പി ജയരാജന്‍ - അരിയില്‍ ഷുക്കൂര്‍ - ടിവി രാജേഷ്‌ 
Kerala

പി ജയരാജനും ടിവി രാജേഷും കുറ്റക്കാരല്ല, സിബിഐ കോടതി വെറുതെ വിട്ടു

എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയാണ് കേസില്‍ വിധി പ്രസ്താവിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കൊച്ചി: യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂറിനെ വധിച്ച കേസില്‍ പ്രതികളായ സിപിഎം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജനെയും സംസ്ഥാന സമിതി അംഗം ടിവി രാജേഷിനെയും കോടതി വെറുതെ വിട്ടു. ഇരുവര്‍ക്കുമെതിരെ ഗൂഢാലോചനക്കുറ്റം തെളിയിക്കാനായില്ലെന്ന് കോടതി കണ്ടെത്തി. എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയാണ് കേസില്‍ വിധി പ്രസ്താവിച്ചത്. പതിനാലുവര്‍ഷത്തിനുശേഷമാണ് വിധി.

പതിനൊന്നു പേര്‍ കുറ്റക്കാരാണെന്ന കോടതി കണ്ടെത്തി. 14 പേരെ വെറുതെ വിട്ടു. ഒന്നാം പ്രതി കെവി സുമേഷും മൂന്നാം പ്രതി അനൂപും ഏഴാം പ്രതി പവിത്രന്‍, ഒന്‍പതാം പ്രതി, പത്താം പ്രതി തുടങ്ങിയവരാണ് കുറ്റക്കാരാണെന്ന് കണ്ടത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ മകനായ പത്തൊന്‍പതാം പ്രതി ശ്യാംജിത്തിനെയും കോടതി വെറുതെ വിട്ടു.

കേസില്‍ പി ജയരാജന്‍ 32ാം പ്രതിയും ടിവി രാജേഷ് 33ാം പ്രതിയുമായിരുന്നു. ഷുക്കൂറിന്റെ മാതാവ് പിസി ആത്തിക്കയുടെ ഹര്‍ജിയില്‍ ഹൈക്കോടതിയാണ് കേസ് സിബിഐക്ക് വിട്ടത്.

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജന് നേരെ ആക്രമണം ഉണ്ടായതിന്റെ പ്രതികാരമായാണ് അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയത് എന്നാണ് സിബിഐ കേസ്. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315ാം നമ്പര്‍ മുറിയില്‍ വച്ച് പി.ജയരാജനും ടിവി രാജേഷും അടക്കമുള്ളവര്‍ ഗൂഢാലോചന നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പ്രധാന ആരോപണം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയിരുന്നു.

കേസില്‍ ആകെ 82 സാക്ഷികളാണ് ഉണ്ടായിരുന്നത്. എന്നാല്‍, പ്രതികള്‍ക്കെതിരെ പൊലീസില്‍ മൊഴി നല്‍കിയ പ്രധാന സാക്ഷികള്‍ ഉള്‍പ്പെടെയുള്ളവര്‍ കോടതിയില്‍ ഹാജരായിരുന്നില്ല. 2012 ഫെബ്രുവരി 20 നാണ് തളിപ്പറമ്പിലെ ചുള്ളിയോട് വയലില്‍വെച്ച് ഷുക്കൂറിനെ കൊലപ്പെടുത്തിയത്.

P Jayarajan and TV Rajesh not guilty; CBI court acquits both

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാനഡയില്‍ കത്തുന്ന കാറിനുള്ളില്‍ ഇന്ത്യക്കാരന്റെ മൃതദേഹം; ആസൂത്രിത കൊലപാതകമെന്ന് സംശയം

കെഎം ഷാജിക്ക് ആശ്വാസം; അനധികൃത സ്വത്ത് സമ്പാദന കേസ് ഹൈക്കോടതി റദ്ദാക്കി

കോഴിക്കോട് കടപ്പുറത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; കുഞ്ഞ് ജനനത്തിന് മുമ്പേ മരിച്ചതായി പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

കല്ലുത്താൻകടവിലെ പുതിയ പാളയം മാർക്കറ്റിൽ 'കാലിക്കറ്റ് കാർണിവൽ' സംഘടിപ്പിക്കാൻ കോർപ്പറേഷൻ; പ്രതിഷേധത്തിൽ ഉറച്ച് വ്യാപാരികൾ

പുല്ലൂർ പെരിയയിലെ ജലനിധി പദ്ധതി പ്രതിസന്ധിയിൽ; 800-ഓളം കുടുംബങ്ങൾക്ക് കുടിവെള്ളം മുട്ടിയിട്ട് ഒരാഴ്ച പിന്നിടുന്നു