നെയ്യശേരി ജോസ്  
Kerala

മുന്‍ ഇന്ത്യന്‍ വോളിബോള്‍ താരം നെയ്യശേരി ജോസ് അന്തരിച്ചു

മുന്‍ ദേശീയ വോളിബോള്‍ താരവും കേരള വോളിബോള്‍ ടീം മുന്‍ ക്യാപ്റ്റനുമായ കരിമണ്ണൂര്‍ നെയ്യശേരി വലിയപുത്തന്‍പുരയില്‍(ചാലിപ്ലാക്കല്‍) നെയ്യശേരി ജോസ് (സി കെ ഔസേഫ്-78) അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ:മുന്‍ ദേശീയ വോളിബോള്‍ താരവും കേരള വോളിബോള്‍ ടീം മുന്‍ ക്യാപ്റ്റനുമായ കരിമണ്ണൂര്‍ നെയ്യശേരി വലിയപുത്തന്‍പുരയില്‍(ചാലിപ്ലാക്കല്‍) നെയ്യശേരി ജോസ് (സി കെ ഔസേഫ്-78) അന്തരിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് നാലോടെയാണ് മരണം.

നെയ്യശേരി ടൗണിലെ കടയിലേക്ക് പോകാനിറങ്ങുമ്പോള്‍ വീടിന് സമീപം കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ കരിമണ്ണൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സതേണ്‍ റെയില്‍വേയില്‍ ഉദ്യോഗസ്ഥനായിരുന്ന ഔസേഫ് ജോലി ഉപേക്ഷിച്ചാണ് ആലുവ എഫ്എസിടിയിലെത്തിയത്. 1968മുതല്‍ എഫ്എസിടിക്കുവേണ്ടി കളിച്ചു. ഒമ്പതുവര്‍ഷമാണ് കേരളത്തിനുവേണ്ടി കളിച്ചത്. രണ്ടുവര്‍ഷം ഇന്ത്യയ്ക്കായി കളിച്ച നെയ്യശേരി ജോസ്, ഇന്ത്യന്‍ ജഴ്‌സിയില്‍ സിംഗപ്പൂരിലും ശ്രീലങ്കയിലും പോയി കളിച്ചിട്ടുണ്ട്. കേരള ടീമിനെ നയിക്കാനും അവസരം ലഭിച്ചു. മൂന്നുവര്‍ഷം ജോലി ബാക്കിനില്‍ക്കേ എഫ്എസിടിയില്‍നിന്ന് വിആര്‍എസ് എടുക്കുകയായിരുന്നു. സംസ്‌കാരം ബുധന്‍ പകല്‍ 10.30ന് നെയ്യശേരി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രത്യേക പാർലമെന്റ് സമ്മേളനം ഇന്നുമുതൽ; വനിതാ സംവരണ, ഡിലിമിറ്റേഷന്‍ ബില്ലുകൾ ചർച്ചയ്ക്ക്

Today's Rashi Phalam April 16 |അമിതമായ ഉത്കണ്ഠ ഒഴിവാക്കുക. കുടുംബ ചെലവുകൾ വർദ്ധിക്കും

ലഖ്‌നൗവിനെ വീഴ്ത്തി; കോഹ്‌ലി ടോപ് സ്‌കോറര്‍, ബംഗളൂരുവിന് അഞ്ച് വിക്കറ്റ് ജയം

തിരുവമ്പാടി വിഭാഗത്തിന്റെ പൂരക്കൊടി ഉയര്‍ത്തുന്ന നായ്ക്കനാലിലെ ആല്‍മരം മുറിച്ചു നീക്കി, വിഡിയോ

സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി വെടിയുതിര്‍ത്തു; തുര്‍ക്കിയില്‍ ഒന്‍പത് മരണം

SCROLL FOR NEXT