One dead after car hits bike behind him in Pattadipalam kochi 
Kerala

പത്തടിപ്പാലത്ത് ബൈക്കിന് പിന്നില്‍ കാറിടിച്ച് അപകടം, ഒരു മരണം

ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്കും പരിക്കേറ്റു.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : എറണാകുളം പത്തടിപ്പാലത്തുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. കളമശേരി സ്വദേശി സാജു (64) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെ ആയിരുന്നു കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.

ബൈക്കിന് പിന്നിലേക്ക് കാര്‍ ഇടിച്ച് കയറുകയായിരുന്നു. ബൈക്ക് യാത്രികനാണ് മരിച്ച സാജു. ബന്ധുവായ ആശിഷ് ആണ് ബൈക്കില്‍ ഒപ്പമുണ്ടായിരുന്നത്. ഇയാൾക്കും ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ കാലിന് ഉള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. അപകടം ഉണ്ടാക്കിയ കാര്‍ അമിത വേഗത്തില്‍ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ട്.സംഭവത്തില്‍ മനപ്പൂര്‍വമുള്ള നരഹത്യക്ക് കേസെടുത്തു.

One dead after car hits bike behind him in Pattadipalam kochi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസ് സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കും; അനിശ്ചിതത്വം മൂന്ന് പേരുകളില്‍

'അവരുടെ തലയില്‍ നെല്ലിക്കാത്തളം വെക്കേണ്ട സമയമായി'; സ്വര്‍ണ്ണക്കൊള്ള അന്വേഷണം മുമ്പ് വന്ദേഭാരതിന്റെ സ്പീഡിലെങ്കില്‍ ഇപ്പോള്‍ പാസഞ്ചര്‍ പോലെയായി: കെ മുരളീധരന്‍

സാഹിത്യം മനുഷ്യാനുഭവങ്ങളുടെ ആഴമേറിയ അണക്കെട്ട്: മനോജ് കുമാര്‍ സൊന്താലിയ

ഒരു ലക്ഷം വീണ്ടും തൊടാന്‍ വരട്ടെ!; റിവേഴ്‌സിട്ട് സ്വര്‍ണവില

അടുക്കളയിലെ ഈ ഒരു ഐറ്റം മതി ഗ്യാസ് സ്റ്റൗ എളുപ്പത്തിൽ വൃത്തിയാക്കാം

SCROLL FOR NEXT