വിഭാഗവും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

പള്ളി ജീവനക്കാര്‍ നല്‍കിയ വിവരം അനുസരിച്ച് സന്ധ്യാസമയം പാലക്കാട് രജിസ്‌ട്രേഷനിലുള്ള ഒരു ബസ് ഇതുവഴി കടന്നുപോയിരുന്നു. അതിനുശേഷമാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതെന്നാണ് അവര്‍ പറയുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Newborn Found Dead in church Premises on Kozhikode Convent Road; Investigation Underway

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഫോട്ടോയിൽ നിന്നും മോദിയെ വെട്ടിമാറ്റി; പിന്നാലെ തെറ്റ് തിരുത്തി പാകിസ്ഥാൻ

HLL Lifecare: മാനേജർ മുതൽ വൈസ് പ്രസിഡന്റ് വരെ ഒഴിവുകൾ, അവസാന തീയതി സെപ്റ്റംബർ 23

മുഖ്യമന്ത്രിയെ ആരും തടഞ്ഞിട്ടില്ല; ചേന്തി അനിലിന് പിന്തുണയുമായി എൻ പീതാംബരക്കുറുപ്പ്

'മമ്മൂട്ടി ആയിരുന്നില്ല ആദ്യത്തെ നായകൻ, സുഹാസിനിയും റഹ്മാനും വരുന്നത് അങ്ങനെ'; 'കൂടെവിടെ ?' പിന്നാമ്പുറ കഥ പറഞ്ഞ് പ്രേം പ്രകാശ്

എസ്‌ഐപിയിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കാം; എന്താണ് 10-10-10 റൂള്‍?