ശ്രുതി - സന്ദീപ്‌ 
Kerala

ശ്രുതിയെ ചേർത്തുപിടിച്ച് സന്ദീപ്; ഇനി തീക്കടൽ കടഞ്ഞ് പുതിയ ജീവിതത്തിലേക്ക്

ആ കണ്ണീർക്കടൽ താണ്ടിയുള്ള യാത്രയിൽ ഇനി ശ്രുതിക്ക് കൂട്ടായി, തുണയായി സന്ദീപ് ഒപ്പമുണ്ടാകും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കല്‍പ്പറ്റ: വയനാട് ചൂരൽമല ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ട് തനിച്ചായ ശ്രുതി ഇനി ഒറ്റയ്ക്കല്ല. തുടർച്ചയായ ആഘാതങ്ങളുടെ തീരാവേദനകൾക്കിടയിലും, പ്രതിസന്ധികളെ ധീരമായി നേരിട്ട് ജീവിതത്തിലേക്ക് ശക്തമായി തിരിച്ചുവരികയാണ് ശ്രുതി. ആ കണ്ണീർക്കടൽ താണ്ടിയുള്ള യാത്രയിൽ ഇനി ശ്രുതിക്ക് കൂട്ടായി, തുണയായി സന്ദീപ് ഒപ്പമുണ്ടാകും.

വിധിയുടെ ക്രൂരതകൾ

ചൂരൽമല ഉരുൾപൊട്ടലിൽ മാതാപിതാക്കളെയും സഹോദരിയെയും വീടും നഷ്ടമായ ശ്രുതിക്ക് പ്രതിശ്രുത വരൻ ജെൻസനായിരുന്നു കൂട്ട്. മാസങ്ങൾക്ക് മുമ്പ് നടന്ന വാഹനാപകടത്തിൽ ജെൻസനെയും ശ്രുതിക്ക് നഷ്ടമായി. സാരമായി പരുക്കേറ്റ ശ്രുതി ഏറെനാൾ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഉരുള്‍പൊട്ടലിനുശേഷം ബന്ധുവിനൊപ്പം കല്‍പ്പറ്റയിലെ വാടകവീട്ടിൽ കഴിയുന്ന ശ്രുതിയുടെ വിവാഹം നടക്കാനിരിക്കെയാണ് പ്രതിശ്രുത വരനും മരിച്ചത്.

കരുതലായി സർക്കാർ

ജീവിതത്തില്‍ തികച്ചും ഒറ്റപ്പെട്ടുപോയ ശ്രുതിയെ സംസ്ഥാന സര്‍ക്കാര്‍ ചേര്‍ത്തുപിടിച്ചിരുന്നു. 2024 ഡിസംബര്‍ ഒന്‍പതിന് ശ്രുതി റവന്യൂവകുപ്പില്‍ ക്ലാര്‍ക്കായി ചുമതലയേറ്റിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖപൂരിതമായ ദിനങ്ങളെ ഓര്‍മകളിലൊതുക്കി സന്ദീപിന്റെ കൈപിടിച്ച് പുതിയ ജീവിതയാത്ര ആരംഭിക്കാനൊരുങ്ങുകയാണ് ശ്രുതി. ഇവര്‍ക്ക് എല്ലാവിധ പിന്തുണയുമായി നാടും ഒപ്പമുണ്ട്.

Overcoming Tragedy: Wayanad Landslide Survivor Shruthi Ready for a New Beginning with Sandeep

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹോര്‍മുസ് അമേരിക്ക സംരക്ഷിക്കും; സുരക്ഷിത യാത്രക്ക് കപ്പലുകള്‍ക്ക് 20 % ഫീസ്; ഇറാന് മേല്‍ നാവിക ഉപരോധം പുനഃസ്ഥാപിച്ച് യുഎസ്

'തല' ​ഗോളിനല്ല, ​ഗോളടിപ്പിക്കാൻ സൂപ്പറാ... ലോകകപ്പിൽ 'വായുവിലെ ഫുട്ബോളിൽ' മാറ്റം!

രണ്ടു പെരുന്നാളിനും മൂന്ന് ദിവസത്തെ അവധി വേണം; പിഎം ശ്രീ നടപ്പാക്കിയാല്‍ നാട് കുട്ടിച്ചോറാകും; സമസ്ത

ഇതൊന്നും വാങ്ങല്ലേ! സംസ്ഥാനത്ത് ഈ ആയുർവേ​ദ മരുന്നുകൾ നിരോധിച്ചു

എൽഡിഎഫ്‌ അവിശ്വാസം പാസായി; മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് പുറത്ത്‌