K M Shaji 
Kerala

കാസര്‍കോട് കെഎം ഷാജിക്ക്, കോഴിക്കോട് എപി അനില്‍ കുമാറിന്; മന്ത്രിമാര്‍ക്ക് ജില്ലകളുടെ ചുമതല നല്‍കി ഉത്തരവ്

തിരുവനന്തപുരം ജില്ലയുടെ ചുമതല ഗതാഗതമന്ത്രി സിപി ജോണിനാണ്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാര്‍ക്ക് വിവിധ ജില്ലകളുടെ ചുമതല നല്‍കി ഉത്തരവ് പുറത്തിറങ്ങി. കാസര്‍കോട് ജില്ലയുടെ ചുമതല തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജിക്കും, കണ്ണൂര്‍ ജില്ലയുടെ ചുമതല സണ്ണി ജോസഫിനും നല്‍കി. തിരുവനന്തപുരം ജില്ലയുടെ ചുമതല ഗതാഗതമന്ത്രി സിപി ജോണിനാണ്. 14 മന്ത്രിമാര്‍ക്കാണ് ചുമതല വീതിച്ചു നല്‍കിയത്.

കൊല്ലം ജില്ലയുടെ ചുമതല വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണിനാണ്. പത്തനംതിട്ട ജില്ലയുടെ ചുമതല ടൂറിസം മന്ത്രി പി സി വിഷ്ണുനാഥിനും, ആലപ്പുഴ ജില്ലയുടെ ചുമതല എക്‌സൈസ്, സഹകരണ വകുപ്പ് മന്ത്രി എം ലിജുവിനുമാണ്. കോട്ടയം ജില്ലയുടെ ചുമതല മോന്‍സ് ജോസഫിനും നല്‍കി.

ഇടുക്കിയുടെ ചുമതല ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിനാണ്. എറണാകുളം ജില്ലയുടെ ചുമതല റോജി എം. ജോണിനും തൃശൂരിന്റെ ചുമതല ഒ ജെ ജനീഷിനും പാലക്കാടിന്റെ ചുമതല എന്‍ ഷംസുദ്ദീനും നല്‍കി. മലപ്പുറത്തിന്റെ ചുമതല പൊതുമരാമത്ത് മന്ത്രി പി.കെ ബഷീറിനും കോഴിക്കോട് ജില്ലയുടേത് റവന്യൂ മന്ത്രി എ പി അനില്‍ കുമാറിനും വയനാട് ജില്ലയുടേത് കൃഷിമന്ത്രി ടി. സിദ്ധീഖിനുമാണ് നല്‍കിയിരിക്കുന്നത്.

Orders issued giving ministers charge of districts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജിക്ക് നേരെയും ആക്രമണം; വളഞ്ഞിട്ട് നടുറോഡില്‍ തലയ്ക്കടിച്ച് വീഴ്ത്തി

'ജന നായകന് എന്ത് സംഭവിച്ചുവെന്ന് പറയാനുള്ള ധൈര്യമില്ല'; ദൂരുഹതയായി സംവിധായകന്റെ വാക്കുകള്‍; ആശങ്കയോടെ ആരാധകര്‍

വിഷപ്പാമ്പ് വയോധികനെ ചുറ്റിവരിഞ്ഞ് കിടന്നത് നാലു മണിക്കൂര്‍; പക്ഷാഘാതം വന്നു തളര്‍ന്നയാളുടെ അത്ഭുത രക്ഷപ്പെടല്‍

പൊറോട്ട എങ്ങനെ ആരോ​ഗ്യകരമായി കഴിക്കാം

'ആര്‍ത്തവം നാണക്കേടാണോ?' ശ്രീലേഖയ്ക്ക് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ദുല്‍ഖിഫില്‍

SCROLL FOR NEXT