ചാണ്ടി ഉമ്മൻ  ഫയല്‍
Kerala

'ഉമ്മന്‍ചാണ്ടിക്ക് നീതിനിഷേധം ഉണ്ടായി; മാത്യുവിന്റെ വിമര്‍ശനം കൂടി ഉള്‍ക്കൊള്ളാന്‍ പാര്‍ട്ടി തയാറാവണം'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിക്ക് നീതിനിഷേധം ഉണ്ടായിട്ടുണ്ടെന്നും 10 വര്‍ഷം രാഷ്ട്രീയ വിരോധം കൊണ്ട് വേട്ടയാടിയെന്നും ഇതിന്റെ ദൂഷ്യഫലങ്ങള്‍ തങ്ങള്‍ അനുഭവിച്ചിട്ടുണ്ടെന്നും ചാണ്ടി ഉമ്മന്‍ എംഎല്‍എ. ആളുകളെ വേട്ടയാടുന്നത് ശരിയല്ല, എന്നാല്‍ മാസപ്പടിക്കേസില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി എല്ലാ കാര്യങ്ങളും കൃത്യമായി പഠിച്ചാണ് മാത്യു അവതരിപ്പിക്കുന്നതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

'പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ എന്താണ് സംഭവിച്ചതെന്ന് തനിക്ക് അറിയില്ല. എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസം യുഡിഎഫിന്റെ മനുഷ്യത്വമാണ്. പാര്‍ട്ടിയില്‍ പറയുന്നതുപോലെയല്ല സര്‍ക്കാരില്‍ പറയുന്നത്. സര്‍ക്കാരിന് സര്‍ക്കാരിന്റേതായ തീരുമാനങ്ങള്‍ ഉണ്ടാകാം. മാത്യുവിന്റെ വിമര്‍ശനം കൂടി ഉള്‍ക്കൊള്ളാന്‍ പാര്‍ട്ടി തയാറാവണമെന്നും നിയമത്തിന്റെ ഭാഗത്തുനിന്നും ഒരു വീഴ്ച ഉണ്ടാവാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് തന്റെ പിതാവിന് നീതി നിഷേധം 10 വര്‍ഷക്കാലം ഉണ്ടായി. ആ വേട്ടയാടിയതിന്റെ ദൂഷ്യഫലങ്ങള്‍ ഞങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. ഉചിതവും നീതിപൂര്‍വ്വമായ കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യട്ടെ. ആരെയും കള്ളക്കേസില്‍ കുടുക്കാതിരിക്കട്ടെ. താന്‍ മന്ത്രിസഭയില്‍ ഉള്ള ആളല്ല. മന്ത്രിസഭയില്‍ ഉള്ള ആളാണെങ്കില്‍ തനിക്ക് ഇതിനെ പറയാന്‍ കഴിയുമായിരുന്നുവെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

Oommen Chandy was denied justice and was hounded for 10 years due to political vendetta- Chandy oommen

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Delhi Protest: അഭിജീത് ദീപ്‌കെയും നേഹ ബോറയും കസ്റ്റഡിയില്‍

വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ നിന്ന് ബൈക്ക് മോഷ്ടിച്ച സംഭവം; പ്രധാന പ്രതി പിടിയിൽ

വീട്ടിൽ പ്രമേഹം പരിശോധിക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

ഗ്യാനേഷ് കുമാറിന്റെ പ്രതീകാത്മക ശവമഞ്ചവുമായി കോൺഗ്രസ് പ്രതിഷേധം; ചിതാഭസ്മം മൂത്രപ്പുരയിൽ നിമജ്ജനം ചെയ്തു

അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ