വേടന്‍ ഷോയ്ക്കിടെ ഇന്‍സ്റ്റഗ്രാം
Kerala

'വേടന്റെ പാട്ട് കലാഭാസം; വളര്‍ന്നു വരുന്ന തലമുറയില്‍ വിഷം കുത്തിവയ്ക്കുന്നു; പിന്നില്‍ രാജ്യത്തിന്റെ വിഘടനം സ്വപ്‌നം കാണുന്ന തമോമയ ശക്തികള്‍'

കേരളത്തില്‍ ഷവര്‍മ കഴിച്ച് അനേകം പേര്‍ മരിച്ചു. അതിലൊരു മുഹമ്മദ് ഇല്ല. അതിലൊരു ആയിഷ ഇല്ല. അതിലൊരു തോമസ് ഇല്ല. പക്ഷെ അതില്‍ ഒരു വര്‍മ്മ ഉണ്ടായിരുന്നു. ആക്രാന്തം മൂത്ത് ഇത് പോയി തിന്ന് ചാവുന്നവന്റെ പേര് ഹിന്ദു എന്നാണ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: റാപ്പര്‍ വേടനെതിരെ അധിക്ഷേപ പ്രസംഗവുമായി ആര്‍എസ്എസ് മുഖപത്രത്തിന്റെ പത്രാധിപര്‍ എന്‍ആര്‍ മധു. വേടന്റെ പാട്ടുകള്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നു. വേടന്റെ പിന്നില്‍ രാജ്യത്തിന്റെ വിഘടനം സ്വപ്നം കാണുന്ന സ്‌പോണ്‍സര്‍മാരുണ്ടെന്നും മധു പറഞ്ഞു. കൊല്ലം കുണ്ടറയിലെ ക്ഷേത്ര പരിപാടിയിലായിരുന്നു മധുവിന്റെ പ്രസംഗം.

'വേടനോട് എനിക്ക് വ്യക്തിപരമായ വിരോധം ഒന്നുമില്ല. പക്ഷെ വേടന്റെ പാട്ട് ജാതി ഭീകരവാദം പ്രചരിപ്പിക്കുന്ന, വിഘടനവാദം പ്രചരിപ്പിക്കുന്ന, വളര്‍ന്നു വരുന്ന തലമുറയുടെ മനസിലേക്ക് വിഷം കുത്തി വെക്കുന്ന കലാഭാസമായി അരങ്ങ് വാഴുകയാണ്. വേടനെന്ന കലാകാരന് പിന്നില്‍ ശക്തമായ സ്‌പോണ്‍സര്‍ ശക്തികള്‍ ഉണ്ട്. സൂക്ഷ്മമായി നോക്കിയാല്‍ അതീ രാജ്യത്തിന്റെ വിഘടനം സ്വപ്‌നം കണ്ട് കഴിയുന്ന തമോമയ ശക്തികള്‍ ആണ് എന്നത് കൃത്യമാണ്. എന്‍.ആര്‍ മധു വേദിയില്‍ പറഞ്ഞു.

ഇന്ന് ചില സ്ഥലങ്ങളിലെങ്കിലും നവോത്ഥാനം വഴിപിഴച്ച് പോകുന്നുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. ആളുകൂടാന്‍ അമ്പലപ്പറമ്പില്‍ വേടന്റെ പാട്ടുവയ്ക്കുന്നവര്‍ നാളെ ആളെ കൂട്ടാന്‍ കാബറെ ഡാന്‍സും വെക്കും. വേടന്റെ പാട്ടുപോലുള്ള കലാഭാസങ്ങള്‍ നാലമ്പലങ്ങളിലേക്ക് കടന്നുവരുന്നതിനെ ചെറുത്തുതോല്‍പ്പിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു

വേദിയില്‍ മറ്റു വിദ്വേഷപരാമര്‍ശങ്ങളും എന്‍ആര്‍ മധു നടത്തി. ഇത് രാത്രികാല ഭക്ഷണങ്ങളുടെ കാലമാണ്. ശ്മാശാനത്തിലൂടെ നടക്കുന്നത് പോലെയാണ് കേരളത്തിലെ തെരുവുകളിലൂടെ നടക്കുമ്പോള്‍ തോന്നുന്നത്. അവിടെ നമ്മള്‍ ശവവര്‍മയാണ് കഴിക്കുന്നത്. ചിലരതിന് ഷവര്‍മ എന്നു പറയുന്നുണ്ട്. കഴിക്കുന്നത് വര്‍മയാണ്. കഴിക്കുന്നത് ശവമാണ്. അതുകൊണ്ടാണ് അതിന് ശവവര്‍മ എന്നുപേരുവന്നത്. കേരളത്തില്‍ ഷവര്‍മ കഴിച്ച് അനേകം പേര്‍ മരിച്ചു. അതില്‍ മുഹമ്മദ് ഇല്ല, ആയിഷ ഇല്ല, തോമസ് ഇല്ല. അതുകൊണ്ടാണ് അതിന്റെ പേര് ഷവര്‍മയായത്. ആക്രാന്തം മൂത്ത് പണ്ട കരിഞ്ഞ മാംസത്തിന്റെ ഗന്ധമാണ് എവിടെയും. കേരളത്തില്‍ ഷവര്‍മ കഴിച്ച് അനേകം പേര്‍ മരിച്ചു. അതിലൊരു മുഹമ്മദ് ഇല്ല. അതിലൊരു ആയിഷ ഇല്ല. അതിലൊരു തോമസ് ഇല്ല. പക്ഷെ അതില്‍ ഒരു വര്‍മ്മ ഉണ്ടായിരുന്നു. ആക്രാന്തം മൂത്ത് ഇത് പോയി തിന്ന് ചാവുന്നവന്റെ പേര് ഹിന്ദു എന്നാണ്, എന്‍.ആര്‍ മധു പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

മുട്ടയേക്കാൾ പ്രോട്ടീൻ കിട്ടും, ഡയറ്റിലുൾപ്പെടുതേണ്ട പച്ചക്കറികൾ

സ്വര്‍ണ കക്കൂസ് 'അമേരിക്ക' ലേലത്തിന്, പ്രാരംഭ വില '83 കോടി' രൂപ

മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസുകാരന്‍ മരിച്ചു, മാതാപിതാക്കളുടെ മൊഴി പരിശോധിക്കും; അന്വേഷണം

ഫാമിലി മാൻ സീസൺ 3 വരുന്നു; എവിടെ, എപ്പോൾ കാണാം

SCROLL FOR NEXT