G Sukumaran Nair ഫയൽ
Kerala

'ഐക്യം പ്രായോഗികമല്ല'; എസ്എന്‍ഡിപിയുമായുള്ള ഐക്യത്തില്‍ നിന്നും എന്‍എസ്എസ് പിന്മാറി

ഐക്യ നീക്കം പെരുന്നയില്‍ ചേര്‍ന്ന എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗം തള്ളി

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: എസ്എന്‍ഡിപിയുമായുള്ള ഐക്യത്തില്‍ നിന്നും എന്‍എസ്എസ് പിന്മാറി. ഐക്യം പ്രായോഗികമല്ലെന്ന് പെരുന്നയില്‍ ചേര്‍ന്ന എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. ഐക്യ നീക്കം എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് തള്ളി. വാര്‍ത്താക്കുറിപ്പിലൂടെയാണ് ഐക്യത്തില്‍ നിന്നും പിന്മാറിയ കാര്യം എന്‍എസ്എസ് അറിയിച്ചത്.

പല തവണ എന്‍എസ്എസ്- എസ്എന്‍ഡിപി ഐക്യശ്രമം വിജയിക്കാത്ത സാഹചര്യത്തില്‍ വീണ്ടും ഒരു ഐക്യ ശ്രമം ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ പരാജയമാകുമെന്ന് എന്‍എസ്എസ് വിലയിരുത്തി. എന്‍എസ്എസിന്റെ അടിസ്ഥാന മൂല്യങ്ങളില്‍ നിന്നും വ്യതിചലിക്കാനാകില്ല. അതിനാല്‍ വീണ്ടും ഐക്യം പ്രായോഗികമല്ല.

എന്‍എസ്എസിനോട് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സമദൂര നിലപാടാണ് ഉള്ളത്. മറ്റെല്ലാ സമുദായങ്ങളോടും എന്നതുപോലെ എസ്എന്‍ഡിപിയോടും സൗഹാര്‍ദ്ദത്തില്‍ വര്‍ത്തിക്കാനാണ് എന്‍എസ്എസ് ആഗ്രഹിക്കുന്നത്. എന്‍എസ്എസ്- എസ്എന്‍ഡിപി ഐക്യവുമായി മുന്നോട്ടു പോകേണ്ടതില്ലെന്ന് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചുവെന്നും വാര്‍ത്താക്കുറിപ്പില്‍ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

NSS withdrew from its alliance with SNDP.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി കളി മാറും; മുന്നേറ്റനിരയിൽ കളിക്കാൻ ഫ്രഞ്ച് താരം, മാറ്റത്തിനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്

വിഎസിനൊപ്പമുള്ള ചിത്രം; പയ്യന്നൂരില്‍ കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് വീണ്ടും ഫ്‌ലക്‌സ് ബോര്‍ഡ്

'പാര്‍ലെ ജിയും പച്ചവെള്ളവും കുടിച്ച് ജീവിച്ചു, ചായ പോലുമില്ല; ഹോട്ടല്‍ ജോലിയും ചെയ്തു'; ജീവിതം പറഞ്ഞ് വിക്രാന്ത് മാസി

ഗൗതം ഗംഭീറും സൂര്യകുമാർ യാദവും ഇടപെടണം; ഒരു ഉറപ്പ് സഞ്ജുവിന് നൽകണം, പിന്തുണയുമായി മുൻ ഇന്ത്യൻ താരം

'പത്മ പുരസ്‌കാരങ്ങളില്‍ മൂന്ന് എണ്ണം കേരളത്തിന് അഭിമാനകരം'; വെള്ളാപ്പള്ളിയെ പരോക്ഷമായി കുത്തി കെ മുരളീധരന്‍

SCROLL FOR NEXT