ഉള്ളി കൃഷിക്കായി അപേക്ഷിച്ചവരുടെ നീണ്ട നിര 
Kerala

ഉള്ളി കൃഷി ചെയ്യാന്‍ ഒരു ലക്ഷം രൂപ ശമ്പളം; അപേക്ഷയുമായി മലയാളികളുടെ നീണ്ടനിര- വീഡിയോ 

ദക്ഷിണ കൊറിയയില്‍ ഉള്ളി കൃഷി ഫാമില്‍ ജോലി ചെയ്യുന്നതിന് അപേക്ഷിച്ചവര്‍ക്കായി സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കാന്‍ വന്‍ തിരക്ക്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ദക്ഷിണ കൊറിയയില്‍ ഉള്ളി കൃഷി ഫാമില്‍ ജോലി ചെയ്യുന്നതിന് അപേക്ഷിച്ചവര്‍ക്കായി സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കാന്‍ വന്‍ തിരക്ക്. സംസ്ഥാന സര്‍ക്കാരിന്റെ വിദേശ റിക്രൂട്ടിങ് ഏജന്‍സിയായ ഒഡേപെക് എറണാകുളം ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ കൂട്ടത്തോടെ എത്തിയതോടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു.

കഴിഞ്ഞദിവസം അപേക്ഷകരുടെ ബാഹുല്യം മൂലം ഒഡേപെകിന്റെ വെബ്സൈറ്റിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടിരുന്നു. ഒഡേപെക് മുഖേന 100 ഒഴിവുകളിലേക്ക് നടത്തുന്ന തെരഞ്ഞെടുപ്പിനായി ആദ്യ രണ്ടു ദിവസത്തിനിടെ അയ്യായിരത്തോളം പേരാണ് അപേക്ഷിച്ചത്. ദക്ഷിണ കൊറിയയില്‍ കൃഷി ജോലിക്കായി 22 നാണ് ഒഡേപെക് അപേക്ഷ ക്ഷണിച്ചത്. പത്താം ക്ലാസ് ആണ് ജോലിക്ക് വേണ്ട യോഗ്യത. പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളമാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. 

കൊറിയയില്‍ ഉള്ളി കൃഷി

'നന്നായി കൃഷി ചെയ്തോളാം സാര്‍....', 'കോവിഡ് കാരണം ജീവിതം വന്‍ പ്രതിസന്ധിയിലാണ്, പരിഗണിക്കണം' എന്നിങ്ങനെ നിരവധി പേര്‍ ഒഡേപെക് ഓഫീസിലേക്ക് വിളിച്ചും അഭ്യര്‍ത്ഥിച്ചു. ഒഡേപെക് റിക്രൂട്ടിങ് ഏജന്‍സി മാത്രമാണെന്നും, നിയമനം നല്‍കുന്നത് കൊറിയന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. 


ദക്ഷിണ  കൊറിയന്‍ സര്‍ക്കാരിന്റെ കീഴിലുള്ള കാര്‍ഷിക പദ്ധതിയിലേക്കാണ് കേരളത്തില്‍ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത്. സവാള കൃഷിയാണു പ്രധാനം. കൊറിയന്‍ ചേംബര്‍ ഓഫ് കൊമേഴ്സുമായി ചേര്‍ന്നാണ് നിയമനം. 100 പേര്‍ക്കാണ് തുടക്കത്തില്‍ ജോലി ലഭിക്കുക. 1000 പേരെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 

ഒരു ലക്ഷം രൂപ ശമ്പളം

കാര്‍ഷിക വൃത്തിയില്‍ മുന്‍പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണനയുണ്ട് . 25-40 വയസ് ആണ് പ്രായപരിധി. ഇംഗ്ലീഷ് ഭാഷയില്‍ അടിസ്ഥാന അറിവുണ്ടാവണം. സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ കൃഷി രീതിയാണ് നടപ്പിലാക്കുന്നത് എങ്കിലും മനുഷ്യ അധ്വാനവും വേണ്ടി വരുമെന്ന് അറിയിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദാരിദ്ര്യം ഇല്ലാതാക്കിയെങ്കില്‍ ലഹരിയും തുടച്ചുനീക്കാം'; ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കണമെന്ന് പ്രധാനമന്ത്രി

ഷൂട്ടിം​ഗ് താരം വിദർശ കെ വിനോദിന് സർക്കാർ ജോലി; കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഡയറക്ടർ

റോഹിങ്ക്യൻ വംശഹത്യ കേസ്: മ്യാൻമറിനെതിരായ ഹർജിയിൽ ഐസിജെ വിധി വ്യാഴാഴ്ച

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ യുവാവ് ആത്മഹത്യ ചെയ്തു

മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം; അപകട ഇന്‍ഷുറന്‍സ് 15 ലക്ഷം രൂപയായി ഉയര്‍ത്തി