കുമാരമംഗലം പഞ്ചായത്ത് 
Kerala

ഔദ്യോഗിക വാഹനം സ്വാകാര്യ ആവശ്യത്തിന് ഉപയോഗിച്ചു; പഞ്ചായത്ത് സെക്രട്ടറിക്ക് 13,288 രൂപ പിഴ

ഔദ്യോഗിക വാഹനം സ്വാകാര്യ ആവശ്യത്തിന് ഉപയോഗിച്ചതിന് പഞ്ചായത്ത് സെക്രട്ടറി 13,288 രൂപ അടക്കണമെന്ന് ധനകാര്യ പരിശോധന വിഭാഗം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഔദ്യോഗിക വാഹനം സ്വാകാര്യ ആവശ്യത്തിന് ഉപയോഗിച്ചതിന് പഞ്ചായത്ത് സെക്രട്ടറി 13,288 രൂപ അടക്കണമെന്ന് ധനകാര്യ പരിശോധന വിഭാഗം. ഇടുക്കി കുമാരമംഗലം പഞ്ചായത്ത് സെക്രട്ടറിക്ക് എതിരെയാണ് നടപടി. കുമാരമംഗലം ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക വാഹനമായ മഹീന്ദ്ര ബൊലി സെക്രട്ടറി സ്വകാര്യ യാത്രക്കായി ഉപയോഗിക്കുന്നുവെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് സ്‌ക്വഡ് പരിശോധന നടത്തിയത്.

വാഹനത്തിന്റെ ലോഗ് ബുക്ക്, ഇന്ധന രജിസ്റ്റര്‍ എന്നിവ പരിശോധിച്ചതില്‍ അനൗദ്യോഗിക യാത്രകള്‍ക്ക് വാഹനം ഉപയോഗിച്ചുവെന്ന് കണ്ടെത്തി. അങ്ങനെ 1208 ലോമീറ്റര്‍ ഉപയോഗിച്ചതിന്റെ തുകയായ 13,288 രൂപ വാഹനത്തിന്റെ കസ്റ്റോഡിയനായ പഞ്ചായത്ത് സെക്രട്ടറിയായ ഷേര്‍ളി ജോണില്‍ നിന്ന് ഈടാക്കണെന്ന് ധനകാര്യ പരിശോധന വിഭാഗം രിപ്പോര്‍ട്ടില്‍ വ്യക്കമാക്കി. 

ലോക് ഡൗണ്‍ കാലത്ത് പൊതുഗതാഗത സൗകര്യം ഇല്ലാതിരുന്നതിനാല്‍ ഒദ്യോഗിക വാഹനം ഉപയോഗിച്ചത് അംഗീകരിക്കാമെങ്കിലും അതിന് ശേഷം പൊതുഗതാഗത സൗകര്യം ലഭ്യമായ സമയത്തും സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇത് സര്‍ക്കാര്‍ ഉത്തരവുകളുടെ ലംഘനമാണ്.

ധനകാര്യവകുപ്പിന്റെ സര്‍ക്കുലര്‍ പ്രകാരം ഇന്ധനക്ഷമത ടെസ്റ്റ് എല്ലാവര്‍ഷവും കൃത്യ സമയത്ത് നടത്തേണ്ടതാണ്. സര്‍ട്ടിഫിക്കറ്റ് ലോഗ് ബുക്കില്‍ പതിപ്പിച്ചിരിക്കണമെന്ന നിര്‍ദേശവും പഞ്ചായത്ത് സെക്രട്ടറി പാലിച്ചിട്ടില്ല. യാത്ര ചെയ്ത ദൂരത്തെ സംബന്ധിച്ചും സംരക്ഷിപ്ത കുറിപ്പ് ലോഗ് ബുക്കില്‍ ഓരോ മാസവും അവസാനത്തെ ദിവസം രേഖപ്പെടുത്തണം. എന്നാല്‍, ഗ്രാമപഞ്ചായത്തിലെ ലോഗ് ബുക്കില്‍ ഇക്കാര്യത്തില്‍ രേഖപ്പെടുത്തല്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT