പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചപ്പോള്‍ 
Kerala

കോഴിക്കോട് കൂടരഞ്ഞിയില്‍ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു; ആറ് പേരുടെ നില ഗുരുതരം

കക്കാടംപൊയില്‍ വിനോദസഞ്ചാരകേന്ദ്രത്തിലെത്തി മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കോഴിക്കോട്: കൂടരഞ്ഞി- കക്കാടംപൊയില്‍ റൂട്ടില്‍ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. പരിക്കേറ്റ ഏഴ് പേരില്‍ ആറുപേരുടെ നിലഗുരുതരമാണെന്നാണ് വിവരം. കക്കാടംപൊയില്‍ വിനോദസഞ്ചാരകേന്ദ്രത്തിലെത്തി മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്.

പീടികപ്പാറ പള്ളിക്ക് സമീപത്താണ് രാത്രി ഏഴുമണിയോടെ അപകടം ഉണ്ടായത്. വളവും ഇറക്കവും ഉള്ള പ്രദേശമാണിത്. ഓപ്പണ്‍ ജീപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതോടെ താഴ്ചയിലേക്ക് മറയുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ പുറത്തെത്തിച്ചത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

One Dead, Six Critical as Jeep Plunges into Gorge in Kozhikode

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കനത്ത മഴ; രണ്ട് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

'മിനിറ്റുകള്‍ക്കുള്ളില്‍ പണം ഇരട്ടിയാക്കാം'; വയനാട്ടുകാരെ ലക്ഷ്യമിട്ട വാട്‌സ്ആപ്പ് ഗ്രൂപ്പ് പൂട്ടിച്ചു

ചേരാനെല്ലൂര്‍ അപകടം; ആഭ്യന്തരമന്ത്രിക്ക് അതൃപ്തി; ജഡ്ജിയുടെ മകനെതിരെ നരഹത്യാക്കുറ്റം; കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കും

പിഎസ്‌സി ചെയര്‍മാനെ പുറത്താക്കാന്‍ ശുപാര്‍ശ, അധിക്ഷേപ പരാമര്‍ശവുമായി ഖാര്‍ഗെ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

കരോള്‍ ആയി ഹന്‍സിക കൃഷ്ണ; 'ബാച്ചിലര്‍ പാര്‍ട്ടി Deux' ലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്