പ്രതീകാത്മക ചിത്രം 
Kerala

ഓഹരി വിപണിയില്‍ വന്‍ലാഭം വാഗ്ദാനം; പ്രവാസി വയോധികനെ കബളിപ്പിച്ച് തട്ടിയെടുത്തത് 8.8 കോടി രൂപ

സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണു തട്ടിപ്പ് നടന്നത്.

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ഓഹരി വിപണിയില്‍ വന്‍ലാഭം വാഗ്ദാനംചെയ്ത് വയോധികനെ കബളിപ്പിച്ച് 8.8 കോടി രൂപ തട്ടിയെടുത്തു. ഹരിപ്പാട് നഗരസഭാ പരിധിയില്‍ പ്രവാസി വയോധികനാണ് തട്ടിപ്പിനിരയായത്. വന്‍കിട കോര്‍പറേറ്റ് ഗ്രൂപ്പിന്റെ പേരിനോടു സാമ്യമുള്ള സ്ഥാപനത്തിന്റെ പ്രതിനിധി എന്ന പേരിലാണ് ഓഹരി ഇടപാടിനായി സമീപിച്ചത്. വന്‍ ലാഭം ഉണ്ടാകുമെന്നു വിശ്വസിപ്പിച്ചു. സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണു തട്ടിപ്പ് നടന്നത്.

റിലയന്‍സ് കാപ്പിറ്റല്‍ ലിമിറ്റഡിന്റെ സമാനമായ വ്യാജ കമ്പനിയുടെ പേര് ഉപയോഗിച്ച് നടത്തിയ തട്ടിപ്പില്‍ 8,08,81,317 രൂപയാണ് വയോധികന് നഷ്ടമായത്. സി778 റിലയന്‍സ് കാപ്പിറ്റല്‍ ഇന്‍വസ്റ്റേഴ്സ് ഹബ് എന്ന ഓഹരി നിക്ഷേപ കമ്പനിയുടെ പ്രതിനിധിയെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടന്നത്.

2025 സെപ്തംബര്‍ 24 മുതല്‍ ഡിസംബര്‍ 20 വരെയുള്ള തീയതികളില്‍ നാല് അക്കൗണ്ടുകളില്‍നിന്നായി 73 തവണകളായാണ് പണം തട്ടിയത്. മകന്റെ പരാതിയില്‍ കേസെടുത്ത ആലപ്പുഴ സൈബര്‍ ക്രൈം പൊലീസ് അന്വേഷണം ആരംഭിച്ചു. ദേശീയ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലില്‍ വിവരം അറിയിച്ചിട്ടുണ്ടെന്നും നഷ്ടമായ പണം വീണ്ടെടുക്കാന്‍ ശ്രമം തുടങ്ങിയതായും ആലപ്പുഴ സൈബര്‍ പൊലീസ് എസ്എച്ച്ഒ ഏലിയാസ് പി.ജോര്‍ജ് പറഞ്ഞു.

Online Investment Scam Targets NRI in Kerala Cyber fraud in Alappuzha

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തന്ത്രിക്ക് വാജിവാഹനം കൈമാറിയത് ഹൈക്കോടതിയുടെ അറിവോടെ; അഡ്വക്കേറ്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട് പുറത്ത്

കലോത്സവം നാലാം ദിനം; കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം

ഓള്‍ഡ് ട്രഫോര്‍ഡ്, മൈക്കല്‍ കാരിക്ക്! മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നാട്ടങ്കം ജയിച്ചു

ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രാക്കില്‍, വാജിവാഹനം കൈമാറിയത് ഹൈക്കോടതിയുടെ അറിവോടെയെന്ന് റിപ്പോര്‍ട്ട്; ഇന്നത്തെ 5 പ്രധാനവാര്‍ത്തകള്‍

വോട്ടര്‍പ്പട്ടികയില്‍ പേരില്ല; മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ ഹിയറിങ്ങിനെത്തി

SCROLL FOR NEXT