എക്‌സ്പ്രസ് ഫോട്ടോ 
Kerala

ഒരു ലക്ഷം ശമ്പളം, യോഗ്യത പത്താം ക്ലാസ്, ജോലി കൃഷി; കേരളത്തില്‍ നിന്ന് സൗത്ത് കൊറിയയിലേക്ക് റിക്രൂട്ട്‌മെന്റ്‌

സൗത്ത് കൊറിയയാണ് വമ്പന്‍ ഓഫര്‍ മുന്‍പില്‍ വെച്ച് കേരളത്തില്‍ നിന്ന് കൃഷിക്കാരെ തേടിയെത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശമ്പളം ഒരുലക്ഷം രൂപ. ജോലിക്ക് വേണ്ട യോഗ്യത പത്താം ക്ലാസ്. ജോലി കൃഷി...സൗത്ത് കൊറിയയാണ് വമ്പന്‍ ഓഫര്‍ മുന്‍പില്‍ വെച്ച് കേരളത്തില്‍ നിന്ന് കൃഷിക്കാരെ തേടിയെത്തുന്നത്. വിദേശ ജോലി ലഭിക്കാന്‍ സഹായിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സിയായ ഒഡെപെക് വഴി അപേക്ഷിക്കാം.

സവാള കൃഷിയാണു പ്രധാനം. കൊറിയന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സുമായി ചേര്‍ന്നാണ് നിയമനം. 100 പേര്‍ക്കാണ് തുടക്കത്തില്‍ ജോലി ലഭിക്കുക. 1000 പേരെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സൗത്ത് കൊറിയന്‍ സര്‍ക്കാരിന്റെ കീഴിലുള്ള കാര്‍ഷിക പദ്ധതിയിലേക്കാണ് കേരളത്തില്‍ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത്. 

കാര്‍ഷിക വൃത്തിയില്‍ മുന്‍പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്യ 25-40 വയസ് ആണ് പ്രായപരിധി. ഇംഗ്ലീഷ് ഭാഷയില്‍ അടിസ്ഥാന അറിവുണ്ടാവണം. സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ കൃഷി രീതിയാണ് നടപ്പിലാക്കുന്നത് എങ്കിലും മനുഷ്യ അധ്വാനവും വേണ്ടി വരും. 

ഇതില്‍ താത്പര്യമുള്ളവര്‍ക്കായി ഒക്ടോബര്‍ 27നും 29നും ഒഡെപെക് സെമിനാര്‍ സംഘടിപ്പിക്കുന്നുണ്ട്. 27ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലും 29ന് എറണാകുളം മുനിസിപ്പല്‍ ടൗണ്‍ ഹാളിലുമാണ് സെമിനാര്‍. കൊറിയയിലെ ജീവിത സാഹചര്യങ്ങള്‍, കൃഷി, ജീവിത ചെലവ്, താമസ സൗകര്യം, സംസ്‌കാരം, തൊഴില്‍ സൗകര്യം എന്നിവയെ കുറിച്ചെല്ലാം ബോധവത്കരണം നടത്താനാണ് സെമിനാര്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കിഫ്ബി സ്വതന്ത്ര സാമ്രാജ്യമായി പ്രവർത്തിച്ചു, ധനവകുപ്പ് നോക്കുകുത്തി; കണ്ണൂരിലെ 1000 ഏക്കർ ഭൂമി ആർക്ക് വേണ്ടി?'

നിക്ഷേപകനിൽ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു; സഹകരണസംഘം പ്രസിഡന്റ് അറസ്റ്റിൽ

മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ മഴ തുടരും

സെഞ്ച്വറി അടിച്ച് യുവതാരം രഞ്ജിയിലേക്ക്! കേരള ടീമിനെ പ്രഖ്യപിച്ചു

ഗോവിന്ദ് പൈയ്ക്കും അഭിഷേകിനും സെഞ്ച്വറി; സമനില പിടിച്ച് കേരളം