പ്രതീകാത്മക ചിത്രം 
Kerala

ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളുകളില്‍ ഓണ്‍ലൈന്‍ പ്രവേശനം

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകളില്‍ നേരിട്ട് അപേക്ഷകള്‍ വിതരണം ചെയ്യില്ല.  

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം:കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ വിവിധ ജില്ലകളിലായി പ്രവര്‍ത്തിച്ചുവരുന്ന 39 ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളുകളിലേക്ക് 2022-23 അധ്യയനവര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ ഓണ്‍ലൈന്‍ മുഖേന ആരംഭിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി.   8ാം ക്ലാസിലേക്കാണ് പ്രവേശനം.  കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകളില്‍ നേരിട്ട് അപേക്ഷകള്‍ വിതരണം ചെയ്യില്ല.  

താല്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് www.polyadmission.org/ths  എന്ന വെസസൈറ്റിലൂടെ ഏപ്രില്‍ ആറുവരെ അപേക്ഷകള്‍ സമര്‍പ്പിക്കാം.  യോഗ്യരായ അപേക്ഷകരില്‍ നിന്നും സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തില്‍ സംവരണ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്.  ഓരോ ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളുകളിലേയും അനുവദിക്കപ്പെട്ടിട്ടുള്ള സീറ്റുകളേക്കാള്‍ അധികം അപേക്ഷകരുള്ള സ്ഥാപനങ്ങളില്‍ മാത്രമേ അഭിരുചി പരീക്ഷ ഉണ്ടായിരിക്കുകയുള്ളൂ.  

7ാം ക്ലാസ്സ് നിലവാരത്തിലുള്ള ഇംഗ്ലീഷ്, കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി, പൊതു വിജ്ഞാനം, മെന്റല്‍ എബിലിറ്റി എന്നീ വിഷയങ്ങളില്‍ നിന്നുമായിരിക്കും അഭിരുചി പരീക്ഷയ്ക്കുള്ള ചോദ്യങ്ങള്‍.  അഭിരുചി പരീക്ഷ ഏപ്രില്‍ 7ന് രാവിലെ 10  മുതല്‍ 11.30 വരെ അതത് ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളുകളില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക്:www.polyadmission.org/ths.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം

ജനന-മരണ രജിസ്‌ട്രേഷന്‍ വൈകിയാല്‍ ഇനി പണിപാളും! ഭേദഗതി ബില്‍ പാസാക്കി

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!