തിരുവനന്തപുരം: അമാനുഷികമായ ഒന്നിനേയും ഭയപ്പെടേണ്ടതില്ലെന്നും ഭയക്കേണ്ടത് മനുഷ്യരെയാണെന്നും പാരാസൈക്കോളജിസ്റ്റും കേരള സര്‍വകലാശാലയിലെ മുന്‍ മനഃശാസ്ത്ര മേധാവിയുമായ പ്രൊഫ. ജോര്‍ജ് മാത്യു. ഭയം എന്ന വികാരം തനിക്കില്ലെന്നും പ്രകൃതിയെ ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ എക്‌സ്പ്രസ്സ് ഡയലോഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'' ഒരുപാട് പേര്‍ രസത്തിനായി ഓജോ ബോര്‍ഡ് ചെയ്യാന്‍ വരാറുണ്ട്. ഒരു സൈക്കിക്കിനെ കാണണം എന്ന് പറഞ്ഞ് വരും. പക്ഷേ, അവിടെ ഒന്നും നടക്കില്ല. സ്പിരിറ്റ് എന്നുള്ളത് ഒരു ഇന്റര്‍പ്രെട്ടേഷനാണ്. പാരാസൈക്കോളജി പ്രകാരം സ്പിരിറ്റ് പ്രവര്‍ത്തിക്കുന്നതാണോ നമ്മുടെ തന്നെ മനസ് പ്രവര്‍ത്തിക്കുന്നതാണോ എന്ന് തിരിച്ചറിയാന്‍ എളുപ്പമാണ്. ഒരാള്‍ മരിക്കുന്നു. അപ്പോള്‍ അത് കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് വ്യക്തമല്ലെങ്കില്‍ അപ്പോള്‍ ഓജോ ബോര്‍ഡ് ഉപയോഗിച്ച് മരിച്ച വ്യക്തിയുടെ സ്പിരിറ്റിനെ വിളിക്കും. സ്പിരിറ്റ് വന്ന് മരിച്ചത് എങ്ങനെയാണെന്ന് പറയുമെന്നാണ് കരുതുന്നത്. യഥാര്‍ഥത്തില്‍ ഓജോ ബോര്‍ഡ് ചെയ്യുന്ന ആള്‍ മരിച്ചുപോയ ആളുടെ മനസിലേയ്ക്ക് സ്വന്തം മനസിനെ ട്യൂണ്‍ ചെയ്ത് വിവരങ്ങള്‍ ശേഖരിക്കുകയാണ് ചെയ്യുന്നത്''. മരിച്ചയാളുടെ ആത്മാവ് ഇവിടെ വരുന്നു എന്ന രീതിയില്‍ പാരാസൈക്കോളജിയില്‍ ഒരു എക്‌സ്പ്ലനേഷന്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
കുട്ടിച്ചാത്തന്‍ പാരാനോര്‍മല്‍ ആണെന്നാണ് അറിയപ്പെടുന്നത്. വീടുകള്‍ക്കുള്ളിലെ വസ്തുക്കളുടെ അനിയന്ത്രിതമായ ചലനം, മേല്‍ക്കൂരകളില്‍ കല്ലുകള്‍ വീഴുന്നത് മുതലായവ ഇതില്‍ ഉള്‍പ്പെടുന്നു. പോള്‍ട്ടര്‍ജിസ്റ്റ് എന്നത് ഒരു ജര്‍മന്‍ പദമാണ്. അതിനര്‍ഥം വികൃതിയായ പ്രേതം എന്നാണ്. അതിന് മലയാളത്തില്‍ പറയുന്നത് കുട്ടിച്ചാത്തന്‍ എന്നാണ്. മാനസികമായി അസ്വസ്ഥരായ ആളുകളുടെ മനസിന്റെ പ്രശ്‌നങ്ങള്‍ മൂലമാണ് ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നത്. ഇത്തരം കാര്യങ്ങളെ സൈക്കോകൈനിസിസ് എന്ന് വിളിക്കുന്നു. ചില ആളുകള്‍ക്ക് അവരുടെ സ്വന്തം സൈക്കോകൈനറ്റിക് അനുഭവങ്ങള്‍ മൂലം രോഗങ്ങള്‍ ഭേദമായേക്കാം. പ്രാണിക് ഹീലിങ് അല്ലെങ്കില്‍ റെയ്കി പോലുള്ളവ. ഇതെല്ലാം സൈക്കോകൈനിസിസിന്റെ പരിധിയില്‍ വരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates