പ്രതീകാത്മക ചിത്രം 
Kerala

സമ്മാനഘടനയില്‍ എതിര്‍പ്പ്; ക്രിസ്മസ് ബംപര്‍ ലോട്ടറിയുടെ അച്ചടി നിര്‍ത്തി

സമ്മാന ഘടനക്കെതിരെയുള്ള പ്രതിഷേധം ഏജന്‍സികള്‍ ലോട്ടറി ഡയറക്ടറേറ്റിനെ അറിയിച്ചിരുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ക്രിസ്മസ് ബംപര്‍ ലോട്ടറിയുടെ അച്ചടി നിര്‍ത്തി ലോട്ടറി ഡയറക്ടറേറ്റ്. സമ്മാനഘടനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്നാണ് നീക്കം. പുതിയ സമ്മാനഘടനയില്‍ ഏജന്‍സികള്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. 500, 100 സമ്മാനങ്ങള്‍ കൂട്ടുകയും 5000 രൂപ സമ്മാനത്തിന്റെ എണ്ണം കുറച്ചതിലുമാണ്‌ എതിര്‍പ്പ് ശക്തമായത്‌.

സമ്മാന ഘടനക്കെതിരെയുള്ള പ്രതിഷേധം ഏജന്‍സികള്‍ ലോട്ടറി ഡയറക്ടറേറ്റിനെ അറിയിച്ചിരുന്നു. സമ്മാന ഘടനയില്‍ എതിര്‍പ്പുള്ളത് വില്‍പനയെ ബാധിക്കുമെന്ന് ലോട്ടറി വകുപ്പ് വിലയിരുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ബംപര്‍ അച്ചടി തുടങ്ങിയെങ്കിലും നിര്‍ത്തിവച്ചത്.

കഴിഞ്ഞ വര്‍ഷത്തെ ക്രിസ്മസ് ബമ്പറിന്റെ സമ്മാനഘടന തന്നെ നടപ്പാക്കാനാണ് തീരുമാനം. അടുത്തയാഴ്ച പഴയ സമ്മാന ഘടനയില്‍ ബംബര്‍ അച്ചടിച്ച് പുറത്തിറക്കുമെന്ന് ലോട്ടറി ഡയറക്ടര്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

SCROLL FOR NEXT