Nithin Raj Death 
Kerala

നിതിൻ രാജ് ലോൺ ആപ്പിൽ നിന്ന് വായ്പയെടുത്തു; മരണത്തിൽ സാമ്പത്തിക പ്രശ്നവും സംശയിച്ച് പൊലീസ്

ആരോപണ വിധേയരായ അധ്യാപകർക്കെതിരെ കേസെടുത്തു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച സംഭവത്തില്‍ സാമ്പത്തിക പ്രശ്നവും മരണ കാരണമായിട്ടുണ്ടെന്നു സംശയിക്കുന്നതായി പൊലീസ്. നിതിൻ രാജ് ലോൺ ആപ്പിൽ നിന്നു കടം എടുത്തിരുന്നു. ഇക്കാര്യം അന്വേഷണത്തിൽ തെളിഞ്ഞുവെന്ന് പൊലീസ് വ്യക്തമാക്കി. നിതിൻ രാജിൻ്റെ കോൺടാക്ടിലുള്ള രണ്ടു പേരുടെ നമ്പർ ലോൺ ആപ്പ് കമ്പനി കൈവശപ്പെടുത്തി. കോളജിലെ അധ്യാപികയുടെയും മറ്റൊരു വിദ്യാർഥിയുടെയും ഫോൺ നമ്പറാണ് ഇവർ കൈവശപ്പെടുത്തിയത്.

ലോൺ തിരിച്ചടവ് മുടങ്ങിയതോടെ അടയ്ക്കാൻ അധ്യാപികക്ക് നിരന്തരം ശല്യമായി കോൾ വന്നു. ഇതിൽ പൊലീസിൽ പരാതി ഉണ്ടായിരുന്നു.

വിദ്യാർഥിയുടെ മരണത്തിലേക്ക് നയിച്ച എല്ലാ കാര്യങ്ങളും എസ്ഐടി വിശദമായി അന്വേഷിക്കുമെന്നും സിറ്റി പൊലിസ് കമ്മീഷണർ പി നിഥിൻ രാജ് അറിയിച്ചു.

അതിനിടെ സംഭവത്തില്‍ ആരോപണ വിധേയരായ അധ്യാപകർക്കെതിരെ കേസെടുത്തു. അനാട്ടമി വിഭാഗം മേധാവി ഡോ. എംകെ റാം, അസോ. പ്രൊഫസര്‍ ഡോ. സംഗീത എന്നിവരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആത്മ​ഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. എസ്‍സി എസ്ടി അതിക്രമ നിരോധന വകുപ്പും ഇവർക്കെതിരെ എടുത്തിട്ടുണ്ട്.

കേസ് പ്രത്യേക സംഘം അന്വേഷിക്കും. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ പി നിഥിൻ രാജിൻ്റെ നിർദ്ദേശപ്രകാരമാണ് കണ്ണൂർ എസിപി ആർ ഹരിപ്രസാദിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. ചക്കരക്കൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെഎ ഫക്രുദ്ദീൻ, എസ് ഐ, സീനിയർ സിവിൽ പൊലീസ് ഓഫീസർ, സിവിൽ പൊലീസ് ഓഫീസർ, കണ്ണൂർ സിറ്റി സൈബർ സെൽ എന്നിവരുൾപ്പെട്ട ഏഴംഗ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക. ദന്തൽ കോളജിൽ അധ്യാപകരിൽ നിന്നടക്കം കടുത്ത ജാതി അധിക്ഷേപമടക്കം നിതിൻ നേരിട്ടിരുന്നെന്ന വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.

നേരത്തെ ആരോപണവിധേയരായ അധ്യാപകരെ അധികൃതർ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണ വിധേയമായാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്. ആഭ്യന്തര അന്വേഷണത്തിനായി കോളജിൽ ഒരു സമിതി രൂപീകരിച്ചിരുന്നു. നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്ന് കോളജ് മാനേജ്‌മെന്റ് അറിയിച്ചു. അധ്യാപകര്‍ക്കോ സഹപാഠികള്‍ക്കോ എതിരെ നിധിന്‍ മുന്‍പ് പരാതികളൊന്നും നല്‍കിയിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

അതിനിടെ കുടുംബത്തിന്റെ ആരോപണം ശരിവെക്കുന്ന ശബ്ദ സന്ദേശമടക്കം പുറത്ത് വന്നിട്ടുണ്ട്. അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ സ്റ്റാഫ് റൂം പോലും നിതിനെ ആക്രമിക്കാനുള്ള ഇടമായി മാറിയെന്നും ഗേറ്റിനു പുറത്തിറങ്ങിയാൽ അധ്യാപകർ കൈയും കാലും വെട്ടും എന്നും പറയുന്നതടക്കമുള്ള ശബ്ദ സന്ദേശമാണ് പുറത്തു വന്നത്.

Nithin Raj Death: Police suspect that financial problems were also a factor in the death of Nithin Raj

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവരെ നരകത്തിലേക്ക് അയക്കും'; ഹോര്‍മുസ് ഉപരോധിക്കും: ഭീഷണിയുമായി ട്രംപ്

ചാർജ് പെട്ടെന്ന് തീരുമെന്ന ഭയം വേണ്ട!, കരുത്തുറ്റ 9,020mAh ബാറ്ററി; വിഷുവിന് വിവോയുടെ പുതിയ ഫോൺ വിപണിയിൽ

വലിയ തുകയുടെ ഇടപാടുകളില്‍ ഇനി ഭയം വേണ്ട!; തട്ടിപ്പില്‍ വീഴാതിരിക്കാന്‍ യുപിഐയില്‍ വരുന്നു പുതിയ മാറ്റം, വിശദാംശങ്ങള്‍

പറന്നത് 15 സിക്‌സുകള്‍! സാള്‍ട്ട് തുടങ്ങി... 'റണ്‍മല' പണിത് കോഹ്‌ലിയും പടിദാറും ടിം ഡേവിഡും

അന്തിമഹാകാളന്‍ കാവില്‍ കതിന പൊട്ടിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റു; കരാറുകാരന്‍ മരിച്ചു

SCROLL FOR NEXT