മന്ത്രി എം ബി രാജേഷ്, ഫയല്‍ ചിത്രം 
Kerala

ജനന സര്‍ട്ടിഫിക്കറ്റിലെ പേര് ഇനി എളുപ്പത്തില്‍ മാറ്റാം

കേരളത്തില്‍ ജനനം രജിസ്റ്റര്‍ ചെയ്ത ആര്‍ക്കും, ഗസറ്റ് വിജ്ഞാപനം വഴി മാറ്റം വരുത്തിയ പേര്, ഇനി ജനന രജിസ്‌ട്രേഷനില്‍ ഒറ്റത്തവണ മാറ്റം വരുത്താനാവും.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജനന സര്‍ട്ടിഫിക്കറ്റിലെ പേരുമാറ്റത്തിനുള്ള നിബന്ധനകളില്‍ സമൂലമായ ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി എം ബി രാജേഷ്. കേരളത്തില്‍ ജനനം രജിസ്റ്റര്‍ ചെയ്ത ആര്‍ക്കും, ഗസറ്റ് വിജ്ഞാപനം വഴി മാറ്റം വരുത്തിയ പേര്, ഇനി ജനന രജിസ്‌ട്രേഷനില്‍ ഒറ്റത്തവണ മാറ്റം വരുത്താനാവും. വര്‍ഷങ്ങളായി നിലനിന്ന സങ്കീര്‍ണതക്കാണ് സര്‍ക്കാര്‍ പരിഹാരം കണ്ടിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ കേരളത്തിലെ പൊതുമേഖലയില്‍ വിദ്യാഭ്യാസം ലഭിച്ച കുട്ടികള്‍ക്ക് ഗസറ്റ് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിലും സ്‌കൂള്‍ രേഖകളിലും പേരില്‍ മാറ്റം വരുത്താനും, തുടര്‍ന്ന് ഈ സ്‌കൂള്‍ രേഖകളുടെ അടിസ്ഥാനത്തില്‍ മാത്രം ജനന സര്‍ട്ടിഫിക്കറ്റ് തിരുത്താനുമാണ് അവസരമുണ്ടായിരുന്നത്. ഇത് പല സങ്കീര്‍ണതകള്‍ക്കും വഴിവെച്ചിരുന്നു. സി.ബി.എസ്.ഇ/ ഐസിഎസ്ഇ സ്‌കൂളുകളില്‍ പഠിച്ചവര്‍ക്കും, രാജ്യത്തിന് പുറത്ത് പഠനം നടത്തിയവര്‍ക്കും ഗസറ്റ് വിജ്ഞാപനം വഴി പേര് തിരുത്തിയാലും അതുവെച്ച് സ്‌കൂള്‍ രേഖകളില്‍ മാറ്റം വരുത്താനാകാത്തതിനാല്‍ ജനന സര്‍ട്ടിഫിക്കറ്റില്‍ പേര് തിരുത്താന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. സ്‌കൂള്‍ രേഖകളില്‍ തിരുത്തല്‍ വരുത്താന്‍ തിരുത്തിയ ജനനസര്‍ട്ടിഫിക്കറ്റും, ജനന സര്‍ട്ടിഫിക്കറ്റില്‍ തിരുത്താന്‍ തിരുത്തിയ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റം വേണമെന്നതായിരുന്നു സ്ഥിതി.

പൊതുവിദ്യാലയങ്ങളില്‍ പഠിച്ചവര്‍ക്കും കാലതാമസത്തിന് ഈ വ്യവസ്ഥകള്‍ കാരണമായിരുന്നു. ഈ വ്യവസ്ഥയാണ് തദ്ദേശ വകുപ്പ് ലഘൂകരിച്ചത്. നിരവധി അപേക്ഷകളാണ് ഈ ആവശ്യവുമായി വിവിധ തദ്ദേശ സ്ഥാപനങ്ങളിലുള്ളത്. ഇവര്‍ക്കെല്ലാം ആശ്വാസമാവുന്ന തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. ഈ തീരുമാനത്തിന് അനുസൃതമായ മാറ്റം ഉടന്‍ കെ- സ്മാര്‍ട്ടില്‍ വരുത്തും. ജനന- മരണ- വിവാഹ രജിസ്‌ട്രേഷനുകളില്‍ വിപ്ലവകരമായ പരിഷ്‌കരണങ്ങളാണ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. വിഡിയോ കെ.വൈ.സി ഉപയോഗിച്ച് ലോകത്ത് എവിടെയിരുന്നും മിനുട്ടുകള്‍ കൊണ്ട് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഇന്ന് മലയാളിക്ക് കഴിയുന്നത് ഉള്‍പ്പെടെ സൗകര്യങ്ങളുണ്ട്. കൂടുതല്‍ പരിഷ്‌കരണങ്ങള്‍ സിവില്‍ രജിസ്‌ട്രേഷനുകളില്‍ നടപ്പില്‍ വരുത്തുമെന്നും മന്ത്രി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

കെയ്ന്‍ വില്യംസണ്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

SCROLL FOR NEXT