glass bridge in munnar suspended ഫെയ്സ്ബുക്ക്
Kerala

അനുമതിയില്ലാതെ നിര്‍മാണം; ഉദ്ഘാടനത്തിന് പിന്നാലെ ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവര്‍ത്തനം തടഞ്ഞു

ഇടുക്കി ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവര്‍ത്തനം തടഞ്ഞു

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഇടുക്കി ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവര്‍ത്തനം തടഞ്ഞു. അനുമതിയില്ലാതെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയെന്ന് കണ്ടെത്തിയതോടെയാണ് ജില്ലാ കലക്ടര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയത്.

ആനച്ചാല്‍ കാനാച്ചേരിയിലെ എല്‍സമ്മയുടെ ഭൂമിയിലാണ് ഗ്ലാസ് ബ്രിഡ്ജ് നിര്‍മിച്ചത്. 2 കോടി രൂപ ചെലവിട്ട് 35 മീറ്റര്‍ നീളത്തിലാണ് പാലം. ഒരേ സമയം 40 പേര്‍ക്ക് കയറി നില്‍ക്കാം. ശനിയാഴ്ചയായിരുന്നു ഉദ്ഘാടനം. അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും പഞ്ചായത്തിന്റെയും അനുമതി ഗ്ലാസ് ബ്രിഡ്ജിനില്ല. പ്രവര്‍ത്തനം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ജില്ലാ പൊലീസ് മേധാവിക്കും കൈമാറി.

പാലം നിര്‍മാണം നിര്‍ത്തണമെന്ന് പള്ളിവാസല്‍ പഞ്ചായത്ത് സെക്രട്ടറി മാര്‍ച്ച് ഒന്നിന് നോട്ടീസ് നല്‍കിയിരുന്നുവെന്നും മെമ്മോയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അനുമതിയില്ലാതെ മണ്ണ് നീക്കിയെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍മാണം നടത്തിയെന്നും കുഞ്ചിത്തണ്ണി വില്ലേജ് ഓഫിസറുടെ റിപ്പോര്‍ട്ടുമുണ്ട്.

operation of the glass bridge in munnar suspended

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വാളയാര്‍ ആള്‍ക്കൂട്ടക്കൊല: 25 ലക്ഷം രൂപ നഷ്ടപരിഹാരം വേണം, മൃതദേഹം ഏറ്റെടുക്കില്ലെന്ന് രാം നാരായണന്റെ കുടുംബം

കരിക്കിനെ പേടിക്കേണ്ടതില്ല, പ്രമേ​ഹ രോ​ഗികൾക്ക് ധൈര്യമായി കുടിക്കാം

ടോയ്ലറ്റ് സീറ്റിനെക്കാൾ രോ​ഗാണുക്കൾ, സ്മാർട്ട് ഫോൺ വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആറി തണുത്ത ചായ പാമ്പിൻ വിഷത്തെക്കാൾ അപകടം!

'ശ്രീനിയേട്ടന്റെ ശരീരത്തില്‍ തീയാളുമ്പോള്‍ ...; ആ മുഖത്തിനു മുന്നില്‍ ക്‌ളാപ്പ് ബോര്‍ഡും പിടിച്ചുനിന്ന പയ്യന്‍ ഇപ്പോള്‍ ഒറ്റക്കാണ്'

SCROLL FOR NEXT